നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ദയവായി താങ്കളുടെ വാട്‌സ് അപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ'; വ്യാജചിത്രം പങ്കുവെച്ച ബിഗ് ബിയെ ട്രോളി സോഷ്യല്‍ മീഡിയ

  'ദയവായി താങ്കളുടെ വാട്‌സ് അപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ'; വ്യാജചിത്രം പങ്കുവെച്ച ബിഗ് ബിയെ ട്രോളി സോഷ്യല്‍ മീഡിയ

  മുമ്പും വാട്‌സ് ആപ് സന്ദേശം പങ്കുവെച്ച്‌ ബച്ചന്‍ വെട്ടിലായിട്ടുണ്ട്

  amitabh bachan

  amitabh bachan

  • Share this:
   മുംബൈ: പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് ഐക്യദീപം തെളിച്ച ഇന്ത്യയുടെ ചിത്രമെന്ന പേരിൽ വ്യാജചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍. കൊവിഡ്-19 പോരാട്ടത്തിനായി നടന്ന ദീപം തെളിയിക്കലിനിടെ എടുത്ത ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രം എന്ന പേരില്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ ചിത്രമായിരുന്നു ബിഗ് ബി ട്വിറ്ററില്‍ പങ്കുവെച്ചത്.

   ലോകം നമ്മളെ കാണുന്നു, നമ്മൾ ഒന്നാണ് എന്ന സന്ദേശവും ചിത്രത്തിനൊപ്പം ബച്ചൻ കുറിച്ചു. എന്നാൽ ഇത്തരം ചിത്രങ്ങള്‍ എവിടെ നിന്ന് കിട്ടുന്നെന്നും താങ്കളുടെ വാട്‌സ് അപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ എന്നാണ് ചിലരുടെ ഉപദേശം. വാട്‌സ് ആപ് സര്‍വ്വകലാശാലയിലെ ഐ.പി.എസ് ആണ് ബച്ചന്‍ എന്നും ചിലര്‍ പരിഹസിക്കുന്നു.
   BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ്[NEWS]
   മുമ്പും വാട്‌സ് ആപ് സന്ദേശം പങ്കുവെച്ച്‌ ബച്ചന്‍ വെട്ടിലായിട്ടുണ്ട്. ശബ്ദ തരംഗങ്ങള്‍ വൈറസിനെ ഇല്ലാതാക്കും എന്നും കൊവിഡിന് കാരണം പ്രാണികളാണെന്നുമുള്ള സന്ദേശമായിരുന്നു അന്ന് പങ്കുവെച്ചത്.

   First published:
   )}