HOME » NEWS » India » BINEESH KODIYERIS BAIL APPLICATION WAS NOT CONSIDERED BY THE KARNATAKA HIGH COURT

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചില്ല

അച്ഛൻ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്നും മകനെ കാണണമെന്നുണ്ടെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

News18 Malayalam | news18-malayalam
Updated: May 5, 2021, 9:21 PM IST
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചില്ല
കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി
  • Share this:
ബംഗളുരു: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യാപേക്ഷ കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചില്ല. ജാമ്യാപേക്ഷയിൽ ഈ മാസം 12 മുതൽ വാദം കേൾക്കും. അച്ഛൻ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്നും മകനെ കാണണമെന്നുണ്ടെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാൽ ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് നിലപാടാണ് എൻഫോഴ്സ് മൻറ് ഡയറക്ടറേറ്റ് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ സ്വീകരിച്ചത്. തുടർന്ന് ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. ലഹരി കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇ ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ഇപ്പോൾ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്.

കള‌ളപ്പണം വെളുപ്പിച്ച കേസില്‍ തടവില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇന്ന് ബിനീഷിന്റെ അഭിഭാഷകന്‍ അസുഖബാധിതനായ അച്ഛനെ കാണാൻ ജാമ്യം അനുവദിക്കണമെന്ന് കോടതിയില്‍ അറിയിച്ചത്.

കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനില മോശമായതിനാല്‍ ഇടക്കാല ജാമ്യം ബിനീഷിന് അനുവദിക്കണമെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇക്കാര്യത്തില്‍ തടസമെന്താണെന്ന് കോടതിയും ചോദിച്ചു. എന്നാല്‍ ഇഡിയ്‌ക്ക് വേണ്ടി കേസില്‍ ഹാജരായ സോളിസി‌റ്റര്‍ ജനറല്‍ ഇത് ശക്തമായി എതിര്‍ത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യം നേടാന്‍ നിയമമില്ലെന്ന് അദ്ദേഹം വാദിച്ചു. കേസ് ഇനി ഒരാഴ്‌ചയ്‌ക്ക് ശേഷം മേയ് 12ന് പരിഗണിക്കാന്‍ കോടതി മാ‌റ്റി. കഴിഞ്ഞ ഏഴ് മാസങ്ങളായി കള‌ളപ്പണം വെളുപ്പിച്ച കേസില്‍ ബിനീഷ് റിമാന്‍ഡില്‍ കഴിയുകയാണ്.

ലഹരിക്കടത്ത് കേസിൽ മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കാനാ ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചതെന്നാണ് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നത്

അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രന്‍ എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശത്തത്തോടെയാണെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു. ലഹരിക്കടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന് നേരത്തെതന്നെ ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു.

Also Read കണക്കിൽപ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതെന്ന് ഇ.ഡി; കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരി നാലാം പ്രതി

സർക്കാർ കരാറുകള്‍ ലഭിക്കുന്നതിന്റെ ഭാഗമായി ബിനീഷും ലഹരി കേസിലെ പ്രതികളും ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ഇഡി കണ്ടെത്തി. ബിനീഷിന് കേരള സര്‍ക്കാരില്‍ വന്‍ സ്വാധീനമുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ വിവിധ കരാറുകള്‍ ലഭിക്കാന്‍ കഴിയുമെന്ന് പലരോടും അവകാശപ്പെടുകയും കമ്മീഷന്‍ പറ്റുകയും ചെയ്തു. മൂന്ന് മുതല്‍ നാല് ശതമാനം വരെ കമ്മീഷന്‍ ബിനീഷ് വാഗ്ദാനം ചെയ്തിരുന്നതായി ചിലര്‍ മൊഴി നല്‍കിയതായും കുറ്റപത്രത്തിലുണ്ട്.
Published by: Anuraj GR
First published: May 5, 2021, 9:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories