• HOME
  • »
  • NEWS
  • »
  • india
  • »
  • 'മറ്റു മതങ്ങങ്ങളിലെ പുരോഹിതര്‍ എവിടെ?'; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭൂമി പൂജ തടഞ്ഞ് DMK എംപി

'മറ്റു മതങ്ങങ്ങളിലെ പുരോഹിതര്‍ എവിടെ?'; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭൂമി പൂജ തടഞ്ഞ് DMK എംപി

ഉദ്ഘാടനത്തിന് ഒരു മതത്തിന്റെ ആചാരപ്രകാരം ചടങ്ങ് നടത്താന്‍ ശ്രമിച്ചതിന് ഉദ്യോഗസ്ഥരെ എംപി ശകാരിച്ചു.

  • Last Updated :
  • Share this:
    ചെന്നൈ: തമിഴിനാട്ടില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പ് ഹിന്ദു മതാചാര പ്രകാരം നടത്താനിരുന്ന ഭൂമി പൂജ തടഞ്ഞ് ഡിഎംകെ എപി. ഡിഎംകെയുടെ ലോക്സഭാ എംപി എസ്.സെന്തില്‍കുമാറാണ് ഭൂമി പൂജ തടഞ്ഞത്. ഉദ്ഘാടനത്തിന് ഒരു മതത്തിന്റെ ആചാരപ്രകാരം ചടങ്ങ് നടത്താന്‍ ശ്രമിച്ചതിന് ഉദ്യോഗസ്ഥരെ എംപി ശകാരിച്ചു.

    പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള നിര്‍മാണ പദ്ധതി തുടങ്ങുന്നതിന് മുമ്പ് പൂജാദ്രവ്യങ്ങളും ഭൂമി പൂജ നടത്താന്‍ ഹിന്ദു പുരോഹിതനേയും എത്തിച്ചിരുന്നു. എന്നാല്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രാര്‍ത്ഥനയും പൂജയും ഉള്‍പ്പെടുത്തി ചടങ്ങ് നടത്താന്‍ അനുവദിക്കില്ലെന്ന് എംപി തീര്‍ത്തുപറഞ്ഞു.

    സര്‍ക്കാര്‍ പരിപാടികള്‍ മതപരമായി നടത്താന്‍ പാടില്ല എന്നറിയില്ലേ എന്ന് ഉദ്യോഗസ്ഥരോട് സെന്തില്‍ കുമാര്‍ ചോദിച്ചു. 'ഇതെന്താണ്? മറ്റ് മതങ്ങള്‍ എവിടെ? ക്രിസ്ത്യാനിയും മുസ്ലീമും എവിടെ? പള്ളി പിതാവിനെയും, ഇമാമിനെയും ക്ഷണിക്കൂ, നിരീശ്വരവാദികള്‍, ദ്രാവിഡര്‍ കഴകം പ്രതിനിധികളെയും ക്ഷണിക്കൂ'. ധരിച്ച ഹിന്ദു പൂജാരിയെ ചൂണ്ടി കാണിച്ചായിരുന്നു എംപിയുടെ പരാമര്‍ശം.



    തമിഴ്‌നാട്ടിലേത് എല്ലാ മതങ്ങളേയും തുല്യമായി കാണുന്ന ദ്രാവിഡ മോഡല്‍ ഭരണമാണ്. സര്‍ക്കാര്‍ എല്ലാ മതങ്ങളില്‍പ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രാര്‍ത്ഥന നടത്തുന്നതിന് താന്‍ എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷേ അതില്‍ എല്ലാ മതങ്ങളേയും ഉള്‍പ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് എംപി നിര്‍ദേശിച്ചു.
    Published by:Jayesh Krishnan
    First published: