• HOME
  • »
  • NEWS
  • »
  • india
  • »
  • Sushant Rajput Suicide Case | കരൺ ജോഹർ, സൽമാൻ ഖാൻ, എക്താ കപൂർ എന്നിവർക്കെതിരായ ഹർജി കോടതി തള്ളി

Sushant Rajput Suicide Case | കരൺ ജോഹർ, സൽമാൻ ഖാൻ, എക്താ കപൂർ എന്നിവർക്കെതിരായ ഹർജി കോടതി തള്ളി

ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് താരം ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പ്രധാന ആരോപണം.

  • Share this:
    മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ സംവിധായകനും നിർമാതാവുമായ കർണ ജോഹർ, നടൻ സൽമാൻ ഖാൻ, നിർമാതാവ് ഏക്താ കപൂർ, സഞ്ജയ് ലീല ബൻസാലി എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബിഹാർ കോടതി തള്ളി.

    മുസാഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുകേഷ് കുമാറാണ് ഹർജി തള്ളിയത്. അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് ഹർജി നൽകിയത്. കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

    ജൂൺ 14 ന് സുശാന്തിനെ സ്വവസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഹർജി നൽകിയത്. നടി കങ്കണ റണൗട്ടിനെ സാക്ഷിയാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

    TRENDING: Covid 19 Super Spreading | തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകളും ബഫർ സോണും പ്രഖ്യാപിച്ചു [NEWS]തിരുവനന്തപുരം നഗരപരിധിയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു [NEWS]'COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ [NEWS]
    ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് താരം ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പ്രധാന ആരോപണം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു.

    ബൻസാലിയുടെ ചില ചിത്രങ്ങളിൽ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് താരം ഒഴിവാക്കപ്പെട്ടെന്നും ഇത് സുശാന്തിനെ മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ബൻസാലിയെ ചോദ്യം ചെയ്തത്.

    എന്നാൽ തന്റെ പ്രോജക്ടിനായി ഡേറ്റുകൾ ലഭിക്കാതിരുന്നതിനാലാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ ചിത്രങ്ങളിലേക്ക് തിരഞ്ഞെടുത്തതെന്ന് ബൻസാലി ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നിരുന്നു.
    Published by:Naseeba TC
    First published: