• HOME
 • »
 • NEWS
 • »
 • india
 • »
 • BJP Goa| ഗോവ ബിജെപിക്ക് മുന്നിൽ ആ വലിയ ചോദ്യം? പ്രമോദ് സാവന്തോ, വിശ്വജീത് റാണെയോ ആരാകും മുഖ്യമന്ത്രി

BJP Goa| ഗോവ ബിജെപിക്ക് മുന്നിൽ ആ വലിയ ചോദ്യം? പ്രമോദ് സാവന്തോ, വിശ്വജീത് റാണെയോ ആരാകും മുഖ്യമന്ത്രി

ബിജെപിയെ സംബന്ധിച്ചിടത്തോളം, ഈ വിജയം, പ്രത്യേകിച്ച് പാർട്ടിയുടെ ശക്തനും ഏറ്റവും പ്രിയപ്പെട്ട നേതാവുമായ മനോഹർ പരീക്കറിന്റെ അഭാവത്തിൽ, നിലവിലെ മുഖ്യമന്ത്രി സാവന്ത് ചെയ്ത പ്രവർത്തനത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ അംഗീകാരമായാണ് കാണുന്നത്.

പ്രമോദ് സാവന്ത്

പ്രമോദ് സാവന്ത്

 • Share this:
  പനാജി: ആകെ 40 സീറ്റുകൾ മാത്രമുള്ള ഗോവ (Goa) തെരഞ്ഞെടുപ്പിന്റെ കാര്യമെടുത്താൽ ഒരു ചെറിയ സംസ്ഥാനമായിരിക്കാം. എന്നാൽ പലപ്പോഴും ഹൈവോൾട്ടേജ് രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം കൂടിയാണ്. ഏറ്റവും പുതിയ ലീഡ് നില അനുസരിച്ച് 19 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്. 12 ഇടത്ത് കോണ്‍ഗ്രസും 3 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും 2 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും മുന്നിട്ടുനിൽക്കുകയാണ്.

  കേവല ഭൂരിപക്ഷമായ 21 സീറ്റുകൾ നേടിയില്ലെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി രാജ്ഭവനെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിജെപി. എന്നാൽ, അധികാരത്തിൽ വരാൻ ബിജെപിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസമില്ലെങ്കിലും, പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക അത്ര എളുപ്പമല്ല.

  തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. എന്നാൽ 19 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി ഭരണം ഉറപ്പാക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സ്വതന്ത്രരുടെയും മറ്റ് ചെറുപാർട്ടികളുടെയും പിന്തുണയോടെ അധികാരം ഉറപ്പിക്കാനുള്ള അവരുടെ നീക്കം ശക്തമാക്കിയിരിക്കുകയാണ്.

  ബിജെപി സംസ്ഥാന ഘടകം പ്രമോദ് സാവന്തിനെ പിന്തുണയ്‌ക്കുമ്പോൾ, കേന്ദ്ര നേതൃത്വം വിശ്വജീത് റാണെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു. മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട്- താൻ ഒരു സാധാരണ പാർട്ടി പ്രവർത്തകനാണെന്നും മുതിർന്ന നേതാക്കൾ പറയുന്നതുപോലെ പ്രവർത്തിക്കുമെന്നുമാണ് റാണെ പ്രതികരിച്ചത്.

  ബിജെപിയെ സംബന്ധിച്ചിടത്തോളം, ഈ വിജയം, പ്രത്യേകിച്ച് പാർട്ടിയുടെ ശക്തനും ഏറ്റവും പ്രിയപ്പെട്ട നേതാവുമായ മനോഹർ പരീക്കറിന്റെ അഭാവത്തിൽ, നിലവിലെ മുഖ്യമന്ത്രി സാവന്ത് ചെയ്ത പ്രവർത്തനത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ അംഗീകാരമായാണ് കാണുന്നത്.

  Also Read- Amarinder Singh| മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് തോൽവി

  2017ൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നിരുന്നു. ഭൂരിപക്ഷത്തിലെത്താൻ 21 എന്ന മാന്ത്രിക സംഖ്യയിൽ നിന്ന് കുറച്ച് സീറ്റുകൾ മാത്രം അകലെ. എന്നിരുന്നാലും, മുതിർന്ന കോൺഗ്രസുകാരും മുൻ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലീറോ, ദിഗംബർ കാമത്ത്, പ്രതാപ്‌സിംഗ് റാണെ എന്നിവരും തമ്മിലുള്ള പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ ഗവർണറുമായി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്ന പ്രക്രിയ വൈകിപ്പിച്ചു.

  രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപി, എംജിപി, ഗോവ ഫോർവേഡ് തുടങ്ങിയ ചെറിയ പാർട്ടികളുമായി ചർച്ചകൾ ആരംഭിച്ചു. ദിഗ് വിജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗോവ കോൺഗ്രസ് തങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏകകണ്ഠമായി പിന്തുണച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ബിജെപി ഉന്നയിച്ചു. അർബുദം ബാധിച്ച് 2019-ൽ പരീക്കർ അന്തരിച്ചു, അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ പ്രമോദ് സാവന്ത് അദ്ദേഹത്തിന്റെ പിൻഗാമിയായി.

  2017-ലെ കോൺഗ്രസിനെപ്പോലെ, ബിജെപിയും രണ്ട് ശക്തരായ നേതാക്കളുടെ വെല്ലുവിളി നേരിടാൻ സാധ്യതയുണ്ട്, നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മുൻ ആരോഗ്യമന്ത്രി വിശ്വജീത് റാണെ എന്നിവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണുംനട്ടിരിക്കുകയാണ്.

  Also Read- AAP | ആം ആദ്മി പാർട്ടി പഞ്ചാബിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്ക്; നേട്ടം എങ്ങനെ? എന്താകും അടുത്ത ചുവടുവെയ്പ്പ്

  ഗോവയുടെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസും സി ടി രവിയും ബിജെപി സർക്കാർ രൂപീകരിക്കുക മാത്രമല്ല, മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ആഭ്യന്തര തർക്കം ഉണ്ടാകാതിരിക്കാനുള്ള പദ്ധതിയും തയ്യാറാക്കുകയാണ്
  Published by:Rajesh V
  First published: