HOME » NEWS » India » BHARAT BANDH ON FRIDAY SAMYUKTA KISAN MORCHA WANTS TO CO OPERATE WITH THE STRIKE

Bharat Bandh | വെള്ളിയാഴ്ച ഭാരത ബന്ദ്; സമരത്തോട് സഹകരിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

നാളത്തെ ഭാരത ബന്ദിൽ റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് സമരം ആഹ്വാനം ചെയ്ത കർഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: March 26, 2021, 6:52 AM IST
Bharat Bandh | വെള്ളിയാഴ്ച ഭാരത ബന്ദ്; സമരത്തോട് സഹകരിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
Bharat Bandh
  • Share this:
ന്യൂഡൽഹി: വെള്ളിയാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഐക്യമുന്നണിയായ സംയുക്ത കിസാന്‍ മോര്‍ച്ച. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്. രാജ്യത്തെ എല്ലാ പൗരന്‍മാരും സമരത്തോട് സഹകരിക്കണമെന്നും സമരം വിജയകരമാക്കണമെന്നും എസ്‌കെഎം ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് മാസമായി കര്‍ഷകര്‍ ഡൽഹി അതിര്‍ത്തികളില്‍ സമരം തുടരുകയാണ്. പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വെള്ളിയാഴ്ച ഭാരത ബന്ധം നടത്തുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

നാളത്തെ ഭാരത ബന്ദിൽ റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് സമരം ആഹ്വാനം ചെയ്ത കർഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്. കൂടാതെ കടകര്‍ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധത്തിനൊപ്പം ചേരും. എല്ലാവരും തങ്ങളുടെ സമരം വിജയകരമാക്കണമെന്ന കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ അഭ്യര്‍ഥിച്ചു. രാജ്യത്തെ അന്നമൂട്ടുന്നവരാണ് ഞങ്ങള്‍. മാസങ്ങളായി തെരുവിലാണ്. സമരം വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കണമെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. ബഹുരാഷ്ട്ര കുത്തകകളെയും കോർപറേറ്റുകളെയും സഹായിക്കുന്നതും കര്‍ഷകരെ ഇല്ലായ്മ ചെയ്യുന്നതുമാണ് പാർലമെന്‍റിൽ പാസാക്കിയ കാർഷിക പരിഷ്ക്കരണ നിയമങ്ങളെന്നും സമരക്കാർ പറയുന്നു. ഡൽഹി അതിര്‍ത്തിയിലെ മൂന്നിടങ്ങളിലാണ് സമരം. സിഘു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലാണ് സമരം ഇപ്പോഴും തുടരുന്നത്. കാര്‍ഷിക വിളകള്‍ക്ക് ന്യായ വില തുടരുമെന്ന കാര്യത്തില്‍ നിയമപരമായ ഉറപ്പ് ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. താങ്ങുവില ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

ഭാരത് ബന്ദ് നടത്തുന്ന കര്‍ഷകര്‍ മാര്‍ച്ച്‌ 28ന് 'ഹോളികാ ദഹന്‍' സമയത്ത് പുതിയ കര്‍ഷക നിയമത്തിന്റെ കോപ്പികള്‍ കത്തിക്കുമെന്ന് കര്‍ഷക നേതാവ് ബൂട്ടാ സിംഗ് ബുര്‍ജ്‌ഗില്‍ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച നടക്കുന്ന ഭാരത ബന്ദ് പൂര്‍ണമായും സമാധാനപരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You May Also Like- മാര്‍ച്ച് 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ

ആന്ധ്ര ഭരണകക്ഷിയായ വൈ എസ്‌ ആര്‍ കോണ്‍ഗ്രസ് ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. വിശാഖപട്ടണം സ്‌റ്റീല്‍ പ്ളാന്റ് സ്വകാര്യവല്‍ക്കരിക്കാനുള‌ള കേന്ദ്ര തീരുമാനത്തിനെതിരെ പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്‌ക്ക് ഒരു മണിക്ക് ശേഷം മാത്രമേ ആന്ധ്രയില്‍ സാധാരണ പോലെ പ്രവര്‍ത്തിക്കൂ എന്ന് പാര്‍ട്ടി നേതാക്കൾ വ്യക്തമാക്കി. എന്നാല്‍ ആരോഗ്യമേഖല തടസമില്ലാതെ പ്രവര്‍ത്തിക്കും ആന്ധ്ര മന്ത്രി പെര്‍നി വെങ്കിട്ടരാമയ്യ പറഞ്ഞു. ഗാസിയാബാദിലെ എല്ലാ കടകളും വെള്ളിയാഴ്ച അടച്ചിടുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇലക്ഷന്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ നാളെ ഭാരത് ബന്ദ് ഉണ്ടായിരിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇതനുസരിച്ച്‌ സംസ്ഥാനത്ത് നാളെ ഭാരത് ബന്ദ് ഉണ്ടാകില്ല.
Published by: Anuraj GR
First published: March 25, 2021, 12:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories