HOME » NEWS » India » BEWARE OF FAKE SOCIAL MEDIA ACCOUNTS IN THE NAME OF ABHINANDAN

അഭിനന്ദൻ വർധമാന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ല, വ്യാജ പ്രൊഫൈലുകൾ സൂക്ഷിക്കുക: വ്യോമസേന

സ്വന്തമായി ഒരു സമൂഹ മാധ്യമ അക്കൗണ്ട് പോലും ഇല്ലാത്തയാളാണ്‌ അഭിനന്ദൻ

news18india
Updated: March 6, 2019, 4:20 PM IST
അഭിനന്ദൻ വർധമാന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ല, വ്യാജ പ്രൊഫൈലുകൾ സൂക്ഷിക്കുക: വ്യോമസേന
abhinandan
  • Share this:
വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആകൃഷ്ടരാവാതിരിക്കാൻ വ്യോമസേനയുടെ മുന്നറിയിപ്പ്. അഭിനന്ദൻ പാക് പിടിയിലായതു മുതൽ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിങ്ങനെയുള്ള സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന്റെ പേരിൽ പല പ്രൊഫൈലുകൾ വന്നിരുന്നു. ഇവയ്ക്ക് ഫോളോവേഴ്‌സിനെയും ലഭിച്ചിരുന്നു. എന്നാൽ സ്വന്തമായി ഒരു സമൂഹ മാധ്യമ അക്കൗണ്ട് പോലും ഇല്ലാത്തയാളാണ്‌ അഭിനന്ദൻ എന്നതാണ് വാസ്തവം.



വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്ഡിലിൽ ആണ് വ്യാജന്മാരെ കരുതിയിരിക്കാനുള്ള മുന്നറിയിപ്പ് വന്നിരിക്കുന്നത്. താഴെപ്പറയുന്നവയൊന്നും അഭിനന്ദന്റെ അക്കൗണ്ടുകൾ അല്ല.

1. IAFAbhinandanV
2. abhinandanhere
3. @_Pilotiaf
4. @WC_Abhinandan
5. @Abhinandan_Wcdr
6. @W_abhinandan

പാകിസ്ഥാന്‍റെ പ്രകോപനം നേരിടുന്നതിനിടയിലാണ് അഭിനന്ദൻ പറത്തിയ വിമാനം പാകിസ്ഥാൻ വെടിവെച്ചിട്ടത്. പാകിസ്ഥാനിൽ ലാൻഡ് ചെയ്ത അഭിനന്ദനെ പിടികൂടിയ വീഡിയോ പാകിസ്ഥാൻ പുറത്തുവിടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടർന്നു വരുന്നതിനിടയിലാണ് അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം പാകിസ്ഥാൻ നടത്തിയത്. മാർച്ച് ഒന്നിന് വാഗാ അതിർത്തി വഴി അഭിനന്ദനെ ഇന്ത്യക്കു കൈമാറുകയായിരുന്നു. പാക് പിടിയിലായ ശേഷം അഭിനന്ദന്റെ വാരിയെല്ലിനു പരിക്കു പറ്റിയതായി കണ്ടെത്തിയിരുന്നു.

First published: March 6, 2019, 4:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories