• HOME
 • »
 • NEWS
 • »
 • india
 • »
 • Narendra Modi | കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം, 56 ഇഞ്ചിന്റെ താലി ഭക്ഷണം; പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷം ഇങ്ങനെ

Narendra Modi | കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം, 56 ഇഞ്ചിന്റെ താലി ഭക്ഷണം; പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷം ഇങ്ങനെ

രാജ്യത്തുടനീളം വളരെ വ്യത്യസ്ഥമായ പരിപാടികളിലൂടെയാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കിയത്. അവ ഏതെല്ലമെന്നു നോക്കാം

നരേന്ദ്ര മോദി

നരേന്ദ്ര മോദി

 • Last Updated :
 • Share this:
  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) 72-ാം ജന്മദിനമായ സെപ്റ്റംബർ 7ന് നിരവധി പരിപാടികളാണ് ബിജെപി (BJP) സംഘടിപ്പിച്ചത്. രക്തദാന ക്യാംപുകള്‍ മുതല്‍ 56 ഇഞ്ച് താലി ഭക്ഷണം വരെ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തുടനീളം വളരെ വ്യത്യസ്ഥമായ പരിപാടികളിലൂടെയാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കിയത്. ആഘോഷ പരിപാടികളില്‍ ചിലത് ഇവയൊക്കെയാണ്.

  56 ഇനങ്ങള്‍ അടങ്ങിയ 56 ഇഞ്ച് താലി ഭക്ഷണം

  പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു ഭക്ഷണ ശാലയില്‍ ഉച്ചഭക്ഷണമായി 56 ഇഞ്ച് വലുപ്പം വരുന്ന താലി ഭക്ഷണം ഒരുക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ARDOR 2.1 റെസ്റ്റോറന്റിലാണ് 56 വിഭവങ്ങളോട് കൂടിയ താലി. വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ താലികള്‍ ഇവിടെ നിന്നും തെരഞ്ഞെടുക്കാവുന്നതാണ്.

  ''ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ ആരാധിക്കുന്നു. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ എന്തെങ്കിലും പ്രത്യേകമായി ജനങ്ങള്‍ക്ക് നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് '56 ഇഞ്ച് മോദി ജി താലി' അവതരിപ്പിച്ചത്. മോജി ജിയെ ഈ ഭക്ഷണം കഴിയ്ക്കാന്‍ ക്ഷണിക്കണം എന്നുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അത് സാധിക്കില്ല. അതിനാല്‍ അദ്ദേഹത്തിന്റെ എല്ലാ ആരാധകര്‍ക്കും ഇത് കഴിക്കാന്‍ ഞങ്ങള്‍ അവസരം ഒരുക്കിയിരിക്കുകയാണ്. എല്ലാവരും ഇതിന്റെ രുചി ആസ്വദിക്കൂ", റെസ്‌റ്റോറന്റ് ഉടമ സുമിത് കളറ പറഞ്ഞു.

  സമ്മാനങ്ങൾ ലേലം ചെയ്യൽ

  ശില്‍പി അരുണ്‍ യോഗി രാജ് നിര്‍മ്മിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയ സമ്മാനങ്ങളും അടക്കം 1,200ഓളം ഇനങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ ലേലം ചെയ്യുന്നത്. ഗണപതിയുടെ പ്രതിമ, വരാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക, വാരണാസിയിലെ കാശി-വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃക എന്നിവയും ഇ-ലേലത്തിന്റെ ഭാഗമാകുമെന്ന് സാംസ്‌ക്കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ലേലത്തുക നമാമി ഗംഗാ മിഷന്‍ പദ്ധതിയ്ക്കായി നല്‍കും. ഇന്ത്യാ ഗേറ്റില്‍ മോദി അടുത്തിടെ അനാച്ഛാദനം ചെയ്ത നേതാജിയുടെ 28 അടി ഉയരമുള്ള ഏകശിലാ പ്രതിമ പണിത ശില്‍പി യോഗി രാജ് ഏപ്രിലില്‍ പ്രധാനമന്ത്രിയ്ക്ക് സുഭാഷ് ചന്ദ്രബോസിന്റെ മാതൃകാ പ്രതിമ സമ്മാനിച്ചിരുന്നു. ഇതും ലേലത്തിന് വെച്ചിട്ടുണ്ട്.

  നിരവധി കായികതാരങ്ങള്‍ പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ച സ്‌പോര്‍ട്‌സ് മെമ്മോറബിലിയകള്‍ ലേലത്തിന്റെ ഭാഗമാകും. 24 കായിക സ്മരണികകള്‍ ലേലത്തിന്റെ ഭാഗമാകുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

  ബിജെപിയുടെ സേവാ പഖ്വാഡ

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17 സേവാ പഖ്വാഡ ആയിട്ടാണ് ബിജെപി ആഘോഷിക്കുന്നത്. ഒക്ടോബര്‍ 2 വരെ നീണ്ടു നില്‍ക്കുന്ന 15 ദിവസത്തെ സേവന പരിപാടിയാണ് സേവ പഖ്വാഡ.

  ബിജെപി പ്രസിഡന്റ് ജെപി നദ്ദ എല്ലാ പാര്‍ട്ടി നിയമസഭാംഗങ്ങളുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പൂജകളോ കേക്ക് മുറിക്കല്‍ ആഘോഷങ്ങളോ ഉണ്ടായിരിക്കില്ല. പകരം രക്തദാനം പോലുള്ള സേവന പരിപാടികള്‍ നടത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുക.

  മോദിയുടെ ജന്മദിനം സേവാ പഖ്വാഡയായി ആഘോഷിക്കുമെന്നും സെപ്തംബര്‍ 17ന് ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി ചേരികളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത പ്രത്യേക ഓട്ടമത്സരം സംഘടിപ്പിക്കുമെന്നും ബിജെപിയുടെ ഡല്‍ഹി ഘടകം വ്യാഴാഴ്ച അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്യുക. 10-15 വയസ്സിന് താഴെയുള്ള വിഭാഗങ്ങളില്‍ പെട്ടവര്‍ 2.5 കിലോമീറ്ററും 16-20 വയസ്സ് പ്രായമുള്ളവര്‍ 5 കിലോമീറ്ററുമാണ് ഓടുക. നഗരത്തിലെ ചേരികളില്‍ നിന്നുള്ള 10,000 കുട്ടികളും യുവാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത അറിയിച്ചു. സെപ്തംബര്‍ 17 (പിഎം മോദിയുടെ ജന്മദിനം) മുതല്‍ ഒക്ടോബര്‍ 2 വരെ 'സേവാ പഖ്വാദ' (സേവന ദ്വിവാരം) ആചരിക്കുമെന്നും ഈ സമയത്ത് വിവിധ പരിപാടികള്‍ നടക്കുമെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

  ആയിരക്കണക്കിന് രക്തദാന ക്യാംപുകളും പരിശോധന ക്യാംപുകളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓട്ടത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് രാജന്‍ തിവാരി വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിലായി വിജയിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ വരെ സമ്മാനത്തുകയും നല്‍കും.

  നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം

  സെപ്തംബര്‍ 17ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനിക്കാന്‍ ബിജെപി തമിഴ്‌നാട് ഘടകം മുന്നോട്ടുവന്നിരുന്നു. കൂടാതെ 720 കിലോഗ്രാം മത്സ്യ വിതരണവും പരിപാടിയുടെ ഭാഗമായുണ്ടായിരുന്നു. "മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും സ്വര്‍ണ്ണമോതിരം വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഞങ്ങള്‍ ചെന്നെയിലെ സര്‍ക്കാര്‍ ആര്‍എസ്ആര്‍എം ആശുപത്രിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്", ഫിഷറീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എല്‍ മുരുകന്‍ പറഞ്ഞു. 2 ഗ്രാം സ്വര്‍ണ്ണത്തിന്റെ മോതിരമാണ് സമ്മാനമായി നല്‍കുക. ഏകദേശം 5000 രൂപ ഇതിന് വില വരും. 10-15 പ്രസവങ്ങള്‍ ഇന്നേ ദിവസം ഇവിടെ നടക്കുമെന്നാണ് വിലയിരുത്തലെന്ന് എല്‍ മുരുകന്‍ വിശദീകരിച്ചു. ഇതൊരു സമ്മാനമല്ല, മറിച്ച് കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് മോദിജിയുടെ ജന്മദിനം ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  നമോ ആപ്പ് വഴി ആശംസകള്‍

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നമോ ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നമോ ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ സന്ദേശങ്ങളായോ ഫോട്ടോ ആയോ എല്ലാം ഇതിലൂടെ നേരിട്ട് പ്രധാനമന്ത്രിയ്ക്ക് ജന്മദിന ആശംസകള്‍ അറിയിക്കാം. മാത്രമല്ല, ആളുകള്‍ക്ക് 'ഫാമിലി ഇ-കാര്‍ഡ്' എന്ന പുതിയ ഫീച്ചറും ഇനി മുതല്‍ ലഭ്യമാകും. അതായത്, പ്രധാനമന്ത്രിയ്ക്ക് ആശംസ അയയ്ക്കുമ്പോള്‍ ഒരു ഉപയോക്താവിന് തന്റെ മുഴുവന്‍ കുടുംബത്തിന്റെയും ആശംസ ഇതില്‍ ഉള്‍പ്പെടുത്താം. മോദിയ്ക്ക് ആശംസകള്‍ അറിയിക്കാന്‍ രാജ്യത്തുള്ള എല്ലാ ആളുകളെയും ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഈ ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

  രാജ്യത്തെ ആളുകള്‍ക്കായി ചില പ്രതിജ്ഞകളും പുറത്തു വിട്ടിട്ടുണ്ട്. അവയില്‍ ചിലത് ഇവയാണ്:

  1) ക്ഷയരോഗ മുക്ത ഭാരതത്തിനായുള്ള പ്രതിജ്ഞ: ഒരു ക്ഷയരോഗിയെ ദത്തെടുക്കുമെന്നും അവര്‍ക്കായുള്ള പോഷകാഹാരം, മരുന്ന്, ബോധവല്‍ക്കരണം എന്നിവ എത്തിയ്ക്കുമെന്നുമുള്ള പ്രതിജ്ഞ.

  2) ലൈഫ്: 'പരിസ്ഥിതിയ്ക്ക് വേണ്ടിയുള്ള ജീവിത ശൈലി' എന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ പിന്തുണയ്ക്കുന്ന തരത്തില്‍ ചിത്രങ്ങളും മറ്റും പങ്കുവെയ്ക്കാനും അവ ഷെയര്‍ ചെയ്യാനും സാധിക്കും.

  3) രക്തദാനം: രക്തദാനം ചെയ്യുന്ന് വീഡിയോകള്‍ പങ്കുവെയ്ക്കുക, അതുവഴി മറ്റുള്ളവരെയും പ്രചോദിപ്പിക്കുക.

  4) ലീഡിംഗ് ഡിജിറ്റല്‍ ഇന്ത്യ: ഉപയോക്താക്കള്‍ക്ക് ഒരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന്റെയോ അല്ലെങ്കില്‍ അത് ഉപയോഗിക്കാന്‍ മറ്റൊരാളെ സഹായിക്കുന്നതിന്റെയോ വീഡിയോകള്‍ പങ്കുവെയ്ക്കാം.

  5) സ്വച്ഛ് ഭാരത്: ആളുകള്‍ അവരുടെ ചുറ്റുപാടുകള്‍ വൃത്തിയാക്കുന്നതിന്റെ വീഡിയോകള്‍

  6) ആത്മനിര്‍ഭര്‍: പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച വസ്തുക്കള്‍ വാങ്ങുന്നതിന്റെ വീഡിയോകള്‍ പങ്കുവെയ്ക്കുക

  'ചീറ്റ' പദ്ധതി

  പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ വിട്ടയക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. രാജ്യത്തെ വന്യജീവികളെയും ആവാസ വ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.
  Published by:user_57
  First published: