• HOME
  • »
  • NEWS
  • »
  • india
  • »
  • Bhagwant Mann | അഴിമതി കണ്ടാല്‍ ഇനി മുഖ്യമന്ത്രിയുടെ ഫോണില്‍ നേരിട്ട് വിളിക്കാം; ഹെല്‍പ് ലൈന്‍ നമ്പറുമായി ഭഗവന്ത് മാന്‍

Bhagwant Mann | അഴിമതി കണ്ടാല്‍ ഇനി മുഖ്യമന്ത്രിയുടെ ഫോണില്‍ നേരിട്ട് വിളിക്കാം; ഹെല്‍പ് ലൈന്‍ നമ്പറുമായി ഭഗവന്ത് മാന്‍

ഭഗത് സിങ്ങിന്റെ രക്തസാക്ഷിദിനമായ മാര്‍ച്ച് 23 ഈ നമ്പര്‍ പ്രവര്‍ത്തനം ആരംഭിക്കും

  • Share this:
    പഞ്ചാബില്‍ (Punjab) അഴിമതി തടയുന്നതിനായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (Bhagwant Mann). ഭഗത് സിങ്ങിന്റെ രക്തസാക്ഷിദിനമായ മാര്‍ച്ച് 23 ഈ നമ്പര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തന്റെ സ്വകാര്യ നമ്പരായിരിക്കുമെന്നും കൈക്കൂലി ആവശ്യപ്പെട്ട് വന്നാല്‍ നിങ്ങള്‍ക്ക് ഓഡിയോയും, വീഡിയോയും  അയക്കാമെന്നും അദ്ദേഹം പറഞ്ഞു.

    99 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും സത്യസന്ധരാണ് എന്നാല്‍ ഒരു ശതമാനം അഴിമതി കാണിക്കുന്നു. ഈ സമ്പ്രദായം അവസാനിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് മാത്രമാണ് സാധിക്കുക. അഴിമതി കാണിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും.സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുക തന്റെ ഉദ്ദേശമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എന്റെ സര്‍ക്കാരില്‍ സ്ഥാനമില്ലെന്നും അത്തരം പരാതികള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥർ ഒരു തരത്തിലുള്ള സഹതാപവും പ്രതീക്ഷിക്കരുതെന്നും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ ഉദ്യോഗസ്ഥരോട് പറഞ്ഞു.

    സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ പിറവിയെടുക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പഞ്ചാബില്‍ നിന്നുള്ള അഴിമതി നിര്‍മാര്‍ജനം.

    അതേ സമയം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് (Harbhajan Singh) രാജ്യസഭയിലേക്ക്.  പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കുക. ഈ മാസം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ 5 പേരെ പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് വിജയിപ്പിക്കാനാകും.

    പുതിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രൂപീകരിച്ച സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയുടെ ചുമതല ഹര്‍ഭജന് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  കഴിഞ്ഞ മാസം നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഹര്‍ഭജന്‍ സിങ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഹര്‍ഭജന്‍റെ ബിജെപി പ്രവേശനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഹര്‍ഭജന്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.

    ഇതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ നവജ്യോത് സിങ് സിദ്ദുവിനൊപ്പം നില്‍ക്കുന്ന ചിത്രം ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിരുന്നു. ഏറെ സാധ്യതകള്‍ ഉള്ള ചിത്രം എന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്.  ഇതോടെ അദ്ദേഹം കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന പ്രചരണവും ശക്തമായിരുന്നു.
    Published by:Jayashankar AV
    First published: