HOME » NEWS » India »

'അവകാശങ്ങൾക്കായുള്ള പോരാട്ടം': കർഷകപ്രക്ഷോഭത്തിൽ പങ്കുചേര്‍ന്ന് ഭീം ആർമി ചീഫ് ചന്ദ്രശേഖര്‍ ആസാദ്

'തങ്ങളുടെ അവകാശങ്ങൾക്കായാണ് ഈ തണുപ്പത്തും ഇവർ പോരാടുന്നത്. നിയമങ്ങൾ എത്രയും വേഗം പിൻവലിക്കണം. ഈ പോരാട്ടത്തിൽ ഞങ്ങൾ കർഷകർക്കൊപ്പമാണ്. ഞങ്ങളുടെ എല്ലാ പിന്തുണയും നൽകുന്നു'

News18 Malayalam | news18-malayalam
Updated: December 2, 2020, 8:29 AM IST
'അവകാശങ്ങൾക്കായുള്ള പോരാട്ടം': കർഷകപ്രക്ഷോഭത്തിൽ പങ്കുചേര്‍ന്ന് ഭീം ആർമി ചീഫ് ചന്ദ്രശേഖര്‍ ആസാദ്
'തങ്ങളുടെ അവകാശങ്ങൾക്കായാണ് ഈ തണുപ്പത്തും ഇവർ പോരാടുന്നത്. നിയമങ്ങൾ എത്രയും വേഗം പിൻവലിക്കണം. ഈ പോരാട്ടത്തിൽ ഞങ്ങൾ കർഷകർക്കൊപ്പമാണ്. ഞങ്ങളുടെ എല്ലാ പിന്തുണയും നൽകുന്നു'
  • Share this:
ന്യൂഡൽഹി: കർഷക പ്രക്ഷോഭം ഒരാഴ്ചയിലേക്ക് കടക്കുമ്പോള്‍ പിന്തുണയുമായി കൂടുതൽ പേർ. രാജ്യതലസ്ഥാനത്തെ അതിർത്തി മേഖലകൾ സ്തംഭിപ്പിച്ച് നടക്കുന്ന പ്രതിഷേധങ്ങളിൽ ഏറ്റവും ഒടുവിലായി കർഷകർക്കൊപ്പം അണിചേർന്നിരിക്കുന്നത് ഭീം ആര്‍മി ചീഫ് ചന്ദ്രശേഖർ ആസാദ് ആണ്. ഡൽഹി-ഖസിപുർ അതിർത്തിയിൽ പ്രതിഷേധം തുടരുന്ന നുറുകണക്കിന് ആളുകൾക്കൊപ്പമാണ് പിന്തുണയുമായി ആസാദും ചേർന്നത്.

Also Read-കർഷകപ്രക്ഷോഭത്തിൽ പങ്കാളിയാകാൻ ഷഹീൻബാഗിലെ ബിൽകിസ് 'ദാദി': അതിർത്തിയിൽ തന്നെ തടഞ്ഞ് പൊലീസ്

'തങ്ങളുടെ അവകാശങ്ങൾക്കായാണ് ഈ തണുപ്പത്തും ഇവർ പോരാടുന്നത്. നിയമങ്ങൾ എത്രയും വേഗം പിൻവലിക്കണം. ഈ പോരാട്ടത്തിൽ ഞങ്ങൾ കർഷകർക്കൊപ്പമാണ്. ഞങ്ങളുടെ എല്ലാ പിന്തുണയും നൽകുന്നു' ചന്ദ്രശേഖർ വ്യക്തമാക്കി. സർക്കാർ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടതോടെ പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ് കർഷകർ.

Also Read-Burevi Cyclone| ബുറെവി ചുഴലിക്കാറ്റ്: കോട്ടയത്ത് 48 ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; പട്ടിക കാണാം

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ സിംഗു, തികാരി അതിർത്തി മേഖലകളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഉത്തർപ്രദേശിൽ നിന്നുള്ള കര്‍ഷകർ ഡൽഹി-ഖസീയപുർ അതിര്‍ത്തിയിലാണ് പ്രതിഷേധിക്കാൻ ഒത്തുകൂടിയിരിക്കുന്നത്.കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യതലസ്ഥാനത്തെ അതിർത്തിയിൽ കർഷകർ പ്രതിഷേധം തുടരുന്നത്.
Published by: Asha Sulfiker
First published: December 2, 2020, 8:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories