നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമിപൂജ നടത്തിയത് കർണാടക ശ്യംഗേരി ശാരദാ മഠത്തിലെ പൂജാരിമാർ

  പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമിപൂജ നടത്തിയത് കർണാടക ശ്യംഗേരി ശാരദാ മഠത്തിലെ പൂജാരിമാർ

  ചരിത്ര നിയോഗം ഈശ്വരാനുഗ്രഹം കൊണ്ടെന്ന് ശിവകുമാർ തങ്കിരാലയുടെ നേതൃത്വത്തിലുള്ള സംഘം

  കർണാടക ശൃംഗേരിയിൽ നിന്നെത്തിയ പൂജാരിമാർ

  കർണാടക ശൃംഗേരിയിൽ നിന്നെത്തിയ പൂജാരിമാർ

  • Share this:
  ന്യൂഡൽഹി: ഭരണസിരാകേന്ദ്രമായ ഡൽഹിയുടെ മുഖച്ഛായ മാറ്റുന്ന സെൻട്രൽ വിസ്ത പദ്ധതിക്ക്, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തോടെയാണ് തുടക്കമായിരിക്കുന്നത്. ഭൂമി പൂജയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 118ാംനമ്പര്‍ പ്ലോട്ടിലായിരുന്നു പുതിയമന്ദിരത്തിന്റെ   ഭൂമിപൂജ നടന്നത്. കർണാടകയിലെ ശ്യംഗേരി ശാരദാ മഠത്തിൽ നിന്നും എത്തിയ ശിവകുമാർ തങ്കിരാലയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

  Also Read- പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതി; ചെലവ് 971 കോടി രൂപ

  എ ഡി 8ാം നൂറ്റാണ്ടിൽ ശരങ്കരാചാര്യർ സ്ഥാപിച്ച അദ്വൈത വേദാന്ത മഠമാണ് ശ്യംഗേരി ശാരദാ പീഠം. ശങ്കരാചാര്യർ ഇന്ത്യയുടെ നാല് ദിക്കുകളിലായി സ്ഥാപിച്ച നാല് മഠങ്ങളിൽ ദക്ഷിണദേശത്തുള്ള മഠമാണിത്. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ്  ശിവകുമാർ തങ്കിരാലയുടെ നേതൃത്വത്തിലുള്ള സംഘം തുംഗ നദിക്കരയിലെ ശാരദാ മഠത്തിൽ നിന്നും ഡൽഹിയിൽ എത്തിയത്. 5 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഡൽഹിയിലെ മഠത്തിൽ നിന്നും ഒരാൾ കൂടി കർമ്മങ്ങളിൽ പങ്കെടുത്തു.  നല്ല ദിവസവും സമയവും നോക്കിയാണ് പൂജ നടത്തിയത്. വിഘ്നങ്ങളില്ലാതെ നിർമ്മാണം നടക്കുന്നതിനായിഗണപതി പൂജാ, ഭൂമി പൂജാ, ആധാരശിലാ പൂജാ, വാസ്തുപൂജ , നവഗ്രഹപൂജ എന്നിവ നടത്തി.  20 വർഷമായി ശൃംഗേരി മഠത്തിൽ പൂജാ കർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്  ശിവകുമാർ തങ്കിരാലയാണ്. നിരവധി സ്ഥലങ്ങളിൽ പൂജകൾ നടത്തിയിട്ടുണ്ടെങ്കിലും പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ നടത്താനായത് ഈശ്വരാനുഗ്രഹമായാണ് സംഘം കാണുന്നത്.  ലോക്സഭ സ്പീക്കർ ഓം ബിർള , ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, മറ്റ് കേന്ദ്രമന്ത്രിമാർ, വിദേശ രാജ്യ സ്ഥാനപതിമാർ, വാണിജ്യ- വ്യവസായ മേഖലയലെ പ്രമുഖരും ചടങ്ങിൽ   അതിഥികൾ പങ്കെടുത്തു. ചടങ്ങിൽ സർവ്വമത പ്രാർഥനയും നടന്നു.
  Published by:Rajesh V
  First published:
  )}