• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജ്യേഷ്ഠന്‍റെ ഭാര്യയ്ക്ക് നേരെ നിറയൊഴിച്ചതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്തു

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സഹോദരന്‍റെ വീട്ടിലെത്തിയ രമേഷ് സഹോദരഭാര്യയ്ക്ക് നേരെ മൂന്നു തവണ നിറയൊഴിച്ചു.

news18
Updated: July 12, 2019, 11:23 PM IST
ജ്യേഷ്ഠന്‍റെ ഭാര്യയ്ക്ക് നേരെ നിറയൊഴിച്ചതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്തു
News 18
news18
Updated: July 12, 2019, 11:23 PM IST
ഗാസിയാബാദ്: ജ്യേഷ്ഠന്‍റെ ഭാര്യയ്ക്ക് നേരെ നിറയൊഴിച്ചതിന് ശേഷം അനിയൻ ആത്മഹത്യ ചെയ്തു. ഗാസിയാബാദിന് അടുത്ത് സാഹിബബാദിലെ ഝന്ധ പുർ വില്ലേജിലാണ് സംഭവം. ജ്യേഷ്ഠന്‍റെ ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ബിഹാറിലെ ഖാഗരിയ ജില്ലയിൽ നിന്നുള്ള രമേഷ് ആണ് ആത്മഹത്യ ചെയ്തത്. പിസ്റ്റൾ ഉപയോഗിച്ച് വെടി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

രമേഷിന്‍റെ സഹോദരൻ നോയിഡയ്ക്ക് സമീപം ഹൈബാത് പുരിൽ ഒരു പാൻ ഷോപ് നടത്തി വരികയാണ്. കഴിഞ്ഞദിവസം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ സഹോദരൻ രമേഷിനോട് ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷം രമേഷ് ഗാസിയാബാദിൽ പച്ചക്കറി വിറ്റു വരികയായിരുന്നു. ഭാര്യയുമായി രമേഷിന് അവിഹിത ബന്ധമുണ്ടെന്ന് സഹോദരൻ ജനാർദനനും ആരോപിക്കുന്നു.

'ഇനി നിങ്ങളെ നശിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു'; കോടിയേരി ബാലകൃഷ്ണൻ അന്ന് പറഞ്ഞത് ഓർത്ത് സിന്ധു ജോയ്

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സഹോദരന്‍റെ വീട്ടിലെത്തിയ രമേഷ് സഹോദരഭാര്യയ്ക്ക് നേരെ മൂന്നു തവണ നിറയൊഴിച്ചു. തുടർന്ന് അവിടെ നിന്ന് മടങ്ങിയ രമേഷ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. രമേഷിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. അതേസമയം, സഹോദരഭാര്യ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്.

First published: July 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...