• HOME
 • »
 • NEWS
 • »
 • india
 • »
 • Prisoners | ജയിൽവാസം കഴിഞ്ഞാൽ പൂജാരിമാരാകാം; ഭോപ്പാൽ സെൻട്രൽ ജയിലിൽ തടവുകാർക്ക് പ്രത്യേക പരിശീലനം

Prisoners | ജയിൽവാസം കഴിഞ്ഞാൽ പൂജാരിമാരാകാം; ഭോപ്പാൽ സെൻട്രൽ ജയിലിൽ തടവുകാർക്ക് പ്രത്യേക പരിശീലനം

ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസം നേടിയവരും അടുത്ത ആറ് മാസത്തിനും രണ്ട് വര്‍ഷത്തിനുമിടയിൽ ജയിൽ മോചിതരാകേണ്ടവരുമായ തടവുകാർക്കാണ് പരിശീലനം

പരിശീലന ക്ലാസ്

പരിശീലന ക്ലാസ്

 • Share this:
  ജയിൽ തടവുകാർ (prisoners) ഫാമുകളില്‍ ജോലി ചെയ്യുന്നതും കമ്പ്യൂട്ടര്‍ പഠിക്കുന്നതും ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളിലൂടെ ഡിപ്ലോമകളും ബിരുദങ്ങളും നേടുന്നതും ഒരു പുതിയ കാര്യമല്ല. എന്നാല്‍ ജയില്‍വാസം അവസാനിച്ചതിന് ശേഷം തടവുകാര്‍ പൂജാരികളാകുന്നതിനെക്കുറിച്ച് (Purohits) ചിന്തിച്ചിട്ടുണ്ടോ? അത് യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്.

  ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ (Bhopal Central Jail) തടവുകാരെ വിവിധ വൈദിക ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് പരിശീലിപ്പിക്കാനായി മധ്യപ്രദേശ് ജയില്‍ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് ആത്മീയ സംഘടനയായ അഖില്‍ വിശ്വ ഗായത്രി പരിവാര്‍ (AVGP). ജയിൽവാസത്തിന് ശേഷം പൂജാരികൾ എന്ന നിലയിൽ അന്തസുള്ള ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം. മാര്‍ച്ച് 1 ന് ആരംഭിച്ച പരിശീലന ക്ലാസുകള്‍ മാര്‍ച്ച് 31 ന് അവസാനിക്കും. ജയിലിന്റെ ലൈബ്രറിയിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. മിഡ്-കോഴ്‌സ് പരീക്ഷയുടെ ഫലം പ്രതീക്ഷ നല്‍കുന്നതാണ്.

  ''പരിശീലനം ലഭിക്കുന്ന തടവുകാർ 10 മുതല്‍ 15 ശതമാനം വരെ സ്‌കോര്‍ ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവർക്ക് ഏകദേശം 60 ശതമാനത്തോളം മാർക്ക് ലഭിച്ചു '', എവിജിപിയുടെ പ്രതിനിധി പറഞ്ഞു. ഹോളിക്ക് ശേഷം, ജയിലിലെ യജ്ഞശാലയില്‍ കര്‍മ്മകാണ്ഡത്തെ സംബന്ധിച്ച പ്രായോഗിക പരിശീലന ക്ലാസുകള്‍ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസം നേടിയവരും അടുത്ത ആറ് മാസത്തിനും രണ്ട് വര്‍ഷത്തിനുമിടയിൽ ജയിൽ മോചിതരാകേണ്ടവരുമായ തടവുകാർക്കാണ് പരിശീലനം നൽകുന്നതെന്ന് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് പ്രിയദര്‍ശന്‍ ശ്രീവാസ്തവ അറിയിച്ചു. അവരിൽ സ്‌കൂൾ വിദ്യാഭ്യാസം പാതിവഴിക്ക് നിർത്തിയവരും ഉൾപ്പെടുന്നു.

  'ഒരു മാസം നീണ്ടുനില്‍ക്കുന്ന കോഴ്സിലേക്ക് കൃത്യമായ സ്ക്രീനിങ് സംവിധാനത്തിലൂടെയാണ് അനുയോജ്യരായ തടവുകാരെ തിരഞ്ഞെടുത്തത്. ജാതി ഇക്കാര്യത്തിൽ മാനദണ്ഡമായിട്ടില്ല'', ശ്രീവാസ്തവ പറഞ്ഞു.

  അതേസമയം, അഹമ്മദാബാദ് സ്ഫോടന പരമ്പരയിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലും ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷനിലും സംസ്ഥാന സര്‍ക്കാര്‍ ഹോട്ട്ലൈന്‍ സൗകര്യങ്ങള്‍ ഉടന്‍ ആരംഭിക്കും. അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലെ വിധിയുടെ വെളിച്ചത്തില്‍ ജയില്‍ പരിശോധനയ്ക്കിടെ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.

  അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട 7 പേര്‍ ഉള്‍പ്പെടെ 23 തടവുകാരാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ മേഖലയില്‍ കഴിയുന്നത്. സ്ഫോടനത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ സഫ്ദര്‍ നാഗോരിയും ഇതില്‍ ഉള്‍പ്പെടുന്നു. അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലെ സമീപകാല വിധിയുടെ വെളിച്ചത്തില്‍ സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം മിശ്രയും അവലോകനം നടത്തിയിരുന്നു.

  Summary: Bhopal Central Jail to train inmates to become priests as they complete jail term. Akhil Vishwa Gayatri Pariwar (AVGP) and Madhya Pradesh Jail Department have joined hands to launch the training programme
  Published by:user_57
  First published: