നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Bihar Election Result 2020 | ബിഹാറിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോ? അന്തിമഫലം വൈകുമെന്ന് സൂചന

  Bihar Election Result 2020 | ബിഹാറിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോ? അന്തിമഫലം വൈകുമെന്ന് സൂചന

  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നത്. ഓരോ വോട്ടിംഗ് മെഷിനും വിവിപാറ്റ് യൂണിറ്റും സാനിറ്റൈസ് ചെയ്ത ശേഷമാകും കൗണ്ടിംഗ് ടേബിളിൽ എത്തിക്കുക. ഇതാണ് കാലതാമസത്തിന് കാരണം.

  News18 Malayalam

  News18 Malayalam

  • Share this:
   പട്ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. കേവലഭൂരിപക്ഷത്തിലേക്ക് എൻഡിഎ എത്തുമെന്നാണ് ഇപ്പോഴത്തെ ഫല സൂചന.  243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122സീറ്റുകളാണ് വേണ്ടത്. 126 സീറ്റുകളിൽ എൻഡിഎയും  107 സീറ്റുകളിൽ മഹാസഖ്യവും ലീഡ് ചെയ്യുന്നു. ലീഡ് നില അനുസരിച്ച് ആർജെഡിയെ മറികടന്ന് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനാണ് സാധ്യത.  എന്നാൽ 30 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ഇതുവരെ എണ്ണി കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. അതിനാല്‍ അന്തിമഫലപ്രഖ്യാപനം വൈകും. 

    എൻഡിഎ- 126 (ബിജെപി- 74, ജെഡിയു-44, എച്ച്എഎംഎസ്-3, വിഐപി-5 ). മഹാസഖ്യം-107 (ആർജെഡി- 70, കോൺഗ്രസ്- 20), എന്നിങ്ങനെയാണ് വൈകിട്ട് നാലുമണിവരെ വരെയുള്ള ലീഡ് നില. എൽജെപി രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. സിപിഐ എംഎൽഎൽ 10 സീറ്റിലും സിപിഎം 4 സീറ്റിലും സിപിഐ  മൂന്നുസീറ്റിലും ലീഡ് ചെയ്യുന്നു. എഐഎംഐഎം നാല് സീറ്റിലും മുന്നിട്ടുനിൽക്കുന്നു.

   Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ

   38 ജില്ലകളിലെ 55 സെന്ററുകളിലെ 414 ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നത്. ഓരോ വോട്ടിംഗ് മെഷിനും വിവിപാറ്റ് യൂണിറ്റും സാനിറ്റൈസ് ചെയ്ത ശേഷമാകും കൗണ്ടിംഗ് ടേബിളിൽ എത്തിക്കുക. ഇതാണ് കാലതാമസത്തിന് കാരണം.  സുതാര്യത ഉറപ്പ് വരുത്താൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാനാർഥിക്കും പാർട്ടി പ്രതിനിധിക്കും സിസിടിവി ദൃശ്യങ്ങൾ കാണാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

   ലൈവ് ഫലം -

   കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുപ്പത്തിനാലായിരത്തോളം ബൂത്തുകൾ അധികം ക്രമീകരിച്ചിരുന്നു. ബിഹാറിലെ നിയമസഭാ ഫലത്തിനൊപ്പം 11 സംസ്ഥാനങ്ങളിലെ 56 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ബീഹാറിലെ തന്നെ വാൽമീകി നഗർ ലോക്‌സഭ സീറ്റിലെ ഫലവും ഇന്നറിയാം. വാൽമീകി നഗറിൽ ജെഡിയു സ്ഥാനാർഥിയാണ് ലീഡ് ചെയ്യുന്നത്.

   Also Read- പന്തയം വെക്കാനുണ്ടോ? പൂഞ്ഞാറിലെ ഈ വാർഡിലെ മൂന്ന് സ്ഥാനാർഥികളിൽ നിഷ മാത്രമേ ജയിക്കൂ!

   വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ നിര്‍ണായകമായ മധ്യപ്രദേശിലടക്കം ബിജെപിക്കാണ് മുന്നേറ്റം. ശിവരാജ്സിങ് ചൗഹാന് ഭരണംനിലനിര്‍ത്താന്‍ എട്ടു സീറ്റുകളില്‍ വിജയം അനിവാര്യമാണ്. ഇവിടെ 20 സീറ്റിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഏഴിടങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഒരു സീറ്റിൽ‌ ബിഎസ്പിയും മുന്നേറുന്നുണ്ട്.

   ഓരോ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലും ഹരിയാനയിലും കോണ്‍ഗ്രസാണ് മുന്നില്‍. രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റുകളില്‍ മുന്നിലാണ്. കര്‍ണാടകയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നില്‍. അഞ്ചു സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരില്‍ നാലിടത്ത് ബിജെപി മുന്നിലാണ്.

   ബിഹാർ തെരഞ്ഞെടുപ്പ്- ഇംഗ്ലീഷ് ലൈവ് അപ്ഡേറ്റ്സ്  അറിയാം 

   മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്- ഇംഗ്ലീഷ് ലൈവ് അപ്ഡേറ്റ്സ് അറിയാം
   Published by:Rajesh V
   First published:
   )}