News18 MalayalamNews18 Malayalam
|
news18
Updated: January 27, 2021, 8:03 PM IST
gun shot
- News18
- Last Updated:
January 27, 2021, 8:03 PM IST
പാട്ന: ബിഹാറിൽ ബി ജെ പി പാർട്ടിയുടെ വക്താവ് അസ്ഫർ ഷംഷിക്ക് വെടിയേറ്റു. ബുധനാഴ്ച ജമൽപുരിലുള്ള ജമൽപുർ കോളേജിന് സമീപമാണ് സംഭവം. ക്രിമിനലുകളാണ് വെടി വെച്ചതെന്നാണ് സൂചന. ഭാരതീയ ജനത പാർട്ടിയുടെ ബിഹാർ യൂണിറ്റിന്റെ വക്താവ് ആണ് അസ്ഫർ ഷംഷി.
ബി ജെ പിയുടെ പാർട്ടി വക്താവ് ആയിരിക്കുമ്പോൾ തന്നെ അസോസിയേറ്റ് പ്രൊഫസർ ആണ് അദ്ദേഹം. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അസ്ഫർ ഷംഷി.
You may also like:കോവിഡ് 19 വാക്സിനുള്ളിൽ മൈക്രോചിപ്പ് ഉണ്ടെന്ന് 'ഇന്ത്യൻ മുസ്ലിം പണ്ഡിതൻ'; ആ വീഡിയോ ഇന്ത്യയിൽ നിന്നല്ല പാകിസ്ഥാനിൽ നിന്ന് [NEWS]'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസെ'ന്ന് പ്രതിഭ MLA; 'ദേശീയപാത കേന്ദ്രത്തിന്റെ യെന്ന് പറഞ്ഞു കൊടുക്കണേയെന്ന് ട്രോൾ [NEWS] നന്ദനമല്ല പൃഥ്വിരാജിന്റെ ആദ്യചിത്രമെന്ന് സംവിധായകൻ രാജസേനൻ; പൃഥ്വിക്ക് നാണോ മാനോമുണ്ടെന്ന് ട്രോൾ [NEWS] രണ്ടു മൂന്നു പേർ ചേർന്നാണ് അസ്ഫർ ഷംഷിയെ വെടി വച്ചത്. അസോസിയേറ്റ് പ്രൊഫസർ ആയ അദ്ദേഹം ചേംബറിലേക്ക് പോകുന്നതിന് ഇടയിലാണ് വെടിയേറ്റത്. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. മുങ്കേർ പൊലീസ് സൂപ്രണ്ട് മാനവ്ജിത് സിംഗ് ദില്ലൻ ആണ് ഇക്കാര്യം അറിയിച്ചത്.
Farmers protest | റിപ്പബ്ലിക് ദിനത്തിലെ അക്രമം; കർഷക സമരങ്ങളിൽ നിന്ന് രണ്ട് സംഘടനകൾ പിൻമാറി
അതേസമയം, അറസ്റ്റിലായ ഷംഷിക്ക് കോളേജിലെ തന്നെ മറ്റൊരു പ്രൊഫസറുമായി തർക്കം ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 'ചോദ്യം ചെയ്യലിൽ കോളേജിലെ മറ്റൊരു പ്രൊഫസറുമായി തനിക്ക് തർക്കമുണ്ടെന്ന് വെടിയേറ്റ അധ്യാപകൻ പറഞ്ഞു. അധ്യാപകന്റെ മൊഴിയിൽ കോളേജിലെ സഹപ്രവർത്തകനായ പ്രൊഫസറെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അധ്യാപകനെ ചോദ്യം ചെയ്യും' - പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
Published by:
Joys Joy
First published:
January 27, 2021, 8:03 PM IST