നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Bhutan highest civilian award to PM Modi: ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്ര മോദിക്ക്

  Bhutan highest civilian award to PM Modi: ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്ര മോദിക്ക്

  കോവിഡ് കാലത്ത് ഉള്‍പ്പടെ നല്‍കിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി പറഞ്ഞു.

  • Share this:
   ന്യൂഡൽഹി: ഭൂട്ടാന്‍ സര്‍ക്കാരിന്റെ (Bhutan) പരമോന്നത സിവിലിയന്‍ ബഹുമതി (highest civilian award) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi). കോവിഡ് കാലത്ത് ഉള്‍പ്പടെ നല്‍കിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാന്‍ ദേശീയ ദിനമായ ഇന്നാണ് (December 17) രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യല് വാങ്ങ്ചുക്ക് പരമോന്നത സിവിലിയന്‍ ബഹുമതി (Ngadag Pel gi Khorlo) പ്രഖ്യാപിച്ചത്.

   രാജാവ് നരേന്ദ്രമോദിയുടെ പേര് നിര്‍ദ്ദേശിച്ചതില്‍ അതീവസന്തോഷമുണ്ടെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് (Lotay Tshering) ഫേസ്ബുക്ക് കുറിപ്പില്‍‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം, പ്രത്യേകിച്ച്‌ കോവിഡ് കാലത്ത് മോദി ഭൂട്ടാന് പകര്‍ന്നു തന്ന ഉപാധികളില്ലാത്ത സൗഹൃദത്തെ രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. 'ഭൂട്ടാനിലെ ജനങ്ങള്‍ അഭിനന്ദനം അറിയിക്കുന്നു. താങ്കള്‍ വളരെയധികം അര്‍ഹിക്കുന്നതാണിത്'. - ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കില്‍ കുറിച്ചു.

   ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ഉഭയകക്ഷി ബന്ധങ്ങളിൽ ഒരു പ്രധാന ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര- വികസന പങ്കാളിയായി ഇന്ത്യ തുടരുന്നു, കൂടാതെ 1020 മെഗാവാട്ട് ടാല ജലവൈദ്യുത പദ്ധതി, പാരോ എയർപോർട്ട്, ഭൂട്ടാൻ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷൻ എന്നിങ്ങനെ രാജ്യത്തെ നിരവധി വികസന പദ്ധതികൾക്ക് ഇന്ത്യ സഹായം നൽകിയിട്ടുണ്ട്.

   Also Read- Marriage Age 21 | സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുസ്ലീംലീഗ്

   കൂടാതെ, ഭൂട്ടാന്റെ ഒരു പ്രമുഖ വ്യാപാര പങ്കാളി കൂടിയാണ് ഇന്ത്യ. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്വതന്ത്ര വ്യാപാര വ്യവസ്ഥ നിലവിലുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച കോവിഡ് -19 വാക്സിനുകൾ നരേന്ദ്ര മോദി സർക്കാരിന്റെ സമ്മാനമായി സ്വീകരിച്ച ആദ്യ രാജ്യമാണ് ഭൂട്ടാൻ. ഈ വർഷം ജനുവരിയിൽ, ഇന്ത്യയിൽ നിന്ന് 1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ഭൂട്ടാന് നൽകിയിരുന്നു.

   പിന്നീട്, ഈ ഹിമാലയൻ രാജ്യത്തിന് ഇന്ത്യയിൽ നിന്ന് കോവിഡ് -19 വാക്സിന്റെ 4,00,000 ഡോസ് അധികമായി ലഭിച്ചു. ഇത് കോവിഡിനെതിരായ പ്രതിരോധ് കുത്തിവെയ്പ്പ് പ്രക്രിയ ഭൂട്ടാനിൽ സാധ്യമാക്കി. ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ് ഇതിന് പിന്നാലെ തന്റെ നന്ദി അറിയിച്ചിരുന്നു. “ഞങ്ങളുടെ വാക്‌സിനേഷൻ പ്രോഗ്രാമിന്റെ രാജ്യവ്യാപകമായി വ്യാപനം സാധ്യമാക്കുന്ന 400,000 ഡോസ് കോവിഷീൽഡ് അധികമായി ലഭിച്ചതിൽ സന്തോഷമുണ്ട്,”- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് ഷെറിംഗ് ട്വീറ്റ് ചെയ്തു. ഭൂട്ടാനിലെ ജനങ്ങളും ഞാനും നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

   Women's Marriage Age | സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ മന്ത്രിസഭയുടെ അനുമതി

   ജലവൈദ്യുത മേഖലയിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ബഹിരാകാശ-വിദ്യാഭ്യാസ മേഖലകളിലെ വ്യാപാരവും ബന്ധവും വർദ്ധിപ്പിക്കുന്നതിനുമായി കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി ഭൂട്ടാൻ സന്ദർശിച്ചിരുന്നു.

   English Summary: The country of Bhutan on Friday conferred its highest civilian award, Ngadag Pel gi Khorlo, on Prime Minister Narendra Modi. Jigme Khesar Namgyel Wangchuck, the head of state of the country, pronounced Modi's name for the much-coveted civilian decoration.
   Published by:Rajesh V
   First published: