• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വരവര റാവു ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


Updated: August 28, 2018, 3:53 PM IST
വരവര റാവു ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Updated: August 28, 2018, 3:53 PM IST
മുംബൈ: ഭീമ-കൊരെഗാവ് ദളിത്-സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ തെലുങ്ക് കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെ പൂണെ പൊലിസ് അറസ്റ്റ് ചെയ്തു.

വരവര റാവുവിനെ ഹൈദറാബാദില്‍ നിന്നും സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും ഗോണ്‍സാല്‍വസിനെ മുംബൈയില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഡല്‍ഹി, ഹൈദറാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളിലായി എട്ടോളം ദളിത്- മനുഷ്യാവകാശ പ്രവത്തകരുടെ വീടുകളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ പൊലിസ് റെയിഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വരവര റാവു ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖ, മുംബൈയില്‍ അരുണ്‍ പെരെര, അഭിഭാഷക സൂസന്‍ അബ്രഹാം, റാഞ്ചിയില്‍ സ്റ്റാന്‍ സ്വാമി, ഗോവയില്‍ ആനന്ദ് തെല്‍തുംബ്ദെ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി.

ഭീമ-കൊരെഗാവ് സംഘര്‍ഷ കേസില്‍ കഴിഞ്ഞ ജൂണിന് മലയാളി മനുഷ്യാവകാശ പ്രവത്തകനായ റോണ വില്‍സണ്‍, ദളിത് മാസികയുടെ പത്രാധിപരായ സുധിര്‍ ധാവ് ലെ, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേസിന്റെ സുരേന്ദ്ര ഗാഡ് ലിങ്, നാഗ്പൂര്‍ സര്‍വകലാശാല പ്രഫ. ഷോമ സെന്‍, മഹേഷ് റാവുത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴത്തെ റെയിഡ് നേരത്തെ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലിസിന്റെ വിശദീകരണം

 
First published: August 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍