നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Bhupendra Patel | ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍; നിയമസഭാകക്ഷി യോഗത്തില്‍ പ്രഖ്യാപനം

  Bhupendra Patel | ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍; നിയമസഭാകക്ഷി യോഗത്തില്‍ പ്രഖ്യാപനം

  വിജയ് രൂപാണി കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

  ഭൂപേന്ദ്ര പട്ടേല്‍

  ഭൂപേന്ദ്ര പട്ടേല്‍

  • Share this:
   അഹമദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് പ്രഖ്യാപനം. വിജയ് രൂപാണി കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.   ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം വിജയ് രൂപാണി മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു, 'ഗുജറാത്തിന്റെ വികസനത്തിന്റെ യാത്ര ഒരു പുതിയ നേതൃത്വത്തിന് കീഴില്‍ മുന്നോട്ടു പോകണം, അതുകൊണ്ടാണ് ഞാന്‍ രാജിവച്ചത്. പാര്‍ട്ടി നിയോഗിക്കുന്ന പുതിയ ഉത്തരവാദിത്വം ഏതായാലും അത് ഏറ്റെടുക്കും. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ എനിക്ക് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ആളുകളുടെ പൂര്‍ണ്ണ പിന്തുണയും സഹകരണവും ലഭിച്ചു,' അദ്ദേഹം പറഞ്ഞു.

   'ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ എനിക്ക് ഈ അവസരം നല്‍കിയതിന് ബിജെപിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഭരണകാലത്ത്, പ്രധാനമന്ത്രി മോദിയുടെ കീഴില്‍ സംസ്ഥാനത്തിന്റെ വികസനം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാന്‍ എനിക്ക് അവസരം ലഭിച്ചു '- ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം വിജയ് രൂപാണി ഗാന്ധിനഗറില്‍ പറഞ്ഞു.

   ഗുജറാത്തിലെ രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് വിജയ് രൂപാണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ ആണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. വിദ്യാര്‍ത്ഥി കൗണ്‍സില്‍ പ്രവര്‍ത്തകനായിരുന്ന രൂപാനി 1971 ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിലും (ആര്‍എസ്എസ്) പിന്നീട് ജനസംഘത്തിലും ചേര്‍ന്നു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഗുജറാത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം അദ്ദേഹം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
   Published by:Jayesh Krishnan
   First published: