Bihar Election 2020 | 'ജനാധിപത്യത്തിന്‍റെ ഉത്സവദിനം'; കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് പ്രധാനമന്ത്രി

സാമൂഹിക അകലം ഉറപ്പാക്കണം, മാസ്ക് ധരിക്കണം തുടങ്ങി സുരക്ഷാ നിർദേശങ്ങള്‍ ഓർമ്മിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല

News18 Malayalam | news18-malayalam
Updated: October 28, 2020, 10:28 AM IST
Bihar Election 2020 | 'ജനാധിപത്യത്തിന്‍റെ ഉത്സവദിനം'; കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് പ്രധാനമന്ത്രി
Prime Minister Narendra Modi
  • Share this:
പട്ന: കോവിഡ് പ്രതിരോധ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാർ നിയമസഭാ ആദ്യഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കവെയാണ് പ്രധാനമന്ത്രി അഭ്യര്‍ഥനയുമായെത്തിയത്. 'ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പാണിന്ന്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി ഉറപ്പാക്കി കൊണ്ട് ജനാധിപത്യത്തിന്‍റെ ഉത്സവത്തിൽ പങ്കുചേരാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്' മോദി ട്വീറ്റ് ചെയ്തു.

Also Read-Bihar Elections|'പ്രധാനമന്ത്രിക്കും 6 സഹോദരങ്ങളുണ്ട്'; നിതീഷ് കുമാറിന്‍റെ മക്കൾ പരാമര്‍ശം ലക്ഷ്യമിടുന്നത് പ്രധാനമന്ത്രിയെ തന്നെയെന്ന് തേജസ്വി യാദവ്

സാമൂഹിക അകലം ഉറപ്പാക്കണം, മാസ്ക് ധരിക്കണം തുടങ്ങി സുരക്ഷാ നിർദേശങ്ങള്‍ ഓർമ്മിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല. മൂന്ന് ഘട്ടങ്ങളാണ് ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 71 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 1,066 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ എത്തിയ തെരഞ്ഞെടുപ്പിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾക്ക് പുറമെ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.



രണ്ട്കോടിയിലധികം വരുന്ന ജനങ്ങളാണ് വിധിയെഴുത്തിനായി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ബീഹാറിൽ പോളിംഗ് ബൂത്തുകളിലെത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്തുന്നതിനായി പ്രത്യേക സുരക്ഷാമാർഗ നിർദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയിട്ടുണ്ട്. പോളിംഗ് ബൂത്തില്‍ അനുവദിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 1600ൽ നിന്നും 1000 ആയി കുറക്കുക, വോട്ടിംഗ് സമയം കൂട്ടുക, 80 വയസിന് മുകളിൽ പ്രായമായവർക്ക് പോസ്റ്റൽ വോട്ട് സംവിധാനം ഒരുക്കുക എന്നിവയാണ് സുപ്രധാന നിർദേശങ്ങൾ.

Also Read-നാലര വയസുകാരിയെ കൊണ്ടു പോകാൻ വിദേശത്തുനിന്നും അമ്മയെത്തി; ക്വറന്‍റീൻ കഴിഞ്ഞപ്പോൾ മകൾക്ക് അവസാന യാത്രയയപ്പ്

ഇതിന് പുറമെ വോട്ടിംഗ് മെഷിനുകൾ സാനിറ്റൈസ് ചെയ്യുക, വോട്ടിംഗ് കേന്ദ്രങ്ങളിൽ സാനിറ്റൈസർ, സോപ്പ് എന്നിവ ഉറപ്പാക്കുക, തെർമൽ സ്കാനർ സംവിധാനം ഉറപ്പാക്കുക എന്നീ നിർദേശങ്ങളുമുണ്ട്. നവംബർ 3, നവംബർ 7 തുടങ്ങിയ ദിനങ്ങളിലായാണ് ബീഹാറിൽ അടുത്ത രണ്ട് ഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുക, വോട്ടെണ്ണൽ നവംബർ പത്തിന് നടക്കും.
Published by: Asha Sulfiker
First published: October 28, 2020, 10:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading