• HOME
  • »
  • NEWS
  • »
  • india
  • »
  • BIHAR EDUCATIONAL DEPARTMENT TO TAKE NUMBER OF STUDENTS OF GOVT OFFICERS STUDYING IN GOVERNMENT SCHOOLS NAV

എത്ര സർക്കാർ ജീവനക്കാരുടെ മക്കൾ സർക്കാർ സ്കൂളുകളിൽ പഠിക്കുന്നു? ബിഹാർ ഹൈക്കോടതിയുടെ ചോദ്യം

ഐഎഎസ്, ഐപിഎസ്, ക്ലാസ് 1, 2 ഗ്രേഡുകളിലുള്ള ജീവനക്കാരുടെ മക്കളുടെ കണക്കാണ് എടുക്കുക. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ കണക്കെടുപ്പ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികളുടെ എണ്ണമെടുക്കാൻ ഒരുങ്ങി ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ്. ഐഎഎസ്, ഐപിഎസ്, ക്ലാസ് 1, 2 ഗ്രേഡുകളിലുള്ള ജീവനക്കാരുടെ മക്കളുടെ കണക്കാണ് എടുക്കുക. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ കണക്കെടുപ്പ്. പാട്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ബീഹാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപെടിയെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

    ജസ്റ്റിസ് അനില്‍ ഉപാദ്ധ്യായ അധ്യക്ഷനായ സിംഗ്ൾ ജഡ്ജ് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്തിടെ നടന്ന ഒരു വാദത്തിനിടയിലാണ് എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് എന്ന ചോദ്യം ഉയർന്നത്. വിദ്യാഭ്യാസ വകുപ്പിലെ, അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയായ സഞ്ജയ് കുമാര്‍ പോലീസ് സൂപ്രണ്ടുമാർക്കും, 38 ജില്ലകളിലെയും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ തേടി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് നാലിന് മുന്‍പ് പ്രതികരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ്.

    സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി, അപ്പര്‍ പ്രൈമറി മുതലായ എല്ലാ സ്‌കൂളുകളിലും പഠിക്കുന്ന മൊത്തം, ഐഎഎസ്, ഐപിഎസ്, ക്ലാസ് 1, 2, വിഭാഗത്തില്‍ ജോലി ചെയ്യുന്ന എല്ലാ കുട്ടികളുടെയും വിവരങ്ങളണ് ഓഗസ്റ്റ് നാലിന് മുന്‍പ് സമര്‍പ്പിക്കേണ്ടത്. അതേസമയം, എല്ലാ ജില്ലകളും ഓഗസ്റ്റ് നാലിന് ചീഫ് സെക്രട്ടറി നടത്തുന്ന വീഡിയോ കോണ്‍ഫെറന്‍സിങ്ങിലും ഹാജരാകണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

    കോടതിയില്‍ സര്‍പ്പിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുന്നത് ചീഫ് സെക്രട്ടറി ത്രിപുരാരി ശരണ്‍ ആണ്. കോടതിയ്ക്ക് സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ അടിയന്തരമായി തന്നെ ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് അഡീഷ്ണ്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. കോടതിയില്‍ ഗസ്റ്റ് അധ്യാപകരെ നീക്കം ചെയ്യുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ്, ഉയര്‍ന്ന ഓഫീസര്‍മാരുടെ കുട്ടികള്‍ പഠിക്കുന്ന സ്ഥലമായില്ല എങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഗുണ നിലവാരം ഉയര്‍ത്താന്‍ സാധിക്കില്ല എന്ന് കോടതി പരാമര്‍ശിച്ചത്. ഇതിനെ തുടര്‍ന്നാണ് കുട്ടികളുടെ കണക്കെടുക്കാന്‍ കോടതി ഉത്തരവായത്.

    Also read- ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി; ലിംഗായത്തുകളെ പിണക്കാതെ ബിജെപി; യെഡിയൂരപ്പയെയും

    ബീഹാറില്‍ നിന്ന് 209 ഐഎഎസ് ഓഫീസര്‍മാരും, 219 ഐപിഎസ് ഓഫീസര്‍മാരും, കൂടാതെ ആയിരക്കണക്കിന് ക്ലാസ് 1, 2 ജീവനക്കാരും ഉണ്ടന്നാണ് കണക്കുകള്‍ പറയുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബീഹാറില്‍ 72,663 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ട്. അവയില്‍ 42,573 പ്രൈമറി സ്‌കൂളുകളും, 25,587 അപ്പര്‍ പ്രൈമറി സ്‌കൂളുകളും, 2,286 സെക്കണ്ടറി സ്‌കൂളുകളും, 2,217 സീനിയര്‍ സെക്കണ്ടറി സ്‌കൂളുകളുമായി ബീഹാറിലുള്ളത്.

    Also read- RIP Nandu Natekar| ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം നന്ദു നടേക്കർ വിടവാങ്ങി

    കൗശൽ കിഷോർ ഠാക്കൂർ എന്നയാൾ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ഉത്തരവെന്നാണ് ദി പ്രിൻറ് റിപ്പോർട്ട് ചെയ്യുന്നത്.
    Published by:Naveen
    First published:
    )}