നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡെലിവറി ബോയ് മോശമായി പെരുമാറിയെന്ന് പരാതി പറഞ്ഞ യുവതിക്ക് കമ്പനി വക 'സോറി'യും 200 രൂപയുടെ ഫുഡ് കൂപ്പണും

  ഡെലിവറി ബോയ് മോശമായി പെരുമാറിയെന്ന് പരാതി പറഞ്ഞ യുവതിക്ക് കമ്പനി വക 'സോറി'യും 200 രൂപയുടെ ഫുഡ് കൂപ്പണും

  ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ബംഗളൂരു: ഡെലിവറി ബോയ് തന്നോട് മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട യുവതിക്ക് 200 രൂപയുടെ കൂപ്പണ്‍ നല്‍കിയ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയുടെ നടപടി വിവാദമായി. സ്വിഗ്ഗിക്കെതിരെ വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യമീഡിയയിൽ അടക്കം ഉയരുന്നത്. ഭക്ഷണം വിതരണം ചെയ്യാനെത്തിയ ഡെലിവറി ബോയ് യുവതിയോട് തനിക്ക് ലൈംഗിക താൽപര്യമുണ്ടെന്ന് പറയുകയും മോശമായി പെരുമാറാൻ ശ്രമിക്കുകയുമായിരുന്നു. സംഭവം വിശദീകരിച്ച് യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് കാര്യങ്ങള്‍ പുറത്ത് വരുന്നത്.

   യുവതി പറയുന്നത് ഇങ്ങനെ- ഭക്ഷണവുമായി വീട്ടിലെത്തിയ ഡെലിവറി ബോയ് അയാള്‍ക്ക് ലൈംഗിക താത്പര്യമുണ്ടെന്ന് പറയുകയും മോശമായി പെരുമാറാന്‍ ശ്രമിക്കുകയുമായിരുന്നു. ഉടന്‍ ഒരുവിധം ഭക്ഷണം അയാളില്‍ നിന്ന് തട്ടിപ്പറിച്ച് വാതില്‍ അടച്ചു. പകച്ച് പോയ തനിക്ക് ആ ഭക്ഷണപ്പൊതി ഒന്ന് നോക്കാന്‍ പോലും സാധിച്ചില്ല. തുടര്‍ന്ന് സ്വിഗ്ഗി ആപ്പ് വഴി പരാതിപ്പെട്ട തന്നോട് ക്ഷമ പറഞ്ഞ ശേഷം 200 രൂപ വിലയുള്ള ഒരു ഫുഡ് കൂപ്പണ്‍ നല്‍കാമെന്നുള്ള മറുപടിയാണ് നല്‍കിയത്. സംഭവം വിവാദമായതോടെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, ഓർഡർ ബോയിക്കെതിരെ നടപടി എടുക്കുമെന്നും ഉറപ്പും നൽകി.

   First published:
   )}