• HOME
  • »
  • NEWS
  • »
  • india
  • »
  • മുട്ടയുടെ വിലയെ ചൊല്ലി തർക്കം; ബീഹാറിൽ കടയുടമയെയും കുടുംബത്തെയും കയ്യേറ്റം ചെയ്തു

മുട്ടയുടെ വിലയെ ചൊല്ലി തർക്കം; ബീഹാറിൽ കടയുടമയെയും കുടുംബത്തെയും കയ്യേറ്റം ചെയ്തു

ആറ് മുട്ട വാങ്ങി തിരിച്ചു പോയ യുവാവ് കുറച്ച് സമയത്തിന് ശേഷം തന്റെ കുടുംബാംഗങ്ങളെയും കൂട്ടി തിരിച്ചു വന്നു. താൻ വാങ്ങിയ ആറ് മുട്ടകളിൽ ഒരെണ്ണം ചീഞ്ഞതാണെന്നും ശേഷിക്കുന്ന അഞ്ചെണ്ണത്തിന് ആറ് രൂപ വീതം ഈടാക്കിയ ശേഷം ബാക്കി തുക തിരിച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

News18

News18

  • Share this:


മുട്ടയുടെ വിലയിൽ രണ്ട് രൂപ കുറക്കാത്തതിനെ തുടർന്ന് കടയുടമയെയും കുടുംബത്തെയും കയ്യേറ്റം ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തിലെ നാലംഗങ്ങൾക്ക് എതിരെയാണ് അതിക്രമമുണ്ടായത്. ചെവ്വാഴ്ച രാവിലെ ബിഹാറിലെ സാസാരം നഗരത്തിലാണ് സംഭവം അരങ്ങേറിയത്.

സംഭവത്തെക്കുറിച്ച് നാട്ടുകാർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ അടുത്തുള്ള സദർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഒരു ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം എല്ലാവരും ഡിസ്ചാർജ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഉമേശ് ശർമ്മ (28), സഞ്ജയ് കുമാർ ശർമ്മ (41), നാഥുനി ഠാക്കൂർ, ലുവ് ഠാക്കൂർ, നീത ശർമ്മ എന്നിവർക്കാണ് പരിക്ക് പറ്റിയത്.

സാസാരത്തിനടുത്ത് ഉള്ള ഉഗർ ബിഗ ഗ്രാമത്തിലെ തങ്ങളുടെ വീടിനോട് ചേർന്ന് ഒടു കട നടത്തി വരികയായിരുന്നുവെന്ന് പരിക്കേറ്റ സഞ്ജയുടെ സഹോദരി സീമാ ദേവി പൊലീസിനോട് പറഞ്ഞു. സംഭവം നടന്ന ദിവസം സഞ്ജയുടെ മകൻ ഉമേശ് കടയിലെ മുട്ടകൾ ഒരുക്കി വെക്കുന്നതിനിടെ ഒരു യുവാവ് മുട്ട വാങ്ങാൻ വേണ്ടി കടയിൽ എത്തുകയായിരുന്നു.

ജുഡിഷ്യല്‍ കമ്മീഷന്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

മുട്ടയുടെ വില എത്രയാണ് എന്ന് ചോദിച്ചപ്പോൾ ഉമേശ് എട്ടു രൂപ എന്ന് മറുപടി നൽകി. എന്നാൽ, യഥാർത്ഥത്തിൽ മുട്ടയുടെ വില ആറു രൂപയാണെന്നും രണ്ട് രൂപ കൂട്ടിയാണ് വിൽക്കുന്നതെന്നും യുവാവ് വാദിച്ചു.

ആറ് മുട്ട വാങ്ങി തിരിച്ചു പോയ യുവാവ് കുറച്ച് സമയത്തിന് ശേഷം തന്റെ കുടുംബാംഗങ്ങളെയും കൂട്ടി തിരിച്ചു വന്നു. താൻ വാങ്ങിയ ആറ് മുട്ടകളിൽ ഒരെണ്ണം ചീഞ്ഞതാണെന്നും ശേഷിക്കുന്ന അഞ്ചെണ്ണത്തിന് ആറ് രൂപ വീതം ഈടാക്കിയ ശേഷം ബാക്കി തുക തിരിച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങൾ പൊക്കം കൂടാൻ ആഗ്രഹിക്കുന്നവരാണോ? ഈ അഞ്ച് ഭക്ഷണങ്ങൾ ശീലമാക്കൂ

ഇതിനെ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ വാഗ്വാദം ഉടലെടുക്കുകയും മുട്ട വാങ്ങാൻ വന്ന കുടുംബാംഗങ്ങൾ ഉമേശിനെ അടിക്കാൻ തുടങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഉമേശിന്റെ ബന്ധുക്കളെയും അക്രമകാരികൾ വെറുതെ വിട്ടില്ല. പിന്നീട് അക്രമകാരികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

പരാതിയെ തുടർന്ന് സ്ഥലത്ത് എത്തിയ മുഫസിൽ പൊലീസ് സ്റ്റേഷൻ പ്രതിനിധികൾ കേസിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണ്. സീമയുടെ പരാതിയെ തുടർന്ന് കുറ്റവാളികൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കുറ്റവാളികളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

ബിഹാറിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നുവെന്ന് ഈയടുത്ത് റിപ്പോർട്ട് പുറത്തു വന്നിരുന്നു. പൊലീസ് പുറത്തു വിട്ട കണക്കനുസരിച്ച് തലസ്ഥാനമായ പട്നയിൽ ജനുവരി - മാർച്ച് കാലാവധിയിൽ മാത്രം 40ലധികം കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പട്നയിലാണ്.

Published by:Joys Joy
First published: