ചെന്നൈ: നടി പൂർണ്ണിമയ്ക്കും ഭർത്താവും സംവിധായകനും ഭാഗ്യരാജിനും കോവിഡ് സ്ഥിരീകരിച്ചു. മകൻ ശാന്തനു ഭാഗ്യരാജാണ് മാതാപിതാക്കൾക്ക് കോവിഡ് ബാധിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ താൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും ജേലിക്കാരും നിരീക്ഷണത്തിലാണെന്നും ശാന്തനു വ്യക്തമാക്കി.

'ഭാഗ്യരാജിനും പൂർണ്ണിമ ഭാഗ്യരാജിനും കോവിഡ് സ്ഥിരീകരിച്ചു. അതിനാൽ ജീവനക്കാരും ഞങ്ങളെല്ലാവരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഞങ്ങളുമായി സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കുക' - ശാന്തനു ട്വീറ്റ് ചെയ്തു.

Also Read സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്; 54 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64

My parents #KBhagyaraj #PoornimaBhagyaraj tested POSITIVE fr #Covid19 today.
All of us incl. staff hve quarantined ourselves @ home as per our doctors instructions
Requesting everyone who were in contact with any of us last 10days to get tested
Pls pray fr their speedy recovery🙏🏻


— Shanthnu 🌟 ஷாந்தனு Buddy (@imKBRshanthnu) May 7, 2021


സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; വേദിയിൽ വികാരാധീനയായി, പൊട്ടിക്കരഞ്ഞ് ഭാര്യ ദുർഗ



ഡി.എം.കെ. നേതാവായ എം. കെ. സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അദ്ദേഹത്തെ കൂടാതെ മറ്റ് 33 പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബന്‍വാരിലാൽ പുരോഹിത്താണ് 68 വയസ്സുകാരനായ സ്റ്റാലിനും മറ്റു മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.

തന്റെ പൂർണ നാമമായ മുത്തുവേൽ കരുണാനിധി എന്നു ഉച്ചരിച്ച് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ നിറഞ്ഞ കൈയടിയാണ് പാർട്ടി പ്രവർത്തകരിൽ നിന്നും മറ്റു അഭ്യുദയകാംക്ഷികളിൽ നിന്നും ലഭിച്ചത്. എന്നാൽ കൈയടികൾക്കും ആർപ്പുവിളികൾക്കുമിടയിൽ സ്റ്റാലിന്റെ ഭാര്യ ദുർഗാ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും വികാരധീനരായി പൊട്ടിക്കരഞ്ഞു. ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയാണ് ഉദയനിധി.


നിരവധി പേരാണ് ദുർഗയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുന്നത്. വർഷങ്ങൾ നീണ്ട, പ്രക്ഷുബ്ധമായ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ശേഷം അവസാനം തന്റെ ഭർത്താവിന്റെ പ്രയത്നങ്ങള്‍ വിജയം കണ്ടിരിക്കുകയാണെന്നും ഇത് അഭിമാനം നിമിഷമാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു. കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിന്റെ പ്രചരണ പ്രവർത്തനങ്ങളിൽ വളരെ സജീവമായി ദുർഗ പങ്കെടുത്തിരുന്നു.

വിജയം കൈവരിക്കുന്ന ഓരോ പുരുഷന്‍മാര്‍ക്ക് പിന്നിലും എല്ലാ അവസരത്തിലും ഒരു സ്ത്രീയുടെ പിന്തുണയുണ്ടാവുമെന്നും, അത് കൊണ്ടാണ് ദുർഗ വികാരഭരിതയാവുന്നതെന്നും ഒരാൾ അഭിപ്രായപ്പെട്ടു. 1975 ലാണ് സ്റ്റാലിനും ദുർഗയും വിവാഹിതരാവുന്നത്. ഇവർക്ക് ഉദയനിധി, സെന്താമരൈ എന്ന രണ്ട് മക്കളുണ്ട്.


മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാവ് കെ.എന്‍. നെഹ്റുവും ആര്‍. ഗാന്ധിയും ഇടം നേടിയിട്ടുണ്ട്. കെ.എന്‍. നെഹ്റു മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പും ആര്‍. ഗാന്ധി കൈത്തറി, ടെ്കസ്‌റ്റൈല്‍സ് വകുപ്പുമാണ് കൈകാര്യം ചെയ്യുന്നത്. ആഭ്യന്തരം, പോലീസ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഐ.എ.എസ്., ഐ.പി.എസ്. എന്നിവയുള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ സ്റ്റാലിനാണ് കൈകാര്യം ചെയ്യുക.

ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ 234 അംഗ നിയമസഭയിൽ 159 സീറ്റുകൾ നേടിയാണ് ഡി.എം.കെ. സഖ്യം അധികാരത്തിലെത്തിയത്. ഡിഎംകെയ്ക്കു മാത്രം 133 സീറ്റുകളാണ് ലഭിച്ചത്. ഇതിൽ എംഡിഎംകെയുടെ 4 പേരും എംഎംകെയുടെ രണ്ടും ടിവികെ, കെഎൻഎംകെ പാർട്ടികളുടെ ഓരോരുത്തരും ഡിഎംകെയും ചിഹ്നമായ ഉദയസൂര്യനിലാണ് ജയിച്ചുകയറിയത്. ഇത് ആറാം തവണയാണ് ഡി.എം.കെ തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത്.

മുൻ ഡി.എം.കെ. സർക്കാരുകളിൽ മന്ത്രിയായും ഉപമുഖ്യമന്ത്രിയായും സ്റ്റാലിൻ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ 19 പേർ മന്ത്രിയായി മുൻ പരിചയമുള്ളവരാണ്. 15 പേർ പുതുമുഖങ്ങളും. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഡിഎംകെ അധികാരമേൽക്കുന്നത്.

സ്റ്റാലിന്റെ മകനും ആദ്യമായി എംഎൽഎയുമായ ഉദയനിധിയും സ്റ്റാലിന്റെ സഹോദരൻ എം. കെ. അഴഗിരിയുടെ മകൻ ദയാനിധിയും മകൾ കയൽവിഴിയും പങ്കെടുത്തു. സഹോദരന് ആശംസകൾ നൽകി അഴഗിരി വ്യാഴാഴ്ച വൈകുന്നേരം സന്ദേശം അയച്ചിരുന്നു