നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • യുപിയിൽ പോരാട്ടം കടുക്കും; അഖിലേഷിനെതിരെ പ്രമുഖ സിനിമ താരം ബിജെപി സ്ഥാനാർഥി: സോണിയയെ നേരിടാൻ മുൻ കോൺഗ്രസ് അംഗം

  യുപിയിൽ പോരാട്ടം കടുക്കും; അഖിലേഷിനെതിരെ പ്രമുഖ സിനിമ താരം ബിജെപി സ്ഥാനാർഥി: സോണിയയെ നേരിടാൻ മുൻ കോൺഗ്രസ് അംഗം

  സോണിയ ഗാന്ധിയ്ക്കെതിരെ ഇവിടെ ബിജെപി സ്ഥാനാർഥിയായെത്തുന്നത് കോൺഗ്രസിന്റെ പഴയ കാവൽക്കാരനും മുൻ കോൺഗ്രസ് എംഎൽസിയുമായ ദിനേശ് പ്രതാപ് സിംഗാണ്.

  വോട്ട്

  വോട്ട്

  • News18
  • Last Updated :
  • Share this:
   ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് കാത്തിരിക്കുന്നത് ശക്തമായ പോരാട്ടം. സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവിനെതിരെ പ്രമുഖ സിനിമ താരത്തെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി. ഭോജ്പൂരി സിംഗറും നടനുമായ ദിനേശ് ലാല്‍ യാദവാണ് അഖിലേഷിന്റെ എതിരാളി. അസംഗറിലാണ് ദിനേശ് ലാൽ അഖിലേഷിനെ നേരിടുന്നത്. മുലായം സിംഗ് യാദവിന്റെ സിറ്റിംഗ് സീറ്റാണിത്.

   also read;പോരിന് സരിതയും: എറണാകുളത്ത് പത്രിക നല്‍കി

   ദിനേശ് ലാൽ യാദവും മറ്റൊരു ഭോജ്പൂരി സൂപ്പർ താരമായ രവി കിഷാനും അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. രണ്ട് താരങ്ങൾക്കും പൂർവാഞ്ചൽ മേഖല‌യിൽ നിരവധി ആരാധകരാണുള്ളത്. ഇത് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കം.

   സമാജ്വാദി പാര്‍ട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിനെതിരെ ബിജെപി സ്ഥാനാർഥിയായി എത്തുന്നത് പ്രേം സിംഗ് ശാക്യയാണ്. മെയിൻപുരിയിൽ നിന്നാണ് ഇരുവരും ജനവിധി തേടുന്നത്. യാദവന്മാരെ കൂടാതെ ഇവിടെയുള്ള ശാക്യ വിഭാഗക്കാരുടെ വോട്ട് ലക്ഷ്യം വെച്ചാണ് ബിജെപി പ്രേംസിംഗിനെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

   റായ്ബറേലിയാണ് ശക്തമായ പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം. സോണിയ ഗാന്ധിയ്ക്കെതിരെ ഇവിടെ ബിജെപി സ്ഥാനാർഥിയായെത്തുന്നത് കോൺഗ്രസിന്റെ പഴയ കാവൽക്കാരനും മുൻ കോൺഗ്രസ് എംഎൽസിയുമായ ദിനേശ് പ്രതാപ് സിംഗാണ്. കഴിഞ്ഞ വർഷമാണ് സിംഗ് ബിജെപിയിൽ ചേർന്നത്. മുലായം സിംഗ് യാദവിന്റെ അനന്തരവനും രാംഗോപാൽ യാദവിന്റെ മകനുമായ അക്ഷയ് യാദവിനെതിരെ ഫിറോസാബാദിൽ സ്ഥാനാർഥിയാകുന്നത് ചന്ദ്ര സെൻ ജഡുൻ ആണ്.

   First published:
   )}