31 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആർജെഡിക്ക് പകുതിയിലേറെ ലഭിച്ചു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കാൻ നോക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്തവരിൽ 16 പേർ ആർജെഡിയിൽ നിന്നും 11 പേർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിൽ നിന്നും രണ്ട് പേർ കോൺഗ്രസിൽ നിന്നും ഒരാൾ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്നും (എച്ച്എഎം) , ഒരു സ്വതന്ത്രൻ എന്നിവരാണ്. പുതിയ മന്ത്രിസഭയിൽ അഞ്ച് മുസ്‌ലിങ്ങൾ ഉണ്ട്. എൻ.ഡി.എ സർക്കാരിൽ ഇത് ഒരാൾ മാത്രമായിരുന്നു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ഉൾപ്പെടെ ഏഴ് യാദവർ മന്ത്രിമാരായി.