• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

NEWS 18 EXCLUSIVE INTERVIEW:'അഴിമതി നാഥിന്റെ' വാദങ്ങളിൽ കഴമ്പില്ല; കോഴയ്ക്കെതിരെ കർശന നടപടി; ആദായ നികുതി റെയ്ഡിൽ നിലപാട് വ്യക്തമാക്കി മോദി

'നാഷണൽ ഹെറാൾഡ്, കാലിത്തീറ്റ കുംഭകോണം എന്നിവയെല്ലാം നടന്നത് കോൺഗ്രസ് ഭരണകാലത്ത്'

news18
Updated: April 9, 2019, 7:26 PM IST
NEWS 18 EXCLUSIVE INTERVIEW:'അഴിമതി നാഥിന്റെ' വാദങ്ങളിൽ കഴമ്പില്ല; കോഴയ്ക്കെതിരെ കർശന നടപടി; ആദായ നികുതി റെയ്ഡിൽ നിലപാട് വ്യക്തമാക്കി മോദി
'നാഷണൽ ഹെറാൾഡ്, കാലിത്തീറ്റ കുംഭകോണം എന്നിവയെല്ലാം നടന്നത് കോൺഗ്രസ് ഭരണകാലത്ത്'
  • News18
  • Last Updated: April 9, 2019, 7:26 PM IST IST
  • Share this:
ന്യൂഡൽഹി: അഴിമതിയുടെ പേരിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഷണൽ ഹെറാൾഡ്, കാലിത്തീറ്റ കുംഭകോണം എന്നിവയെല്ലാം നടന്നത് കോൺഗ്രസ് ഭരണകാലത്താണെന്നും മോദി പറഞ്ഞു. ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ എൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ല്യൂസീവ് അഭിമുഖത്തിലാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ തുറന്നടിച്ചത്. ഇത്തരം കുംഭകോണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിജെപി സർക്കാർ സ്വീകരിച്ചതെന്നും മോദി വ്യക്തമാക്കി.

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെയും സഹായികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡ് സംബന്ധിച്ച ചോദ്യത്തിന് മോദിയുടെ മറുപടി ഇങ്ങനെ- 'അഴിമതി നാഥ് എന്തും പറഞ്ഞോട്ടെ. അതിലൊന്നും കാര്യമില്ല. അഴിമതിക്കും കുംഭകോണങ്ങൾക്കുമെതിരെ ശക്തമായ നടപടികളാണ് വേണ്ടത്. ഞങ്ങൾ വരുമ്പോൾ അഴിമതികളും കുംഭകോണങ്ങളുമെല്ലാം എല്ലാം കോൾഡ് സ്റ്റോറേജിലായിരുന്നു. എന്നാൽ അവയൊക്കെ അന്വേഷിക്കണമെന്നായിരുന്നു ഞങ്ങൾ‌ ചിന്തിച്ചത്. അഴിമതികളും അതിന് പിന്നിലുള്ളവരെയും പുറത്തുകൊണ്ടുവരേണ്ടതുണ്ട്' - പ്രധാനമന്ത്രി പറഞ്ഞു.

ഞായറാഴ്ചയാണ് ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ കമൽനാഥിന്റെ ഡൽഹിലെയും ഭോപ്പാലിലെയും ഇൻഡോറിലെയും ഗോവയിലെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്. കമൽനാഥിന്റെ അനന്തരവനും അടുത്ത സഹായിയുമായ ആർ മിഗ്ലാനിയുടെ വീടുകളും റെയ്ഡ് നടത്തിയവയിൽ ഉൾപ്പെടുന്നു. ഇതിന് പിന്നാലെ ബിജെപിക്കെതിരെ വിമർശനമുന്നയിച്ച് കമൽനാഥ് രംഗത്തെത്തിയിരുന്നു. ' ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് കണ്ടുള്ള ബിജെപിയുടെ നടപടികളാണിത്. അഞ്ചുവർഷത്തിനിടെ പലതവണ ഇത്തരം നടപടികൾ കണ്ടതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലുള്ള അടവുകൾ അവർ‌ പയറ്റിയിരുന്നു'- കമൽ നാഥ് പറഞ്ഞു.

(അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി ഏഴിനും പത്തിനും സിഎൻഎൻ- ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, സിൻബിസി ടിവി18, ന്യൂസ് 18 കേരളം ഉൾപ്പെടെയുള്ള ചാനലുകളിൽ കാണാം)

First published: April 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...