HOME » NEWS » India » BIHAR TO RESERVE 33 PER CENT SEATS FOR GIRLS IN ENGINEERING MEDICAL COLLEGES GH

ബിഹാറിൽ എഞ്ചിനീയറിങ്, മെഡിക്കൽ കോളജ് സീറ്റുകളിൽ പെൺകുട്ടികൾക്ക് 33 ശതമാനം സംവരണം

പുതിയ നിർദേശത്തിന് ഔദ്യോഗിക മാനം നൽകുന്നതിനായി അടുത്ത അസംബ്ലി സെഷനിൽ രണ്ട് പുതിയ ബില്ലുകൾ സർക്കാർ അവതരിപ്പിക്കും. ബിഹാർ എഞ്ചിനീയറിങ് യൂണിവേഴ്സിറ്റി ബിൽ, ബിഹാർ മെഡിക്കൽ എഡ്യൂക്കേഷൻ ബിൽ എന്നിങ്ങനെയുള്ള രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 4, 2021, 1:44 PM IST
ബിഹാറിൽ എഞ്ചിനീയറിങ്, മെഡിക്കൽ കോളജ് സീറ്റുകളിൽ പെൺകുട്ടികൾക്ക് 33 ശതമാനം സംവരണം
33% seats to be reserved for girls in Bihar for medical, engineering colleges (Representational)
  • Share this:
സംസ്ഥാനത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നിർണായക നീക്കവുമായി ബിഹാർ സർക്കാർ. എഞ്ചിനീയറിങ് മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന് പെൺകുട്ടികൾക്ക് 33 ശതമാനം സീറ്റുകൾ (മൂന്നിൽ ഒന്ന് അനുപാതത്തിൽ) സംവരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നത്.

ഇതിനു മുന്നോടിയായി നടന്ന ചർച്ചയിൽ ഉപ മുഖ്യമന്ത്രി തർകിഷോർ പ്രസാദ്, വിദ്യാഭ്യാസ മന്ത്രി വിജയ് കുമാർ ചൗധരി ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെ, പ്രിൻസിപ്പൽ സെക്രട്ടറി ദീപക് കുമാർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ എഞ്ചിനീയറിങ് കോഴ്സുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക സംവരണ സീറ്റുകൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

Also Read- KSRTC യെ സ്വന്തമാക്കാൻ കേരളത്തെ സഹായിച്ചവരിൽ പ്രേം നസീറും കണ്ണൂർ ഡീലക്സ് എന്ന സിനിമയും

ബുധനാഴ്ച നടന്ന അവലോകന ചർച്ചയിൽ, മെഡിക്കൽ എഞ്ചിനീയറിങ് പഠനത്തിനായി ബിഹാറിലെ പെൺകുട്ടികൾക്ക് മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട സ്ഥിതി വിശേഷമുണ്ടെന്നും, ഇത് പരിഹരിക്കുന്നതിനാണ് തീരുമാനമെന്നും നിതീഷ് കുമാർ പറഞ്ഞിരുന്നു. മെഡിക്കൽ എഞ്ചിനീയറിങ് പഠനത്തിന് സംവരണം നൽകുന്നത് ഉന്നത വിദ്യാഭ്യാസം നേടാനും പെൺകുട്ടികളുടെ മുഖ്യധാരയിലേക്ക് കടന്നു വരുന്നതിനും അവരുടെ ഉന്നമനത്തിനും സഹായകരമാകുമെന്ന് നിതീഷ് കുമാർ പറഞ്ഞു. സർക്കാരിന്റെ തീരുമാനം ചരിത്രപരം ആണെന്നാണ് വിദ്യാഭ്യാസ മന്ത്രി വിജയകുമാർ ചൗധരി വിശേഷിപ്പിച്ചത്.



പുതിയ നിർദേശത്തിന് ഔദ്യോഗിക മാനം നൽകുന്നതിനായി അടുത്ത അസംബ്ലി സെഷനിൽ രണ്ട് പുതിയ ബില്ലുകൾ സർക്കാർ അവതരിപ്പിക്കും. ബിഹാർ എഞ്ചിനീയറിങ് യൂണിവേഴ്സിറ്റി ബിൽ, ബിഹാർ മെഡിക്കൽ എഡ്യൂക്കേഷൻ ബിൽ എന്നിങ്ങനെയുള്ള രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഈ രണ്ടു ബില്ലുകളും അടുത്ത അസംബ്ലി സെഷനിൽ അവതരിപ്പിച്ച് പാസാക്കുമെന്നും ഗവർണറുടെ അനുവാദം ലഭിച്ചാൽ ഉടൻ തന്നെ പുതിയ സർവകലാശാല നിയമങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.

Also Read- കഥയും കവിതയും ചമയങ്ങളുമില്ല; കന്നി ബജറ്റിൽ 61 മിനിറ്റിൽ കാര്യം പറഞ്ഞ് മന്ത്രി ബാലഗോപാൽ

കൂടാതെ, അവലോകന യോഗത്തിൽ സംസ്ഥാനത്ത് പ്രത്യേക എഞ്ചിനീയറിങ്, മെഡിക്കൽ സർവകലാശാലകൾ സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടന്നു. ഇത്തരത്തിൽ പ്രത്യേക മെഡിക്കൽ, എഞ്ചിനീയറിങ് സർവകലാശാലകൾ സ്ഥാപിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികച്ച രീതിയിലുള്ള നടത്തിപ്പിന് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ബിഹാറിൽ 10 സർക്കാർ മെഡിക്കൽ കോളേജുകളിലായി 1,125 സീറ്റുകൾ മാത്രമാണുള്ളത്. 38 സർക്കാർ എഞ്ചിനീയറിങ് കോളേജുകളിലായി 9,275 സീറ്റുകളും നിലവിലുണ്ട്.

കഴിഞ്ഞദിവസം നടന്ന വീഡിയോ കോൺഫറൻസിലൂടെ നടന്ന അവലോകന യോഗത്തിൽ രണ്ട് ബില്ലുകളിലെയും മാർഗനിർദ്ദേശങ്ങളെക്കുറിച്ചും അതിന്റെ നിയമ സാധുതയെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ലോകേഷ് കുമാർ എഞ്ചിനീയറിങ് യൂണിവേഴ്സിറ്റീസ് ആക്ടിന്റെ അധികാര പരിധി, നിർദേശങ്ങൾ എന്നിവ വിശദീകരിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പ്രത്യയ അമൃത് ആണ് മെഡിക്കൽ യൂണിവേഴ്സിറ്റീസ് ആക്ടിനെക്കുറിച്ച് വിശദീകരിച്ചത്. ബിഹാർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ രൂപീകരണം, അതിന്റെ അധികാരപരിധി, മറ്റു നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമാക്കി.
Published by: Rajesh V
First published: June 4, 2021, 1:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories