• HOME
  • »
  • NEWS
  • »
  • india
  • »
  • കാറിൽ മനപൂർവം ബൈക്കിടിപ്പിച്ചു; പിന്തുടർന്ന് ഭീഷണിയും; വീഡിയോ വൈറലായതിനു പിന്നാലെ അറസ്റ്റ്

കാറിൽ മനപൂർവം ബൈക്കിടിപ്പിച്ചു; പിന്തുടർന്ന് ഭീഷണിയും; വീഡിയോ വൈറലായതിനു പിന്നാലെ അറസ്റ്റ്

ബെം​ഗളൂരുവിൽ ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത്. കാറിന്റെ ഡാഷ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്

  • Share this:

    ബെം​ഗളൂരു: ദമ്പതികൾ സഞ്ചരിച്ച കാറിൽ മനപൂർവം ഇടിപ്പിച്ച് അവരെ പിന്തുടർന്ന് ബൈക്ക് യാത്രികർ. ബെം​ഗളൂരുവിൽ ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത്. കാറിന്റെ ഡാഷ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. Citizens Movement, East Bengaluru എന്ന ട്വിറ്റർ ഹാൻഡിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബം​ഗളൂരു പോലീസിനെ ‍ടാ​ഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്.

    കാർ എതിർദിശയിൽ നിന്ന് വരുന്ന ബൈക്കുമായി കൂട്ടിയിടിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ബൈക്കിലുള്ളവർ പുറത്തേക്കിറങ്ങി, ഡ്രൈവറോട് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ ദമ്പതികൾ ഈ ആവശ്യത്തിന് വഴങ്ങിയില്ല. പിൻവാങ്ങാൻ കൂട്ടാക്കാതെ ബൈക്ക് യാത്രിക്കാർ കാറിനെ പിന്തുടരുകയും ചില്ലുകളിൽ ഇടിക്കുകയും ചെയ്തു. അക്രമികൾ അഞ്ച് കിലോമീറ്ററോളം കാറിനെ പിന്തുടർന്നു.

    അക്രമികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ചെയ്തതായും വൈറ്റ്ഫീൽഡ് ഡിവിഷനിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ഗിരീഷ് അറിയിച്ചു. സംഭവത്തിലെ പ്രതികളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. നിരവധി ട്വിറ്റർ ഉപയോക്താക്കൾ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ബെംഗളൂരു നഗരത്തിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും തങ്ങളുടെ സുരക്ഷയെക്കുറിച്ച് നിരവധി ആശങ്കകൾ ഉണ്ടെന്നും പലരും ആരോപിച്ചു.

    ”ബാംഗ്ലൂരിൽ വെച്ച് സമാനമായ അനുഭവം എനിക്കും ഉണ്ടായി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരിക്കലും വണ്ടി നിർത്തരുത്. ബസ് സ്റ്റോപ്പിന് സമീപമാണ് ഞാൻ നിർത്തിയത്. പെട്ടെന്ന് ഒരു സംഘമെത്തി ഞാൻ അവരുടെ വണ്ടിയിൽ തട്ടിയെന്നു പറഞ്ഞു വന്നു. എന്റെ വാഹനത്തിൽ ഡാഷ് ക്യാമറ ഉണ്ടായിരുന്നതു കൊണ്ട് രക്ഷപെട്ടു”, എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.

    Also read- ഗാന്ധിസ്മരണയിൽ രാജ്യം; 75–ാം രക്തസാക്ഷിത്വ ദിനത്തിൽ പ്രണാമം അർപ്പിച്ച് നേതാക്കൾ

    ഫോർട്ട് കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രികനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ശനിയാഴ്ച രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. അപകടത്തിൽ എസ്ഐ സന്തോഷ് മോൻ കെ.എമ്മിന് പരിക്കേറ്റു. ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. പൊലീസുകാർ കൈ കാണിച്ചിട്ട് നിർത്താതെ പോയ ബൈക്കിനെ സന്തോഷ് കൈകാണിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.

    Published by:Vishnupriya S
    First published: