മുംബൈ: യുവതി നല്കിയ പീഡന പരാതിയിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഒഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനിരിക്കെയാണ് പുതിയ നീക്കം. ഹര്‍ജി ഈ മാസം 24 ന് ഹൈക്കോടതി പരിഗണിക്കും.
നേരത്തെ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Also Read: പത്തുദിവസങ്ങള്‍ക്ക് ശേഷം യൂണിവേഴ്സിറ്റി കോളജ് തുറന്നു; കനത്ത സുരക്ഷയൊരുക്കി പൊലീസ്
കേസ് കെട്ടിച്ചമച്ചതാണെന്നാണ് ബിനോയിയുടെ വാദം. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ബിനോയ് പറയുന്നു. നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ഒരു മാസം തുടര്‍ച്ചയായി എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ചാണ് ബിനോയ് ഇന്ന് ഒഷിവാര സ്റ്റേഷനില്‍ ഹാജരാകുക. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിളുകള്‍ നല്‍കാനാവില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Allegation against binoy kodiyeri, Binoy bail plea, Binoy kodiyeri, Binoy kodiyeri rape case, ബിനോയ് കോടിയേരി, ബിനോയ് കോടിയേരി ലൈംഗികാരോപണം