• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വസ്ത്രങ്ങൾ വലിച്ചു കീറുമെന്ന് ഭീഷണി: ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് പെൺകുട്ടി

news18
Updated: August 6, 2019, 11:38 AM IST
വസ്ത്രങ്ങൾ വലിച്ചു കീറുമെന്ന് ഭീഷണി: ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് പെൺകുട്ടി
uber
  • News18
  • Last Updated: August 6, 2019, 11:38 AM IST IST
  • Share this:
ബംഗളൂരു: ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് ബംഗളൂരു സ്വദേശിനി. സോഷ്യല്‍ മീഡിയയിലെ കുറിപ്പിലൂടെയാണ് നേരിടേണ്ടി വന്ന ലൈംഗിക അധിക്ഷേപമടക്കം സംബന്ധിച്ച് പെൺകുട്ടി വിവരിക്കുന്നത്. ഊബറിന്റെ സുരക്ഷാ സംവിധാനം സംബന്ധിച്ചുള്ള ആശങ്കയും ഇവർ പങ്കു വയ്ക്കുന്നു.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിക്ക് നേരെ ഊബർ ഡ്രൈവറുടെ അതിക്രമം അരങ്ങേറിയത്.

'ഇന്ന് ജീവിതത്തിലെ ഏറ്റവും ഭീതികരമായ അനുഭവമാണ് എനിക്കുണ്ടായത്.. സഹപ്രവർത്തകരുമൊത്ത് അത്താഴം കഴിച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനായാണ് ഊബറിൽ കയറിയത്.. കയറിയത് മുതൽ തന്നെ യാത്രക്കാരി വളരെ മോശക്കാരാണെന്ന് ഡ്രൈവർ ആരോടോ ഫോണിൽ പറയുന്നുണ്ടായിരുന്നു.. '

Also Read-അവിഹിതമെന്ന് സംശയം: തെലങ്കാന യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി

'പെട്ടെന്ന് എന്റെ നേർക്ക് തിരി‍ഞ്ഞ അയാൾ വിദ്യാഭ്യാസമുള്ള എന്നെപ്പോലെയുള്ള യുവതികൾ ഏഴ് മണിക്ക് മുൻപ് തന്നെ ജോലിസ്ഥലത്ത് നിന്ന് പോകണമെന്നും കൂട്ടുകാരോടൊത്ത് മദ്യപിക്കരുതെന്നുമാണ് പറഞ്ഞത്... മദ്യപിച്ചിട്ടില്ലെന്നും നിങ്ങൾ നിങ്ങളുടെ പണി നോക്കൂയെന്നും ഞാൻ മറുപടി കൊടുത്തു,.. ഇതോടെ അയാൾ മോശം ഭാഷയിൽ അധിക്ഷേപിക്കാൻ തുടങ്ങി'..

അയാൾ കാറിന്റെ വേഗത കുറച്ചതോടെ ഊബർ ആപ്പിലെ സുരക്ഷാ ബട്ടൺ അമർത്തിയെന്നും യുവതി പറയുന്നു. 'എന്നാൽ അപ്പോൾ എന്നെ വിളിക്കുന്നതിന് പകരം ആ ഡ്രൈവറെ തന്നെയാണ് ഊബർ അധികൃതർ വിളിച്ചത്. ഞാൻ മദിപിച്ച് ലക്കുകെട്ട അവസ്ഥയിലാണെന്നായിരുന്നു ഇയാൾ‌ കസ്റ്റമർ കെയറിൽ നിന്ന് വിളിച്ചയാളോട് പറഞ്ഞത്. ഈ സമയത്ത് വേറെ മാർഗമില്ലാതെ ഞാൻ പറയുന്നത് കേൾക്കു എന്നാവശ്യപ്പെട്ട് അലറാൻ തുടങ്ങി.. '

'അതോടെ കസ്റ്റമർ കെയറിലെ യുവതി എന്നോട് സംസാരിച്ചു.. ഞാനവരോട് സഹായം യാചിക്കുകയായിരുന്നു. കാബിൽ നിന്ന് പുറത്തിറങ്ങാൻ പറഞ്ഞ് അവർ എനിക്കായി മറ്റൊരു കാബ് അയക്കാമെന്നും പറഞ്ഞു. .. ഇതോടെ കാബ് ഡ്രൈവർ ഭീഷണി മുഴക്കാൻ തുടങ്ങി. കാബിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ വസ്ത്രങ്ങൾ വലിച്ചു കീറുമെന്നായിരുന്നു ഭീഷണി'..

Loading...

Also Read-പരസഹായം ആവശ്യമായ ആള്‍ സഹായിയായി വന്ന സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് പരാതി

' കസ്റ്റമർ കെയർ കോളും അടുത്ത ടാക്സിയും പ്രതീക്ഷിച്ച് രാത്രി 11.15 ന് അത്രയ്ക്ക് തിരക്കില്ലാത്ത റോഡിൽ ആ ടാക്സിയിൽ നിന്ന് പുറത്തിറങ്ങി നിന്നു. ഉപേക്ഷിച്ച് പോയ കാബ് ഡ്രൈവർ തിരികെ വന്ന് മർദിക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു' എന്നായിരുന്നു അവരുടെ കുറിപ്പ്..

ഊബർ പകരം കാബ് നൽകിയില്ലെന്നും തൻറെ പണം മടക്കി നൽകുക മാത്രമാണ് ചെയ്തതതെന്നും യുവതി ആരോപിക്കുന്നു. സംഭവത്തിൽ ഊബർ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ കാലയളവിൽ ജോലിയിൽ നിന്ന് മാറി നിക്കാൻ ആരോപണ വിധേയനായ ഡ്രൈവറോടും ആവശ്യപ്പെട്ടിട്ടുണ്ട്.

First published: August 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...