Bihar Elections 2020 | 'കർഷകർ തകർക്കപ്പെട്ടു; യുവജനങ്ങൾ തൊഴിലില്ലാത്തവരായി'; ഉള്ളി മാലയുമായി കേന്ദ്രത്തെ കടന്നാക്രമിച്ച് തേജസ്വി യാദവ്

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാണ് എൻഡിഎയ്ക്കെതിരെ തേജസ്വിയുടെ പ്രചരണ ആയുധങ്ങൾ. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ തന്നെയാണ് ആർജെഡി നേതാവ് ഉന്നയിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 26, 2020, 2:44 PM IST
Bihar Elections 2020 | 'കർഷകർ തകർക്കപ്പെട്ടു; യുവജനങ്ങൾ തൊഴിലില്ലാത്തവരായി'; ഉള്ളി മാലയുമായി കേന്ദ്രത്തെ കടന്നാക്രമിച്ച് തേജസ്വി യാദവ്
Tejashwi Yadav
  • Share this:
പട്ന: വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. ബീഹാറിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കേന്ദ്രസർക്കാരിനെതിരെ തേജസ്വിയുടെ വിമർശനങ്ങൾ. പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇതിന്‍റെ പ്രതീകമായി ഉള്ളിമാലയും കൊണ്ടായിരുന്നു തേജസ്വിയുടെയും അനുയായികളുടെയും പ്രതിഷേധം.

Also Read-'മണിയടിക്കുന്നതിലും പാത്രം കൊട്ടുന്നതിലും ഒതുങ്ങിനിൽക്കുന്നതല്ല ഞങ്ങളുടെ ഹിന്ദുത്വം'; രൂക്ഷവിമർശനവുമായി ഉദ്ധവ് താക്കറെ

'നട്ടെല്ലൊടിച്ച് കൊണ്ടുള്ള പണപ്പെരുപ്പം,അഴിമതി, തൊഴിലില്ലായ്മ എന്നിവ കൊണ്ട് സാധാരണക്കാരാണ് കഷ്ടപ്പെടുന്നത്. തൊഴിലുകളും വ്യവസായ മേഖലയും സ്തംഭിച്ചിരിക്കുകയാണ്. കർഷകരും തൊഴിലാളികളും വ്യാപാരികളും യുവജനങ്ങളുമൊക്കെ ഭക്ഷണത്തിനു വേണ്ടി പോലും ബുദ്ധിമുട്ടുന്നു. ചെറുകിട വ്യവസായികളെയൊക്കെ ബിജെപി നശിപ്പിച്ചു' തേജസ്വി ട്വീറ്റ് ചെയ്തു.

Also Read-'അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തേക്കാൾ വലിയ സീതാ ക്ഷേത്രം നിർമ്മിക്കും'; പ്രഖ്യാപനവുമായി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാണ് എൻഡിഎയ്ക്കെതിരെ തേജസ്വിയുടെ പ്രചരണ ആയുധങ്ങൾ. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ തന്നെയാണ് ആർജെഡി നേതാവ് ഉന്നയിക്കുന്നത്. നിലവിൽ ഉള്ളിവിലയുടെ കുത്തനെയുള്ള വർധനവ് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

Also Read-'അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ ജയിലിലടയ്ക്കും' നിതീഷ് കുമാറിന് താക്കീതുമായി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ

'ഉള്ളിവില കിലോയ്ക്ക് 50-60 രൂപ ആയപ്പോൾ പോലും പ്രതികരിച്ച ആളുകൾ ഇപ്പോൾ അതിന് 80 രൂപ പിന്നിട്ടിട്ടും മൗനം പാലിക്കുകയാണ്. ഇവിടെ കർഷകർ തകർക്കപ്പെടുകയാണ്. യുവാക്കൾ തൊഴിൽ രഹിതരാകുന്നു. ബീഹാറിന്‍റെ അവസ്ഥ മോശമാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനും ചികിത്സാ ആവശ്യങ്ങൾക്ക് പോലും മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. പട്ടിണിയും വർധിച്ചു വരികയാണ്' മാധ്യമങ്ങളോട് സംസാരിക്കവെ തേജസ്വി ആരോപിച്ചു.
Published by: Asha Sulfiker
First published: October 26, 2020, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading