HOME » NEWS » India » BIHAR HOSPITAL STAFFER RIDES MOTORCYCLE IN WATERLOGGED CORRIDOR TO REACH PATIENT AFTER HEAVY RAIN

'ഒഴുകുന്ന ആശുപത്രിയിലെ' ദുരിതം; വെള്ളക്കെട്ട് നിറഞ്ഞ ആശുപത്രി വരാന്തയിലൂടെ ബൈക്ക് ഓടിച്ച് ആരോഗ്യപ്രവർത്തകർ

അയ്യായിരത്തിൽ ആധികം ആളുകൾ ട്വീറ്റ് ലൈക്ക് ചെയ്തു. കോവിഡ് മഹാമാരിക്ക് ഇടയിലും ആരോഗ്യമേഖലയെ സർക്കാർ കാര്യമായി തിരിഞ്ഞു നോക്കുന്നില്ലെന്ന് പോസ്റ്റിന് താഴെ ധാരാളം പേർ അഭിപ്രായപ്പെട്ടു.

News18 Malayalam | news18
Updated: May 31, 2021, 2:41 PM IST
'ഒഴുകുന്ന ആശുപത്രിയിലെ' ദുരിതം; വെള്ളക്കെട്ട് നിറഞ്ഞ ആശുപത്രി വരാന്തയിലൂടെ ബൈക്ക് ഓടിച്ച് ആരോഗ്യപ്രവർത്തകർ
bihar
  • News18
  • Last Updated: May 31, 2021, 2:41 PM IST
  • Share this:
യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ബീഹാറിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഉൾപ്പെടെ വെള്ളക്കെട്ടുകൾ നിറയുന്ന സാഹര്യവും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആശുപത്രിയിലെ ഇടനാഴിയിൽ നിറഞ്ഞ വെള്ളക്കെട്ടിലൂടെ രോഗികളുടെ അടുത്ത് എത്താൻ ബൈക്കിൽ സഞ്ചരിക്കുന്ന ആശുപത്രി ജീവനക്കാരനാണ് വീഡിയോയിൽ ഉള്ളത്. രോഗികളുടെ കിടക്കകൾ പകുതിയോളം വെള്ളത്തിൽ മുങ്ങി നിൽക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

ബിഹാറിലെ കൈത്തറിലുള്ള സദർ ആശുപത്രിയിലുള്ള ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയാണ് പങ്കുവെച്ചത്. ഒട്ടുമിക്ക വാർഡുകളും ഒപിഡിയും എല്ലാം വെള്ളക്കെട്ടിൽ നിറഞ്ഞ് നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, ഇതിനെയെല്ലാം അവഗണിച്ച് പരമാവധി സേവനം എത്തിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെയും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. പകുതി വെള്ളത്തിൽ മുങ്ങിയ കിടക്കകളിലും രോഗികൾ കഴിയുന്നുണ്ട്.

ലോക്ക്ഡൗൺ തുണയായത് പക്ഷികൾക്ക്, മലിനീകരണം 60% കുറഞ്ഞ ബംഗളൂരൂവിൽ പക്ഷികൾ മടങ്ങിയെത്തുന്നു

മഴയെ തുടർന്ന് വെള്ളം കയറിയ ബിഹാറിലെ ഒരേ ഒരു ആശുപത്രിയല്ല ഇത്. കോവിഡ് 19 വ്യാപനത്തെ തുടർന്ന് രോഗികൾ നിറഞ്ഞ ബിഹാറിലെ പ്രധാന ആശുപത്രിയിൽ ഒന്നായ ദർഭംഗ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന്റെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വെള്ളക്കെട്ടുകൾക്ക് ഒപ്പം മലിനമായ പ്രദേശവും പന്നികളും മറ്റും നടക്കുന്ന ചുറ്റുപാടുമാണ് ആശുപത്രിക്ക് ഉള്ളത്. ദർഭംഗ മെഡിക്കൽ കൊളേജ് ആശുപത്രിയുടെ ശോചനീയ അവസ്ഥയെക്കുറിച്ച് മുൻ പാർലമെന്റ് അംഗം പപ്പു യാദവ് സമൂഹമാധ്യമമായ ട്വിറ്ററിൽ ട്വീറ്റും ചെയ്തിരുന്നു. വെള്ളക്കെട്ടുകൾ നിറഞ്ഞ ആശുപത്രിയുടെ ചിത്രങ്ങൾ പങ്കുവെച്ച അദ്ദേഹം ഒഴുകുന്ന ആശുപത്രി എന്ന വിശേഷണം നൽകി കൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

#WATCH | Waterlogging was seen in the premises of district hospital in Katihar, Bihar due to heavy rainfall yesterday. pic.twitter.com/fKRrryltEk



'അതിശയകരമായ വികസനം, ബിഹാറിലെ ഒഴുകുന്ന ആശുപത്രി. ഒരു ദിവസത്തെ മഴയിൽ തന്ന ദർബംഗയിലെ മെഡിക്കൽ കോളേജ് മുങ്ങിപ്പോയിരിക്കുന്നു' - പപ്പു യാദവ് ട്വിറ്ററിൽ കുറിച്ചു. ഏതാണ്ട് ആയിരത്തിൽ ആധികം ആളുകളാണ് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തത്. അയ്യായിരത്തിൽ ആധികം ആളുകൾ ട്വീറ്റ് ലൈക്ക് ചെയ്തു. കോവിഡ് മഹാമാരിക്ക് ഇടയിലും ആരോഗ്യമേഖലയെ സർക്കാർ കാര്യമായി തിരിഞ്ഞു നോക്കുന്നില്ലെന്ന് പോസ്റ്റിന് താഴെ ധാരാളം പേർ അഭിപ്രായപ്പെട്ടു.

ദൈവകൃപ കൊണ്ട് മാത്രമാണ് ഡോക്ടർമാർക്കും നഴ്സുമാർക്കും വെള്ളക്കെട്ടിൽ നിന്നും മലിന്യങ്ങളിൽ നിന്നും അണുബാധയേൽക്കാതെ ഇരിക്കുന്നത് എന്നും ഞങ്ങൾ നിസ്സഹായരാണെന്നും കോവിഡ് ഐ സി യു വാർഡിൽ സേവനം അനുഷ്ടിക്കുന്ന ഡോക്ടർ അശുതോശ് കുമാർ വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാർക്കുള്ള പുതിയ നഴ്സ് ഹോസ്റ്റലിലേക്കുള്ള റോഡും വെള്ളക്കെട്ടിൽ തകർന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ മോശം ആരോഗ്യസംവിധാനം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ. കോവിഡ് സാഹചര്യം വലിയ വെല്ലുവിളിയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. കോവിഡ് ബാധിച്ചവർക്ക് മതിയായ ചികിൽസ ലഭിക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമായി ഉയരുകയും ചെയ്തിരുന്നു.

KeyWords: Bihar, Waterlogged, Rain, Motorcycle, Covid, Hospitals, ബീഹാർ, കോവിഡ്, ആശുപത്രി
Published by: Joys Joy
First published: May 31, 2021, 2:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories