നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Lalu Prasad Yadav | പട്‌നയിലെ തെരുവുകളിലൂടെ വീണ്ടും തന്റെ ആദ്യ വാഹനം ഓടിച്ച് ലാലു പ്രസാദ് യാദവ്

  Lalu Prasad Yadav | പട്‌നയിലെ തെരുവുകളിലൂടെ വീണ്ടും തന്റെ ആദ്യ വാഹനം ഓടിച്ച് ലാലു പ്രസാദ് യാദവ്

  വാഹനമോടിച്ച് അദ്ദേഹം പഴയകാല സ്മരണകൾ അയവിറക്കുമ്പോൾ, കാണികൾ അവരുടെ മുൻ മുഖ്യമന്ത്രിയെ നോക്കി രസിക്കുകയായിരുന്നു.

  വീഡിയോ ദൃശ്യത്തിൽ നിന്ന്

  വീഡിയോ ദൃശ്യത്തിൽ നിന്ന്

  • Share this:
   വീണ്ടും വളയം പിടിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവ് (lalu prasad yadav). കഴിഞ്ഞ ദിവസം പട്‌നയിലെ (patna) തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പിലാണ് (open jeep) ലാലു യാത്ര നടത്തിയത്. മുൻ ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു തന്റെ ട്വിറ്റർ (twitter) അക്കൗണ്ടിൽ തുറന്ന ജീപ്പ് ഓടിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ലാലു ആദ്യം ജീപ്പ് പുറകിലേക്കെടുക്കുകയും പിന്നീട് വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. തന്റെ പ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞ റോഡുകളിലൂടെയാണ് ലാലു ജീപ്പ് ഓടിച്ചത്.

   വാഹനമോടിച്ച് അദ്ദേഹം പഴയകാല സ്മരണകൾ അയവിറക്കുമ്പോൾ, കാണികൾ അവരുടെ മുൻ മുഖ്യമന്ത്രിയെ നോക്കി രസിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് താൻ വാങ്ങിയ ആദ്യത്തെ വാഹനമാണിതെന്ന് യാദവ് നേരത്തെ പരാമർശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ യാത്ര നിരവധി ഓർമ്മകൾ തിരികെ കൊണ്ടുവന്നുവെന്നും അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു.

   'വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ ആദ്യത്തെ വാഹനം ഓടിച്ചു' എന്ന് കുറിച്ചുകൊണ്ടാണ് ലാലു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ലോകത്ത് എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഡ്രൈവർമാരാണെന്നും അദ്ദേഹം പറയുന്നുണ്ട്.

   Also Read- Andhra Pradesh | വിഭജനം കഴിഞ്ഞ് ഏഴ് വർഷം; തലസ്ഥാനത്തെ ചൊല്ലി അനിശ്ചിതാവസ്ഥ അവസാനിക്കാതെ ആന്ധ്രാപ്രദേശ്

   വീഡിയോയ്ക്ക് താഴെ ലാലു പ്രസാദിന്റെ നിരവഴി ഫോളോവേഴ്‌സ് അദ്ദേഹത്തിന് മികച്ച ആരോഗ്യം ആശംസിച്ചു. എന്നാൽ കാലിത്തീറ്റ കുംഭകോണ കേസുമായുള്ള ബന്ധത്തെക്കുറിച്ച് ചിലർ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ആർജെഡിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും ഈ വീഡിയോ പങ്കുവെച്ചിരുന്നു.   1990 ൽ ബിഹാറിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം 1997 ൽ കാലിത്തീറ്റ കുംഭകോണ അഴിമതിയാരോപണത്തിൽ രാജി വെച്ചു. 2013ൽ ലാലുപ്രസാദ് യാദവ് അഞ്ച് വർഷത്തെ കഠിന തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിക്കപ്പെട്ടു. അദ്ദേഹം മൂന്നാം കാലിത്തീറ്റ കുംഭകോണത്തിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം കാലിത്തീറ്റ കുംഭകോണത്തിൽ അദ്ദേഹം 3.5 വർഷം തടവിനാണ് ശിക്ഷിക്കപ്പെട്ടത്.

   Also Read- Mamata Banerjee | 'ഭരണഘടനാപരമായ ബാധ്യതയില്ല'; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താത്തതിന് വിശദീകരണവുമായി മമത

   ഏതാനും മാസങ്ങൾക്ക് മുമ്പ് ജയിൽ മോചിതനായ ലാലു ഇപ്പോൾ ഡൽഹിയിൽ കഴിയുകയാണ്. എന്നാൽ നവംബർ 22 തിങ്കളാഴ്ച അദ്ദേഹം പട്നയിൽ ഉണ്ടായിരുന്നു. കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി നവംബർ 23 ചൊവ്വാഴ്ച പ്രത്യേക സിബിഐ കോടതിയിൽ ഹാജരായി. പ്രത്യേക സിബിഐ ജഡ്ജി പ്രജേഷ് കുമാർ നവംബർ 30 ന് അടുത്ത വാദം കേൾക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലാലു നേരിട്ട് ഹാജരാകാൻ സിബിഐ ജഡ്ജി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.
   Published by:Rajesh V
   First published:
   )}