• HOME
  • »
  • NEWS
  • »
  • india
  • »
  • Bharat Jodo Yatra | ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധിയും സഹയാത്രികരും വിശ്രമിക്കുന്നത് കണ്ടെയ്‌നറുകളില്‍

Bharat Jodo Yatra | ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധിയും സഹയാത്രികരും വിശ്രമിക്കുന്നത് കണ്ടെയ്‌നറുകളില്‍

150 ദിവസത്തിനുള്ളില്‍ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഭാരത് ജോഡോ യാത്ര നടത്തും.

  • Last Updated :
  • Share this:
    കോണ്‍ഗ്രസിന്റെ 'ഭാരത് ജോഡോ യാത്ര'യ്ക്ക് (bharat jodo yathra) വ്യാഴാഴ്ച തുടക്കം കുറിച്ചിരിക്കുകയാണ്. ട്രക്കുകള്‍ക്കുള്ളില്‍ ഒരുക്കിയ കണ്ടെയ്‌നറുകളിലാണ് (containers) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (rahul gandhi) ഉള്‍പ്പെടെയുള്ള 230 പദയാത്രികര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള 60 വലിയ കണ്ടെയ്‌നറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. യാത്ര ഓരോ സ്ഥലത്തേക്ക് മാറുന്നതിനുനനുസരിച്ച് കണ്ടെയ്‌നറുകളും മാറ്റി സ്ഥാപിക്കാമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. രാഹുലും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 3,570 കിലോമീറ്റര്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

    ഈ കണ്ടെയ്‌നറുകളില്‍ ടെലിവിഷന്‍ പോലുള്ള സൗകര്യങ്ങളൊന്നും ഇല്ലെന്നും എന്നാല്‍ ഫാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

    ''ഞങ്ങള്‍ ഇന്നലെ മുതല്‍ കണ്ടെയ്നറുകളിലാണ് താമസിക്കുന്നത്. 230 പേര്‍ക്ക് താമസിക്കാവുന്ന 60 കണ്ടെയ്നറുകളാണുള്ളത്. എല്ലാ ദിവസവും ട്രക്കുകളില്‍ ഘടിപ്പിച്ച കണ്ടെയ്‌നറുകള്‍ പുതിയ സൈറ്റിലേക്ക് മാറും. ഒരു കിടക്കയും രണ്ട് കിടക്കകളും നാല് കിടക്കകളും 12 കിടക്കകളും ഉള്ള കണ്ടെയ്‌നറുകളുമുണ്ട്, '' രമേഷ് പറഞ്ഞു. രാഹുല്‍ ഗാന്ധി ബുധനാഴ്ച രാത്രി മുതലാണ് കണ്ടെയ്‌നറില്‍ താമസമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    also read : ഭാരത് ജോഡോ യാത്രയ്ക്ക് രാഹുല്‍ ധരിച്ചത് 41,000 രൂപയുടെ ടീഷര്‍ട്ടെന്ന് ബിജെപി

    കണ്ടെയ്നറുകള്‍ റെയില്‍വേ സ്ലീപ്പര്‍ കമ്പാര്‍ട്ടുമെന്റുകള്‍ പോലെയാണെന്ന് സംഘാടക സമിതി മേധാവി ദിഗ്വിജയ സിംഗ് പറഞ്ഞു. അകത്ത് എയര്‍കണ്ടീഷണറുകളുടെ ആവശ്യമില്ലെന്നും സിംഗ് പറഞ്ഞു. കണ്ടെയ്നറുകളുടെ ഒരു വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

    12 കിടക്കകള്‍, നാല് കിടക്കകള്‍, രണ്ട് കിടക്കകള്‍, ഒരു കിടക്ക എന്നിവയുള്ള കണ്ടെയ്നറുകളായിരുന്നു വീഡിയോയില്‍ കാണിച്ചിരുന്നത്. ക്യാമ്പ് സൈറ്റിലെ ഒരു ടോയ്ലറ്റ് കണ്ടെയ്നറിന്റെയും ഡൈനിംഗ് ഹാളിന്റെയും വീഡിയോയും കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. ചില കണ്ടെയ്‌നറുകളില്‍ ടോയ്ലറ്റുകളും ശുചിമുറികളും സജ്ജീകരിച്ചിരുന്നു. ചില കണ്ടെയ്നറുകളില്‍ എയര്‍ കണ്ടീഷണറുകള്‍ ഒരുക്കിയിരിക്കുന്നതായി വീഡിയോകളില്‍ കാണാം.

    യാത്രയുടെ ആദ്യ ദിവസം 101 വര്‍ഷം പഴക്കമുള്ള എസ്എംഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാഹുല്‍ ഗാന്ധി വൃക്ഷതൈകള്‍ നട്ടു. 1937-ല്‍ മഹാത്മാഗാന്ധിയും സി രാജഗോപാലാചാരിയും ഈ സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഹിന്ദിയിലും തമിഴിലും ഉള്ള സന്ദര്‍ശക പുസ്തകത്തില്‍ മഹാത്മാഗാന്ധിയും ഒപ്പ് വെച്ചിരുന്നു. 150 ദിവസത്തിനുള്ളില്‍ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഭാരത് ജോഡോ യാത്ര നടത്തും. ആറു മാസം കൊണ്ട് 3500ലധികം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് കശ്മീരില്‍ യാത്ര സമാപിക്കും.

    ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ശ്രീപെരുംപുത്തൂരിലെ രാജീവ്ഗാന്ധി സ്മൃതി മണ്ഡപത്തില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ച നടത്തിയിരുന്നു. പ്രാര്‍ത്ഥന ചടങ്ങളില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി 45 മിനുട്ട് നേരം ശ്രീപെരുംപുത്തൂരില്‍ ചെലവഴിച്ചു. ഡി കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ രാഹുലിന് ഒപ്പം ഉണ്ടായിരുന്നു. പിതാവിനെ നഷ്‌പ്പെടാന്‍ കാരണം വെറുപ്പും ഭിന്നിപ്പുമാണെന്നും എന്നാല്‍ രാജ്യത്തെ നഷ്‌പ്പെടാന്‍ അനുവദിക്കില്ലെന്നും രാജീവ് ഗാന്ധി സ്മൃതിമണ്ഡപം സന്ദര്‍ശിച്ച ശേഷം രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
    Published by:Amal Surendran
    First published: