സീറ്റ് ബെല്‍റ്റിട്ടില്ല!;ഓട്ടോ ഡ്രൈവര്‍ക്കും പിഴയിട്ട് പൊലീസ്
നിയമത്തില്‍ മോട്ടര്‍ വാഹനങ്ങള്‍ എന്നു പൊതുവായി പറയുന്നതല്ലാതെ ഓട്ടോറിക്ഷയുടെ കാര്യം പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല.
news18-malayalam
Updated: September 16, 2019, 8:05 AM IST

news18
- News18 Malayalam
- Last Updated: September 16, 2019, 8:05 AM IST IST
പാറ്റ്ന: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഓട്ടോ ഡ്രൈവർക്കും പിഴയിട്ട് ബിഹാർ പൊലീസ്. സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന നിയമലംഘനം ചൂണ്ടിക്കാട്ടി 1000 രൂപയാണ് പിഴയിട്ടത്. മുസഫര്‍പുറിലെ സരൈയയിലുള്ള ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെയായിരുന്നു പൊലീസിന്റെ നടപടി. അതേസമയം ഡ്രൈവർ ദരിദ്രനാണെന്നു മനസിലായതിനാൽ ഏറ്റവും കുറഞ്ഞ തുകയാണു പിഴയിട്ടതെന്ന് പൊലീസിന്റെ വിശദീകരണം. മോട്ടോർ വാഹന ഭേദഗതി നിയമത്തിന്റെ മറവിലാണ് ഇല്ലാത്ത നിയമലംഘനത്തിന് പൊലീസ് പിഴയീടാക്കിയിരിക്കുന്നത്.
മോട്ടര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നത് കര്‍ശനമാക്കിയിരുന്നു. ഇതു ലംഘിക്കുന്നവര്‍ക്കുള്ള പിഴ പല മടങ്ങായി വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ നിയമത്തില്‍ മോട്ടര്‍ വാഹനങ്ങള്‍ എന്നു പൊതുവായി പറയുന്നതല്ലാതെ ഓട്ടോറിക്ഷയുടെ കാര്യം പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. എന്നാൽ എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് വേണമെന്ന നിലപാടിലാണ് ബിഹാറിലെ പൊലീസുകാർ.
Also Read പിഴയ്ക്ക് പകരം ഹെൽമറ്റ്: ഗതാഗത നിയമ ലംഘകർക്ക് വേറിട്ട ശിക്ഷയുമായി ഹൈദരാബാദ് പൊലീസ്

Loading...