രാജ്യത്തെ പല സംസ്ഥാനത്തും സര്‍ക്കാരുകള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെ യഥാര്‍ത്ഥത്തില്‍ ‘ലോട്ടറി’യടിച്ചത് മദ്യപാനികള്‍ക്കാണ്. വന്‍ ലാഭം ലക്ഷ്യം വെച്ച് സ്വകാര്യ ഔട്ലെറ്റുകള് മത്സരിച്ച് വില കുറച്ച് വില്പന നടത്താന്‍ ആരംഭിച്ചതോടെ പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് ഉള്‍പ്പെടെ 30 മുതല്‍ 40 ശതമാനം വരെയാണ് വില കുറഞ്ഞത്(Liquor Big Discounts ). പുതിയ നയം നടപ്പാക്കിയതിലൂടെ ഡല്‍ഹി,(delhi) മുംബൈ,(mumbai) കൊല്‍ക്കത്ത(kolkata) തുടങ്ങിയ മഹാനഗരങ്ങളില്‍ മദ്യം വളരെ വിലക്കുറവില്‍ ലഭിക്കും. വില കുറഞ്ഞതോടെ വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്.
സംസ്ഥാനത്ത മദ്യവില്പന മേഖല സ്വകാര്യവത്കരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍ ആദ്യം ചെയ്തത്. ഒരു വര്‍ഷത്തെ ആകെ ഡ്രൈ ഡേകളുടെ എണ്ണം ഇരുപത്തിയൊന്നില്‍ നിന്നും വെറും മൂന്നായി കുറച്ചു. മുന്‍പ് ഇഷ്ടാനുസരണം വില കുറയ്ക്കാനുള്ള അനുമതി കമ്പനികള്‍ക്ക് ഉണ്ടായിരുന്നില്ല. ഈ നിയമം എടുത്ത് കളഞ്ഞതോടെ പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് അടക്കം കമ്പനികള്‍ വില കുത്തനേ കുറച്ചു.
ഇഷ്ട ബ്രാന്‍ഡുകളായ ഷിവാസ് റീഗലിനും ജാക് ഡാനിയല്സിനുമടക്കം വില കുറഞ്ഞതോടെ മദ്യപാനികളും ഹാപ്പി.1890 രൂപയാണ് ഷിവാസ് റീഗലിന്റെ വില. 2730 രൂപ വിലയുണ്ടായിരുന്ന ജാക് ഡാനിയല്‍സിന് 1885 രൂപയായി.
മഹാരാഷ്ട്രയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഒപ്പം തന്നെ വാക് ഇന്‍ സ്റ്റോറുകളിലും വൈന്‍ വില്‍പ്പന അനുവദിച്ചതോടെ വാങ്ങനെത്തുന്നവരുടെ നീണ്ട ക്യൂവും ഒഴിവായി. പശ്ചിമ ബംഗാളില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 ശതമാനം വരെയാണ് വില കുറച്ചത്. വില കുറഞ്ഞതോടെ ഉപയോഗം വന്‍ തോതില്‍ കൂടി. ഡിസംബറില്‍ മാത്രം 2000 കോടിയുടെ റവന്യൂ വരുമാനമാണ് സംസ്ഥാനത്തിന് ലഭിച്ചത്. മധ്യപ്രദേശില്‍ വിമാനത്താവളങ്ങളിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും മദ്യ വില്പന അനുവദിച്ചതും ലാഭം ഉയരുന്നതിന് കാരണമായി.
New excise policy |മദ്യവില 20% കുറച്ചു; വില്‍പ്പന സൂപ്പര്‍മാര്‍ക്കറ്റുകളിലും; പുത്തന്‍ നയവുമായി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ (Madhya Pradesh) തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മദ്യം വില്ക്കാന് (liquor sale) അനുവദിച്ചുകൊണ്ട് ബിജെപി സര്‍ക്കാരിന്റെ പുതിയ എക്സൈസ് നയം. മദ്യവില 20 ശതമാനം കുറയ്ക്കാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ നയം അനുമതി നല്കുന്നു. മദ്യ വില്‍പ്പന പ്രായോഗികമാക്കുന്നതിനാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ നയം അനുസരിച്ച് ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പുര്‍, ഗ്വാളിയര്‍ എന്നീ നഗരങ്ങളിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ മദ്യം വില്ക്കാന് അനുമതി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് ഇതിന് നിശ്ചിത ഫീസ് ഈടാക്കും.
ഒരു കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഹോം ബാര്‍ ലൈസന്‍സ് നല്‍കാനും പുതിയ മദ്യ നയം നിര്‍ദേശിക്കുന്നു. അന്‍പതിനായിരം രൂപയാണ് ഇതിനായി വാര്‍ഷിക ഫീസ് ആയി ഈടാക്കുക. മദ്യവില്‍പ്പന കേന്ദ്രങ്ങളിലുടെ വിദേശ മദ്യത്തിനൊപ്പം നാടന്‍ മദ്യവും ബിയറും വില്ക്കാന് അനുവദിക്കും. വ്യാജ മദ്യം തടയുന്നതു ലക്ഷ്യമിട്ടാണ് നടപടി. കര്‍ഷകര്‍ മുന്തിരിയില്‍നിന്ന് ഉണ്ടാക്കുന്ന വൈനിന് നികുതി ഒഴിവാക്കുമെന്നും നയത്തില്‍ പറയുന്നുണ്ട്.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനീകരം)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.