നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Hyderabad GHMC Election Results 2020 | നാലിൽ നിന്നും 48ലേക്ക്; TRSന്‍റെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുത്ത BJPക്ക് വന്‍ മുന്നേറ്റം

  Hyderabad GHMC Election Results 2020 | നാലിൽ നിന്നും 48ലേക്ക്; TRSന്‍റെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുത്ത BJPക്ക് വന്‍ മുന്നേറ്റം

  ആകെ 150 സീറ്റുകളിലേക്കാണ് ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷനിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 149 ഇടത്തെ ഫലം പുറത്തുവന്നപ്പോൾ ടിആർഎസ് 55 സീറ്റും ബിജെപി 48 സീറ്റും നേടി

  • Share this:
   ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തി ബിജെപി. കഴിഞ്ഞ തവണ നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 48 സീറ്റ് നേടി വിജയമാണ് നേടിയിരിക്കുന്നത്. 55 സീറ്റുമായി ടിആർഎസാണ് ഒന്നാമതെങ്കിലും ശക്തികേന്ദ്രങ്ങളടക്കം ബിജെപി പിടിച്ചെടുത്തു.

   ആകെ 150 സീറ്റുകളിലേക്കാണ് ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷനിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 149 ഇടത്തെ ഫലം പുറത്തുവന്നപ്പോൾ ടിആർഎസ് 55 സീറ്റും ബിജെപി 48 സീറ്റും നേടി. 44 സീറ്റുകളാണ് അസ്ഹറുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം നേടിയത്. കോൺഗ്രസ് രണ്ടു സീറ്റ് നേടി.

   ഭരണം നിലനിർത്താന്‍ എഐഎംഐഎം ടിആർഎസിനെ പിന്തുണച്ചേക്കും. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം. കഴിഞ്ഞ തവണ 99 സീറ്റ് നേടിയ ടി.ആര്‍.എസിന് ഏറ്റവും വലിയ തിരിച്ചടിയാണിപ്പോൾ നേരിട്ടത്.

   Also Read Hyderabad GHMC Election Results 2020 | തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം; തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജിവെച്ചു

   കേവലം 4 സീറ്റില്‍നിന്നാണ് തെലങ്കാന ഹൃദയഭൂമിയില്‍ പത്തിരട്ടിയലധികം സീറ്റ് നേടിയുള്ള ബിജെപിയുടെ കുതിപ്പ്. സെക്കന്ദരാബാദ് എല്‍ബി നഗർ മേഖലയിലാണ് ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകൾ നേടിയത്. അതേസമയം പരമ്പരാഗത വോട്ട് ബാങ്കായ ചാർമിനാർ മേഖല തൂത്തുവാരി അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎം നിർണായക പ്രകടനം കാഴ്ചവച്ചു.

   അതേസമയം കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ മാത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്ന്
   ടി.പി.സി.സി സംസ്ഥാന അദ്ധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി രാജിവച്ചു.
   Published by:user_49
   First published:
   )}