നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മന്ത്രിയായി സ്ഥാനമേറ്റ് മൂന്നാം ദിവസം പുറത്തേക്ക്; നാലാം നിതീഷ് സർക്കാരിൽ ആദ്യ രാജി

    മന്ത്രിയായി സ്ഥാനമേറ്റ് മൂന്നാം ദിവസം പുറത്തേക്ക്; നാലാം നിതീഷ് സർക്കാരിൽ ആദ്യ രാജി

    അഴിമതി ആരോപണം നേരിട്ടിട്ടും ചൗധരിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചതിനെ ബീഹാറിലെ പ്രധാന പ്രതിപക്ഷമായ ആർ‌ജെഡിയും സഖ്യകക്ഷികളും നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയിരുന്നു

    mewalal-choudhary-new-1

    mewalal-choudhary-new-1

    • Share this:
      പാട്ന: അഴിമതി ആരോപണത്തിൽ കുടുങ്ങിയ ബീഹാർ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ രാജി സമർപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം രാജി സമർപ്പിച്ചത്. “കുറ്റപത്രം സമർപ്പിക്കുമ്പോഴോ കുറ്റക്കാരനാണെന്ന് കോടതി ഉത്തരവ് ഇടുമ്പോഴോ മാത്രമാണ് എനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടാകുക, പക്ഷേ ഇവിടെ ഇതു രണ്ടും സംഭവിച്ചിട്ടില്ല” വാർത്താ ഏജൻസിയായ എഎൻഐയോട് ചൗധരി പറഞ്ഞു.

      അഴിമതി ആരോപണം നേരിട്ടിട്ടും ഈ വിഷയത്തിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടും ചൗധരിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചതിനെ ബീഹാറിലെ പ്രധാന പ്രതിപക്ഷമായ ആർ‌ജെഡിയും സഖ്യകക്ഷികളും ബുധനാഴ്ച നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയിരുന്നു. ചൗധരിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കാർഷിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും ആദ്യമായി മന്ത്രിയുമായ ചൗധരി ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വഞ്ചനയും സത്യസന്ധതയില്ലാത്തതും (വകുപ്പ് 420), ക്രിമിനൽ ഗൂഢാലോചന (120 ബി) എന്നിവ ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങൾ നേരിടുന്നുണ്ടെന്ന് ആർ‌ജെ‌ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.

      Also Read- ദേശീയഗാനം തെറ്റായി പാടി വിദ്യാഭ്യാസ മന്ത്രി; അന്തംവിട്ട് മുഖത്തോട് മുഖം നോക്കി കുട്ടികളും

      ഭാഗൽപൂർ ജില്ലയിലെ സബൂരിലെ ബീഹാർ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരിക്കെ നടത്തിയ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് 67 കാരനായ ചൗധരിയെ 2017 ൽ ജെഡിയു സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് പ്രൊഫസർമാരെയും ജൂനിയർ ശാസ്ത്രജ്ഞരെയും നിയമിക്കുന്നതിലെ ചില അപാകതകളെക്കുറിച്ച് അന്നത്തെ വി.സിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആ വർഷം ഫെബ്രുവരിയിൽ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മഹാസഖ്യ മന്ത്രിസഭയ്ക്കെതിരെ അന്ന് പ്രതിപക്ഷത്തിരുന്ന ബിജെപി ചൗധരിയെതിരെ ശക്തമായ നിലപാട് ഉന്നയിച്ചിരുന്നു.

      2015 ലെ ബീഹാർ തെരഞ്ഞെടുപ്പിൽ ജെഡിയു ടിക്കറ്റിൽ മത്സരിക്കുന്നതിനാണ് ചൗധരി ജോലി ഉപേക്ഷിച്ചത്. മുൻഗെർ ജില്ലയിലെ താരാപൂർ നിയമസഭാ സീറ്റിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്തിയ അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയാക്കി. 2012 ൽ 161 അസിസ്റ്റന്റ് പ്രൊഫസർമാരെയും ജൂനിയർ സയന്റിസ്റ്റുകളെയും നിയമിച്ചതിൽ ആരോപണവിധേയമായ ക്രമക്കേടിലാണ് ചൗധരിയ്ക്കെതിരെ അന്വേഷണം നടക്കുന്നത്.
      Published by:Anuraj GR
      First published:
      )}