• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'പരീക്ഷയേക്കാൾ പ്രധാനം ജീവിതത്തെ നിർണയിക്കൽ'; നരേന്ദ്രമോദിയുടെ എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തെക്കുറിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി

നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന് മുന്നോടിയായി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ലോട്ടെ ഷെറിങ് എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തെ പ്രകീർത്തിക്കുന്നത്...

news18-malayalam
Updated: August 15, 2019, 6:21 PM IST
'പരീക്ഷയേക്കാൾ പ്രധാനം ജീവിതത്തെ നിർണയിക്കൽ'; നരേന്ദ്രമോദിയുടെ എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തെക്കുറിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി
Dr Lotay Tshering
news18-malayalam
Updated: August 15, 2019, 6:21 PM IST
കുട്ടികൾ സ്കൂൾ പരീക്ഷ എഴുതുന്നതിനേക്കാൾ പ്രധാനം ജീവിതത്തെ നിർണയിക്കാൻ ശേഷിയുള്ളവരായി മാറണമെന്ന സന്ദേശമാണ് നരേന്ദ്ര മോദിയുടെ എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിൽ ഊന്നി പറയുന്നതെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടെ ഷെറിങ്. നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന് മുന്നോടിയായി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ലോട്ടെ ഷെറിങ് ഇക്കാര്യം പറയുന്നത്.

ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിങ്ങിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

സന്ദർശനത്തിന്റെ പ്രതീക്ഷയിൽ

ഞാൻ അടുത്തിടെ വായിച്ച പുസ്തക ശേഖരങ്ങളിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ടതാണ് നരേന്ദ്ര മോദിയുടെ എക്സാം വാരിയേഴ്സ് എന്ന പുസ്തകം. ഇന്ത്യൻ പ്രധാനമന്ത്രി ഒരു എഴുത്തുകാരനും സഹൃദയനുമാണെന്നതിനെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.

പരീക്ഷയെന്ന ആശയത്തെ നിരാകരിക്കുന്ന നരേന്ദ്ര മോദി ജീവിതം നിർണയിക്കാനുള്ള ശേഷിയാണ് കുട്ടികളിൽ പ്രധാനമായും വേണ്ടതെന്ന് ഊന്നിപ്പറയുന്നതായി പുസ്തകത്താളുകൾ മറിച്ചപ്പോൾ മനസിലായി.

സ്വന്തം അനുഭവങ്ങളിലൂടെ പരീക്ഷയെയും കുട്ടികളിൽ ഉണ്ടാകേണ്ട കാഴ്ചപ്പാടുകളെയുംക്കുറിച്ച് നരേന്ദ്രമോദി പരാമർശിക്കുന്നത് വളരെ ലളിതമായും ആഴത്തിലും ഏതൊരു കുട്ടിക്കും മനസിലാക്കാനാകും. അതാണ് നരേന്ദ്ര മോദി എന്ന മനുഷ്യൻ.

ഭൂട്ടാൻ പ്രധാനമന്ത്രി പദവി ഏറ്റെടുത്തശേഷം രണ്ടുതവണ ഞാൻ ഡൽഹി സന്ദർശിച്ചിരുന്നു. അപ്പോഴെല്ലാം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ നേതാവ് വളരെ വിനീതനും സ്വാഭാവികനുമായ ഒരു മനുഷ്യനായാണ് ഇടപെട്ടത്.

വളരെ പെട്ടെന്ന് ഞങ്ങൾ അടുത്തു. മനസിലുള്ള ചിന്തകൾ പങ്കുവെച്ചുകൊണ്ട്, തന്റെ ജനതയെ മാറ്റം വരുത്തി മുന്നോട്ട് കൊണ്ടുപോകാൻ ആ മനുഷ്യന് നല്ല ലക്ഷ്യബോധമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. വൈവിധ്യമാർന്ന പശ്ചാത്തലവും സങ്കീർണ്ണതയുമുള്ള രാജ്യത്തിനായി കാലുകൾ നിലത്തുറപ്പിച്ച ധീരമായ തീരുമാനങ്ങൾ ഇതിനകം കൈക്കൊണ്ട വ്യക്തിയാണ് അദ്ദേഹം.

നിരവധി ജീവിത പാഠങ്ങൾ ഉയർത്തിക്കാട്ടിയതിനൊപ്പം, “ഒരു പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നത് പോയിട്ട്, ഞാൻ ഒരിക്കലും ക്ലാസ് ലീഡർ പോലും ആയിരുന്നില്ല” എന്ന് പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു. അദ്ദേഹത്തിന്‍റെ എഴുത്ത് അത് വായിക്കുന്ന ഏതൊരാൾക്കും പോസിറ്റീവ് ഊർജം പകർന്നുനൽകുന്നതാണ്.

ശതകോടിക്കണക്കിന് ആളുകൾക്കായി ചിന്തിക്കുകയും ആഗോള വേദിയിൽ അവരെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ഒരാൾക്ക്, കുട്ടികളെ പരീക്ഷകൾ കൈകാര്യം ചെയ്യുന്നതിന് തയ്യാറാക്കാൻ സാധിക്കുന്നത് വലിയ കാര്യമല്ല. ഒരു നല്ല നേതാവിൽ അന്തർലീനമായ ഗുണം അതാകണ്ടേ? മൂല്യങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകുന്നു. അറിവിനുവേണ്ടി പഠിക്കാനും അതിന്‍റെ ഫലമായി മാർക്ക് തനിയെ വന്നുകൊള്ളുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, പുസ്തകത്തിലെ യോഗയെക്കുറിച്ചുള്ള ഭാഗവും വായിച്ചിരിക്കേണ്ട ഒന്നാണ്. ഒരു മെഡിക്കൽ പ്രാക്ടീഷണർ എന്ന നിലയിൽ, ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും സമഗ്രമായ ഈ പരിശീലനം ഞാൻ ശുപാർശ ചെയ്യുന്നു. സന്തോഷവും ആരോഗ്യവും ശരീരത്തിന് വഴക്കവും പ്രായമേറുന്നത് തടയാനും സഹായിക്കുന്നതാണ് യോഗ. ഐക്യരാഷ്ട്രസഭ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതിനായി നിർദ്ദേശിച്ചതിന് വ്യക്തിപരമായി ഞാൻ മോദിജിയോട് നന്ദി പറയുന്നു.

അതേസമയം, ഭൂട്ടാൻ എക്കാലവും അദ്ദേഹത്തിന് ഒരു നല്ല സുഹൃത്തായിരിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹം നമ്മുടെ രാജ്യം സന്ദർശിക്കുന്നു. ഇത് ഒരു ബഹുമതിയാണ് എന്നതിൽ സംശയമില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നതിനപ്പുറം സ്വന്തം രാജ്യത്തെ നന്നായി മുന്നോട്ടുകൊണ്ടുപോകുന്ന ഒരു നല്ല മനുഷ്യനെയെ നമ്മുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതാണ് അഭിമാനകരമായ കാര്യം.

സൗഹൃദത്തിന്റെ പുതിയ അധ്യായങ്ങൾ ഇരു രാജ്യങ്ങൾക്കും വേണ്ടി തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. സമാധാനപരവും സമ്പന്നവുമായ ഒരു ഇന്ത്യയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ലോട്ടെ ഷെറിങ്
പ്രധാനമന്ത്രി, ഭൂട്ടാൻ
First published: August 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...