നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനമന്ത്രിക്ക് കത്തയച്ചതിന് 49 പ്രമുഖർക്കെതിരെയെടുത്ത രാജ്യദ്രോഹ കേസ് റദ്ദാക്കി

  പ്രധാനമന്ത്രിക്ക് കത്തയച്ചതിന് 49 പ്രമുഖർക്കെതിരെയെടുത്ത രാജ്യദ്രോഹ കേസ് റദ്ദാക്കി

  ബിഹാർ പൊലീസിന്റെ നടപടി പരാതി തെറ്റായ വിവരങ്ങൾ ഉന്നയിച്ചുകൊണ്ടുള്ളതെന്ന് കണ്ടെത്തിയതിനാൽ‌

  News18

  News18

  • News18
  • Last Updated :
  • Share this:
   കെ പി അഭിലാഷ്

   ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് 49 പ്രമുഖർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് ബിഹാർ പോലീസ് റദ്ദാക്കി. പരാതി തെറ്റായ വിവരങ്ങൾ ഉന്നയിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരാതിക്കാരനായ അഭിഭാഷകൻ സുധീർകുമാർ ഓജ ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

   കഴിഞ്ഞ ജൂലൈയിലാണ് ആൾക്കൂട്ട ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് 49 പ്രമുഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. കത്ത് രാജ്യത്തിന്റെ അന്തസ്സ് തകർക്കുന്നതും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ ഓജ പരാതി നൽകി. തുടർന്ന് മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശപ്രകാരം കഴിഞ്ഞ ആഴ്ച പൊലീസ് രാജ്യദ്രോഹ കുറ്റം അടക്കം ചുമത്തി എഫ്ഐആർ സമർപ്പിച്ചിരുന്നു.

   Also Read- കേരള ബാങ്ക് രൂപീകരണത്തിന് RBI അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷം: മുഖ്യമന്ത്രി

   എന്നാൽ പരാതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തെളിവുകളില്ലാതെയാണ് പരാതി നൽകിയതെന്നുമാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ കേസ് അവസാനിപ്പിക്കാൻ കോടതിയോട് ആവശ്യപ്പെടും.

   തെറ്റായ പരാതി നൽകിയതിന് സുധീർ ഓജക്കെതിരെ കേസെടുക്കും. IPC 182, 2 11 എന്നിവ ചുമത്തിയാകും കേസെടുക്കുക. രാമചന്ദ്ര ഗുഹ, മണി രത്നം, അടൂർ ഗോപാലകൃഷ്ണൻ, രേവതി, അപർണാ സെൻ  തുടങ്ങിയ പ്രമുഖർക്കെതിരെ രാജ്യദ്രോഹ കേസെടുത്തതിനെതിരെ ശക്തമായ പ്രതിഷേധം തുടരവെയാണ് പൊലീസ് നടപടി.

   First published:
   )}