• HOME
  • »
  • NEWS
  • »
  • india
  • »
  • Accident | പാമ്പന്‍പാലത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവര്‍ത്തനം

Accident | പാമ്പന്‍പാലത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവര്‍ത്തനം

കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്ന് യുവാവ് കടലിലേക്ക് തെറിച്ചുവീണു.

  • Share this:
    ചെന്നൈ: രാമേശ്വരം പാമ്പന്‍ പാലത്തില്‍നിന്ന് വാഹനാപകടത്തെത്തുടര്‍ന്ന്(Accident) യുവാവ് കടലിലേക്ക് തെറിച്ചു വീണു. ശനിയാഴ്ച ഉച്ചയ്ക്ക് മണ്ഡപത്തുനിന്ന് പാമ്പന്‍പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. പാലത്തിന് നടുവിലെത്തിയപ്പോള്‍ അതിവേഗത്തില്‍വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

    200 അടി ഉയരമുള്ള പാലത്തില്‍നിന്ന് വീണ മുകേഷിനെയാണ് മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷിച്ചത്. കടലിലേക്ക് തെറിച്ചു വീണ യുവാവിനെ മത്സ്യത്തൊഴിലാളികള്‍ കയറില്‍കെട്ടിവലിച്ച് രക്ഷപ്പെടുത്തി. മുകേഷും സുഹൃത്ത് നാരായണനും ആയിരുന്നു ബൈക്കില്‍ യാത്ര ചെയ്തിരുന്നത്.

    കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്ന് മുകേഷ് കടലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ കടലില്‍ ചാടി മുകേഷിനെ കയറില്‍ കുരുക്കി. കരയിലുള്ളവര്‍ കയര്‍ വലിച്ചുകയറ്റി മുകേഷിനെ രക്ഷപ്പെടുത്തി. കാര്‍ ഓടിച്ച ശിവഗംഗ അമരാവതി കരുണാമൂര്‍ത്തിയുടെ പേരില്‍ പോലീസ് കേസെടുത്തു.

    Also Read-Fire | ഉദ്ഘാടനം ചെയ്യാന്‍ ഇരുന്ന കടയില്‍ തീപിടിത്തം; 32 ബൈക്കുകള്‍ കത്തി നശിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

    Accident | തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നു തെറിച്ചു വീണ് യുവതിയ്ക്ക് ഗുരുതര പരിക്ക്

    തൃശൂര്‍: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിയ്ക്ക് ഗുരുതര പരിക്ക്(Injury). ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ നിന്നും ബൈപാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം(Accident) നടന്നത്. മതിലകം മഞ്ഞളി വീട്ടില്‍ അലീന ജോയ്ക്ക്(23) ആണു പരുക്കേറ്റത്. യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ഒരു വളവില്‍ അമിതവേഗത്തില്‍ തിരിഞ്ഞതോടെയാണ് പിന്‍വശത്തെ ഡോറിന് സമീപം നിന്ന യുവതിയാണ് റോഡിലേക്ക് തെറിച്ച് വീണതും ഗുരുതരമായി പരിക്കേറ്റതും. ബസ് സാധാരണ വഴിയില്‍ നിന്ന് മാറി മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

    Also Read-Accident | കൊളുക്കുമലയിലേക്കു പോയ ജീപ്പ് 150 അടി താഴ്ചയിലേക്കു മറിഞ്ഞു; 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

    ബസിന്റെ ഡോര്‍ തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്ന നിര്‍ദേശം നേരത്തേതന്നെയുള്ളതാണ്. ഇത് ലംഘിച്ചാണ് ബസ് യാത്ര നടത്തിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
    Published by:Jayesh Krishnan
    First published: