ന്യൂഡൽഹി: കോൺഗ്രസിനുള്ളിൽ വീണ്ടും പ്രതിഷേധം പുകയുന്നു. ഹിമാചല്‍ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് ആനന്ദ് ശര്‍മ രാജി വച്ചു. ആത്മാഭിമാനം വച്ചു വിലപേശാന്‍ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ആനന്ദ് ശര്‍മ വ്യക്തമാക്കുന്നു. അസംതൃപ്തി പ്രകടമാക്കിയാണ് ആനന്ദ് ശർമ്മ രാജിവെച്ചത്. കോൺഗ്രസിലെ വിമതരുടെ "ജി-23" വഗ്രൂപ്പിലെ മറ്റൊരു അംഗമായ ഗുലാം നബി ആസാദും ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് നേരത്തെ രാജിവെച്ചിരുന്നു.
ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആനന്ദ് ശർമ്മയുടെ രാജി എന്നതാണ് ശ്രദ്ധേയം. പാര്‍ട്ടിയുടെ നീക്കങ്ങളില്‍ എതിര്‍പ്പറിയിച്ചുകൊണ്ടാണ് ആനന്ദ് ശര്‍മ സ്ഥാനമൊഴിഞ്ഞത്. നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ തന്നെ അവഗണിക്കുകയാണെന്ന് ശര്‍മ്മ ആരോപിക്കുന്നു. എന്നാൽ നേതൃസ്ഥാനത്തില്ലെങ്കിലും, സംസ്ഥാനത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്ന് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആനന്ദ് ശർമ്മ വ്യക്തമാക്കുന്നു.
മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവുമായ ആനന്ദ് ശർമ്മയെ ഏപ്രില്‍ 26നാണ് ഹിമാചല്‍ പ്രദേശിലെ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Sonia gandhi