• HOME
  • »
  • NEWS
  • »
  • india
  • »
  • 'മുസ്ലിങ്ങൾക്കിടയിൽ പ്രത്യുല്‍പാദന നിരക്ക് കൂടുതൽ, ആഗ്രഹിക്കുന്നത് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ'; ബിജെപി എംഎൽഎയുടെ വിവാദ പരാമർശം

'മുസ്ലിങ്ങൾക്കിടയിൽ പ്രത്യുല്‍പാദന നിരക്ക് കൂടുതൽ, ആഗ്രഹിക്കുന്നത് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ'; ബിജെപി എംഎൽഎയുടെ വിവാദ പരാമർശം

''രാജ്യത്തെ ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിന് നിയമനിർമാണം നടത്തണം. രാജ്യത്തുള്ള വിഭവങ്ങൾ വളരെ കുറവാണ്. എന്നാൽ ചിലർ ജനസംഖ്യ വർധിപ്പിക്കാനും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുമാണ് ആഗ്രഹിക്കുന്നത്''

ബിജെപി എംഎൽഎ ഹരിഭൂഷൺ താക്കൂർ (ഫോട്ടോ- ഫേസ്ബുക്ക്)

ബിജെപി എംഎൽഎ ഹരിഭൂഷൺ താക്കൂർ (ഫോട്ടോ- ഫേസ്ബുക്ക്)

  • Share this:
    പട്ന: മുസ്ലിങ്ങളുടെ പ്രത്യുൽപാദന നിരക്കിനെ കുറിച്ചുള്ള ബിഹാറിലെ ബി ജെ പി എം എൽ എ ഹരി ഭൂഷൺ താക്കൂറിന്റെ പ്രസ്താവന വിവാദമായി. മുസ്ലിങ്ങളുടെ പ്രത്യുൽപാദന നിരക്ക് ഹിന്ദുക്കളെക്കാൾ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ബിസ്ഫി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് ഹരി ഭൂഷൺ. ''മുസ്ലിങ്ങൾ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ആഗ്രഹിക്കുന്നത്''- എം എൽ എ പറഞ്ഞു.

    Also Read- 'കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും'; മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തുഞെരിച്ചു കൊന്നു

    സംസ്ഥാനത്തെ ജനന നിരക്കിൽ  വലിയതോതിൽ കുറവുണ്ടായെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ഹരി ഭൂഷണ്‍. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറഞ്ഞുകൊണ്ട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് സംസ്ഥാനത്തെ ജനന നിരക്ക് കുറച്ചുകൊണ്ടുവരാൻ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞത്. ബിഹാറിൽ ജനന നിരക്ക് കുറഞ്ഞുവെന്നത് ശരിയാണെന്നും ഇത് ഹിന്ദുക്കൾക്കിടയിൽ മാത്രമാണെന്നും മുസ്ലിങ്ങൾക്കിടയിൽ ജനന നിരക്ക് കുറഞ്ഞിട്ടില്ലെന്നും ഹരി ഭൂഷൺ പറഞ്ഞു. ജനസംഖ്യാ നിരക്ക് നിയന്ത്രിക്കുന്നതിന് നിയമനിർമാണം കൊണ്ടുവരണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

    ''രാജ്യത്തെ ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിന് നിയമനിർമാണം നടത്തണം. രാജ്യത്തുള്ള വിഭവങ്ങൾ വളരെ കുറവാണ്. എന്നാൽ ചിലർ ജനസംഖ്യ വർധിപ്പിക്കാനും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുമാണ് ആഗ്രഹിക്കുന്നത്''- ബി ജെ പി എം എൽ എ ഹരി ഭൂഷൺ താക്കൂർ പറഞ്ഞു. "മുസ്ലിം സമൂഹം ഇതിന് ശ്രമിക്കുകയാണ്. വികസ്വര രാജ്യത്തിൽ നിന്ന് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിന് ജനസംഖ്യ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്."- അദ്ദേഹം കൂട്ടിച്ചേർത്തു.

    Also Read- 'പൊതുമേഖലാ സ്ഥാപനങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് ഭാരം'; സ്വകാര്യവത്കരണവുമായി മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി

    ജെ ഡി യുവിലെ മുസ്ലിം നേതാക്കളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും സഖ്യ കക്ഷിയെ വിമർശിച്ചുകൊണ്ടായിരുന്നു മറുപടി. ''പ്രഥമ പരിഗണന രാജ്യത്തിനാണ്. അതിനുശേഷമേ മതം വരൂ. എന്നാൽ ചിലർക്ക് മതത്തിനാണ് പ്രഥമ പരിഗണന. രാജ്യം പിന്നീടേ വരൂ. രാജ്യസ്നേഹം എന്ന വികാരമേ ഇവർക്കില്ല''- ഹരി ഭൂഷൺ പറഞ്ഞു.

    ബി ജെ പി എം എൽ എയുടെ വിവാദ പ്രസ്താവനക്കെതിരെ അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം എംഎൽഎ അഖ്തർ ഉൽ ഇമ്രാൻ രംഗത്തെത്തി. ''ബി ജെ പി എംഎൽ എയുടെ പരാമർശം ഭരണഘടനാ വിരുദ്ധവും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതുമാണ്. ജനന നിരക്കിന് മതവുമായി യാതൊരു ബന്ധവുമില്ല. ദാരിദ്ര്യവും നിരക്ഷരതയുമാണ് ഇതിന് കാരണം. സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരുമായും വിദ്യാഭ്യാസമുള്ളവരുമായും താരതമ്യം ചെയ്യുമ്പോൾ ദരിദ്രർക്കും നിരക്ഷരർക്കും കൂടുതൽ കുട്ടികൾ ജനിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവനയാണ് ബി ജെ പി എംഎൽഎയുടേത്''- അദ്ദേഹം വിമർശിച്ചു.
    Published by:Rajesh V
    First published: