നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Covaxin for Children| രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

    Covaxin for Children| രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

    ICMR-NIV-യുമായി സഹകരിച്ച് ഭാരത് ബയോടെക് ആണ് Covaxin നിർമിച്ചത്. ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവിന്റെ നിർണായക ചുവടുവെപ്പാണ് ഇത്.

    • Share this:
      ന്യൂഡൽഹി: 12നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിൽ കോവാക്സിൻ (Covaxin) അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) ശനിയാഴ്ച ഭാരത് ബയോടെക്കിന് അനുമതി നൽകി. കുട്ടികൾക്കായി കോവാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് ഒക്ടോബറിൽ സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) ഡിജിസിഐയോട് ശുപാർശ ചെയ്തിരുന്നു.

      ഇന്ത്യയിൽ കുട്ടികൾക്കായി ഉപയോഗിക്കാൻ അനുമതി നൽകിയ രണ്ടാമത്തെ വാക്സിൻ ആണ് കോവാക്സിൻ. ഓഗസ്റ്റിൽ, സൈഡസ് കാഡിലയുടെ ത്രീ-ഡോസ് ഡിഎൻഎ ജാബ് മുതിർന്നവർക്കും 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, കുട്ടികളിൽ കോവാക്സിൻ രണ്ട് ഡോസുകളായി നൽകപ്പെടും. ആദ്യത്തേതും രണ്ടാമത്തേതും തമ്മിൽ 28 ദിവസത്തെ ഇടവേളയുണ്ടാകും. സർക്കാരിന് സമർപ്പിച്ച ട്രയൽ ഡാറ്റ പ്രകാരം മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വാക്‌സിനുകളുടെ ഇടവേളയുടെ അളവും തുല്യമായിരിക്കും.

      മെദാന്ത ചെയർമാൻ ഡോ നരേഷ് ട്രെഹാൻ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും വലിയ ആശ്വാസമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. "ഒമിക്രോൺ അതിവേഗം പടരുന്നത് കണക്കിലെടുത്ത്, ഇത് ഒരു പ്രധാനപ്പെട്ട വാർത്തയാണ്," അദ്ദേഹം ന്യൂസ് 18-നോട് പറഞ്ഞു.

      Also Read- Punjab Polls| പഞ്ചാബിൽ 22 കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ മുന്നണി; 117 സീറ്റുകളിലും മത്സരിക്കും

      ഭാരത് ബയോടെക്, 2-18 വയസ് പ്രായമുള്ള കുട്ടികളിൽ കോവാക്സിൻ (BBV152) വിഭാഗത്തിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഡാറ്റ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (CDSCO) ഒക്ടോബറിൽ സമർപ്പിച്ചിരുന്നു. സി‌ഡി‌എസ്‌സി‌ഒയും എസ്‌ഇ‌സിയും ഡാറ്റ സമഗ്രമായി അവലോകനം ചെയ്യുകയും അവരുടെ ശുപാർശകൾ നൽകുകയും ചെയ്‌തിട്ടുണ്ടെന്നും വാക്‌സിൻ നിർമാതാവ് പ്രസ്താവനയിൽ പറഞ്ഞു.

      English Summary: The Drug Controller General of India (DGCI) on Saturday gave Bharat Biotech approval for emergency use authorisation of Covaxin Covid-19 vaccine for children in the 12-18 years age group, according to reports. The Subject Expert Committee (SEC) had in October recommended DGCI to grant emergency use to Covaxin for children.
      Published by:Rajesh V
      First published:
      )}