നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Bihar Exit Poll Results 2020| തേജസ്വി യാദവിന് നേരിയ മുൻതൂക്കമെന്ന് ആദ്യഘട്ട എക്സിറ്റ് പോൾ ഫലങ്ങൾ; നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം

  Bihar Exit Poll Results 2020| തേജസ്വി യാദവിന് നേരിയ മുൻതൂക്കമെന്ന് ആദ്യഘട്ട എക്സിറ്റ് പോൾ ഫലങ്ങൾ; നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം

  മിക്ക സർവേ ഫലങ്ങളും കടുത്ത മത്സരമാണ് പ്രവചിക്കുന്നത്. തുടർച്ചയായ നാലാം തവണയും മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും സർവേകൾ പ്രവചിക്കുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ബിഹാറിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ആദ്യഘട്ട എക്സിറ്റ് പോൾ ഫലങ്ങൾ മഹാസഖ്യത്തിന്റെ തേജസ്വി യാദവിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. ടൈംസ് നൗ- സി വോട്ടർ മഹാസഖ്യത്തിന് 120 സീറ്റുകളാണ് പ്രവചിക്കുന്നത്. എൻഡിഎ സഖ്യത്തിന് 116 സീറ്റുകളും എൽജെപിക്ക് ഒരു സീറ്റും സർവേ പ്രവചിക്കുന്നു. എബിപി- സി വോട്ടർ സർവേ എൻഡിഎ സഖ്യത്തിന് 104- 128 സീറ്റുകളും മഹാസഖ്യത്തിന് 108-131 സീറ്റുകളും മറ്റു പാർട്ടികള്‍ക്ക് 4-8 സീറ്റുകൾ വരെയും പ്രവചിക്കുന്നു.

   Also Read- നിയമവ്യവസ്ഥയിൽ മാറ്റങ്ങളുമായി UAE; വിവാഹ മോചനം, മദ്യപാനം, പീഡനം എന്നീ നിയമങ്ങളിലും മാറ്റം

   മിക്ക സർവേ ഫലങ്ങളും കടുത്ത മത്സരമാണ് പ്രവചിക്കുന്നത്. തുടർച്ചയായ നാലാം തവണയും മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും സർവേകൾ പ്രവചിക്കുന്നു.

   ടുഡേയ്സ് ചാണക്യയുടെ സർവേ പ്രകാരം 63 ശതമാനം പേരും സംസ്ഥാനത്ത് പുതിയൊരു സർക്കാരിനായി ആഗ്രഹിക്കുന്നു. 35 ശതമാനം പേരും തൊഴിലില്ലായ്മ പ്രധാന തെരഞ്ഞെടുപ്പ് വിഷമായി കരുതുന്നു. വികസ വിഷയങ്ങൾ പ്രധാനവിഷയമായി കരുതുന്നത് 28 ശതമാനം പേർ. അഴിമതി 19 ശതമാനം പേരും പ്രധാന വിഷയമായി കരുതുന്നു.

   ടുഡേയ്സ് ചാണക്യ സർവേ:

   എൻഡിഎ: 44-56
   മഹാസഖ്യം: 169-191
   മറ്റുള്ളവർ: 4-12   ടൈംസ് നൗ- സി വോട്ടർ സർവേ: 

   എൻഡിഎ: 116
   ബിജെപി: 70
   ജെഡിയു: 42
   എച്ച്എഎം: 2
   വിഐപി: 2

   മഹാസഖ്യം: 120
   ആർജെഡി: 85
   കോൺഗ്രസ്: 25
   ഇടതുപ്രവർത്തകർ: 10

   എൽജെപി: 1

   മറ്റുള്ളവർ: 6   എബിപി- സി വോട്ടർ സർവേ: 

   എൻഡിഎ
   ജെഡിയു: 38-46,
   ബിജെപി: 66
   വിഐപി: 0-4
   എച്ച്എഎം: 0-4

   മഹാസഖ്യം
   ആർജെഡി: 81-89
   കോൺഗ്രസ്: 21- 29
   ഇടതു പാർട്ടികൾ: 6-13   ടിവി9 ഭാരത് വർഷ് സർവേ:

   എൻഡിഎ:110-120
   മഹാസഖ്യം: 115-125
   എല്‍ജെപി: 3-5
   മറ്റുള്ളവർ: 10-15   റിപ്പബ്ലിക്- ജൻ കി ബാത്ത് സർവേ:

   എൻഡിഎ:91-117
   മഹാസഖ്യം: 118-138
   എൽജെപി: 5-8
   മറ്റുള്ളവർ: 3-6

     
   Published by:Rajesh V
   First published:
   )}