അര്‍വാള്‍: ബിഹാറിൽ പുരോഗമിക്കുന്ന ജാതി സെൻസസിനിടെ ലഭിച്ച കൗതുകകരമായ വിവരമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. അർവാൾ സിറ്റി കൗൺസിൽ ഏരിയയിലെ വാർഡ് നമ്പർ 7ൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പ്രകാരം പ്രദേശത്തെ 40 സ്ത്രീകളുടെയും ഭര്‍ത്താക്കന്‍മാരുടെ പേര് രൂപ്ചന്ദ് എന്നാണ്. റെഡ് ലൈറ്റ് പ്രദേശമാണിത്. സര്‍ക്കാര്‍ സംഘടിപ്പിച്ച സെന്‍സസ് ചോദ്യങ്ങള്‍ക്കിടെയാണ് ഭൂരിഭാഗം സ്ത്രീകളും ഭര്‍ത്താവിന്റെ പേര് രൂപ്ചന്ദ് എന്ന് പറഞ്ഞത്.
ലൈംഗിക തൊഴിലാളികളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ജാതി സെന്‍സസിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്തെ വീടുകളില്‍ സര്‍വ്വേയ്ക്കായി എത്തിയത്. അപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തായത്. ചില സ്ത്രീകള്‍ തങ്ങളുടെ പിതാവിന്റെ പേരായും മകന്റെ പേരായും പറഞ്ഞതും രൂപ്ചന്ദ് എന്നായിരുന്നു.
രൂപ്ചന്ദ് എന്നാല്‍ രൂപ
രൂപ്ചന്ദ് എന്ന വാക്കിന്റെ അര്‍ത്ഥം രൂപയെന്നാണ്. ജാതി സെന്‍സസ് നടക്കുന്ന ഘട്ടത്തില്‍ ആരുടെ പേര് തങ്ങളുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് എഴുതണം എന്നതാണ് അര്‍വാളിലെ ലൈംഗികതൊഴിലാളികള്‍ക്ക് മുന്നിലെ പ്രധാന പ്രതിസന്ധി. അവര്‍ തങ്ങളുടെ ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നത് പണത്തെയാണ്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ പേരിന്റെ കോളത്തില്‍ രൂപ്ചന്ദ് എന്ന് എഴുതാന്‍ തീരുമാനിച്ചത്.
Also Read-വീട് മോടി പിടിപ്പിക്കാൻ 45 കോടിയോ? അരവിന്ദ് കെജ്രിവാളിനെതിരെ കോൺഗ്രസും ബിജെപിയും
രൂപ്ചന്ദ് എന്ന പേരിന് പിന്നിൽ
സര്‍വ്വേയ്ക്കിടയില്‍ ചുവന്ന തെരുവിലെ നിരവധി സ്ത്രീകളാണ് തങ്ങളുടെ ഭര്‍ത്താവിന്റെ അല്ലെങ്കിൽ പിതാവിന്റെ സ്ഥാനത്ത് രൂപ്ചന്ദ് എന്ന് എഴുതിയത്. രൂപ്ചന്ദ് ആരാണെന്ന് തിരക്കിയപ്പോഴാണ് അത് ഒരാളുടെ പേരല്ലെന്ന് മനസ്സിലായത്. പണത്തിന് പറയുന്ന പേരാണ് രൂപ്ചന്ദ്. അതാണ് സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ പേരായി നല്‍കിയതെന്ന് ജാതി സെൻസസിനായി വിവരങ്ങൾ ശേഖരിക്കുന്ന അധ്യാപകൻ രാജീവ് രാകേഷ് പറഞ്ഞു.
ബിഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുകയാണ്. ഇതിലൂടെ സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തലം അറിഞ്ഞ് അവരുടെ വികസനത്തിന് കൂടുതല്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി 500 കോടിയോളം രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ജാതി സെൻസസ്
എണ്ണത്തിലും ശതമാനത്തിലും ഇന്ത്യയിലെ ജനസംഖ്യയെ ജാതി തിരിച്ച് നടത്തുന്ന വിഭജനമാണ് ജാതി സെൻസസ്. ഇന്ത്യ 1951 മുതൽ 2011 വരെ പട്ടികജാതി പട്ടികവർഗങ്ങളുടെ മാത്രം ജാതി ഡാറ്റ കണക്കാക്കി പ്രസിദ്ധീകരിച്ചിരുന്നു. മുൻ സെൻസസിലെ മതങ്ങൾ, ഭാഷകൾ, സാമൂഹിക-സാമ്പത്തിക സ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റയും അതിലുണ്ട്. ജനസംഖ്യാ സെൻസസ് രാജ്യത്തെ പൗരന്മാർ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക മാറ്റങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സമ്പന്നമായ ഡാറ്റാബേസാണ് നൽകുക.ലോക്‌സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം അവശേഷിക്കെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിലും ക്വാട്ടയിലും കേന്ദ്രീകരിച്ച് പ്രതിപക്ഷ ഐക്യം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.