Bihar Live updates| നിതീഷ് കുമാർ എട്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലാലുവിനൊപ്പം മൂന്നാമൂഴം

തേജസ്വി യാദവ് തന്റെ പാർട്ടിക്ക് വേണ്ടി ആഭ്യന്തര മന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവും ആവശ്യപ്പെടുന്നതായി ആർജെഡിയുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചു

 • News18 Malayalam
 • | August 10, 2022, 15:52 IST
  facebookTwitterLinkedin
  LAST UPDATED 2 MONTHS AGO

  AUTO-REFRESH

  HIGHLIGHTS

  16:0 (IST)

  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആത്യന്തിക ലക്ഷ്യം  ലാലു പ്രസാദിന്റെ ആർജെഡിയെ തകർക്കുക എന്നതാണെന്ന്  ബിജെപിയുടെ ബീഹാർ പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാൾ.  ബിജെപി ബന്ധം വിച്ഛേദിച്ച് ആർ ജെഡി സഖ്യമുണ്ടാക്കിയ  നിതീഷ് ബിജെപിക്ക് ഒരു വെല്ലുവിളിയും  അല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

  ആർജെഡി നേതാക്കൾക്കെതിരെയുള്ള കേസുകളെ കുറിച്ച് അറിയാൻ നിതീഷിന്  താൽപ്പര്യമുണ്ടായിരുന്നുവെന്നും ലാലു പ്രസാദിന്റെ മുൻ സഹായി ഭോലാ യാദവിന്റെ അറസ്റ്റോടെ, ആർജെഡിയെ തകർക്കാനുള്ള ശരിയായ സമയമാണിതെന്ന് മുഖ്യമന്ത്രി കരുതുന്നതായും ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ  ജയ്‌സ്വാൾ പറഞ്ഞു. നേതൃത്വം ഇല്ലാതായാൽ ആർജെഡി വോട്ടർമാർ ജെഡിയുവിലേക്ക് വരുമെന്ന് അദ്ദേഹം കരുതുന്നതായി ” അദ്ദേഹം പറഞ്ഞു

  15:39 (IST)
  14:10 (IST)

  തേജസ്വി പ്രസാദ് യാദവ്  ബിഹാർ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു 

  14:9 (IST)

  നിതീഷ് കുമാർ എട്ടാം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലാലു യാദവിനൊപ്പം ഇത് മൂന്നാം തവണ

  13:59 (IST)

  ബിജെപി  സഖ്യത്തിൽ നിതീഷ് അസ്വസ്ഥനായിരുന്നു: പ്രശാന്ത് കിഷോർ
  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിയുമായുള്ള സഖ്യത്തിൽ അത്ര  തൃപ്തനല്ലായിരുന്നു എന്നും  അതിനാലാണ് അദ്ദേഹം സഖ്യത്തിൽ നിന്ന് മാറിയതെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറഞ്ഞു. ബിഹാറിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ആഘാതം സംസ്ഥാനത്ത് മാത്രമായിരിക്കുമെന്ന് കുമാറിന്റെ വിശ്വസ്തനായി കണക്കാക്കപ്പെട്ടിരുന്ന കിഷോർ പറഞ്ഞു. അടുത്തൊന്നും ഇത് ദേശീയ തലത്തിൽ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. 

  13:54 (IST)

  ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ബിജെപി

  ഞങ്ങൾ നിതീഷ് കുമാറിനെ അഞ്ച് തവണ ബീഹാർ മുഖ്യമന്ത്രിയാക്കി. ആർജെഡി അദ്ദേഹത്തെ രണ്ട് തവണ മുഖ്യമന്ത്രിയാക്കി. ഞങ്ങൾ തമ്മിൽ 17 വർഷത്തെ ബന്ധമുണ്ടായിരുന്നു. എന്നാൽ നിങ്ങൾ (നിതീഷ്) രണ്ടുതവണ ഞങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചു,  എംപിയും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിപറഞ്ഞു 

  13:33 (IST)

  സത്യപ്രതിജ്ഞയ്ക്ക് മുമ്പായി നിതീഷ് കുമാറിന്റെ വസതിയിൽ സുപ്രധാന യോഗം നടക്കുന്നു. തേജസ്വി യാദവ്, രാജീവ് രഞ്ജൻ സിംഗ്, വിജയ് ചൗധരി എന്നിവരുൾപ്പെടെ ഇരു കൂട്ടുകക്ഷിയിലെ പ്രധാന  നേതാക്കളും പങ്കെടുക്കുന്നു.

  21:34 (IST)

  നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ബുധനാഴ്ച അധികാരമേൽക്കും. ആര്‍ജെഡിയുടെയും കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പിന്തുണയോടെയാണ് വിശാലസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും.  ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ഇത് എട്ടാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്‍ഡിഎ സഖ്യത്തിൽ അധികാരത്തിൽ എത്തിയ നിതീഷ് ബിജെപിയുമായുള്ള ഭിന്നതയെ തുടർന്നാണ്  മുഖ്യമന്ത്രിസ്ഥാനം കുമാര്‍ രാജിവച്ചത്.  ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. ചതി ജനം പൊറുക്കില്ലെന്നും, നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം ബിജെപിയുടെ ഔദാര്യമായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചത്. 

  21:23 (IST)

  എന്‍ഡിഎ സഖ്യം അവസാനിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. ബിഹാറിലെ ജനങ്ങളേയും ബിജെപിയേയും വഞ്ചിക്കുകയാണ് നിതീഷ് ചെയ്തതെന്ന് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ പറഞ്ഞു.'2020 ലെ തെരഞ്ഞെടുപ്പില്‍ ജെഡിയുവും ബി ജെ പിയും എന്‍ഡിഎയ്ക്ക് കീഴില്‍ ഒരുമിച്ചാണ് പോരാടിയത് . ജനവിധി ജെഡിയുവിനും ബി ജെ പിക്കും അനുകൂലമായിരുന്നു. ബി ജെ പി കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടും ഞങ്ങൾ  നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി. ഇന്ന് സംഭവിച്ചതെല്ലാം ബിഹാറിലെ ജനങ്ങളോടും ബിജെപിയോടുമുള്ള വഞ്ചനയാണ്'. ജയ്‌സ്വാള്‍ പറഞ്ഞു

  Bihar Government Formation LIVE Updates: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും മണിക്ക് സത്യപ്രതിജ്ഞ ചെയ്തു.പട്നയിലെ രാജ്ഭവനിൽ ലളിതമായ ചടങ്ങായിരുന്നു. കൂടുതൽ മന്ത്രിമാരെ പിന്നീട് മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് കുമാറിന്റെ ജെഡിയു, ആർജെഡി വൃത്തങ്ങൾ അറിയിച്ചു.

  ബിജെപി ബന്ധം വേര്‍പെടുത്തി ജെഡിയു മഹാ ഗട്ബന്ധനൊപ്പം ചേരുമ്പോള്‍ നിതീഷ് കുമാറിനു പിന്നില്‍ അണിനിരക്കുക 165 എംഎല്‍എമാര്‍. ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ചേരുമ്പോള്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 122 അനായാസം മറികടക്കാന്‍ സഖ്യത്തിനാവും.

  243 അംഗ ബിഹാര്‍ നിയമസഭയില്‍ 45 അംഗങ്ങളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന് ഉള്ളത്. സ്വതന്ത്ര എംഎല്‍എ സുമിത് സിങ് ജെഡിയുവിന് ഒപ്പമാണ്. എല്‍ജെപിയുടെ രാജ് കുമാര്‍ സിങ് ജെഡിയുവില്‍ നേരത്തെ ലയിച്ചിട്ടുണ്ട്. ജിതന്‍ രാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നിതീഷിനൊപ്പം നില്‍ക്കുമെന്നു പ്രഖ്യാപിച്ചതോടെ ജെഡിയുവിന്റെ കണക്കില്‍ വരുന്നത് 51 എംഎല്‍എമാര്‍.

  മഹാഗട്ബന്ധനിൽ ആര്‍ജെഡിയാണ് വലിയ കക്ഷി. 80 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ ഒരാളെ കോടതി ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചിട്ടുള്ളതിനാല്‍ നിലവിലെ അംഗബലം 79. കോണ്‍ഗ്രസിന് 19 അംഗങ്ങളുണ്ട്. ഇടതുപക്ഷത്ത് സിപിഐഎംഎല്ലിന് 12ഉം സിപിഐക്കും സിപിഎമ്മിനും രണ്ടു  അംഗങ്ങള്‍ വീതവും. ആകെ 165.

  തത്സമയ വിവരങ്ങൾ ..