നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പൊതുപരിപാടിക്കിടയിൽ പാർട്ടി പ്രവർത്തകന്‍റെ മുഖത്തടിച്ച് ബിജെഡി എംപി

  പൊതുപരിപാടിക്കിടയിൽ പാർട്ടി പ്രവർത്തകന്‍റെ മുഖത്തടിച്ച് ബിജെഡി എംപി

  അതേസമയം, ഇത് സൗഹാർദ്ദപരമായ ഒരു ചേഷ്ട മാത്രമാണെന്ന് ആയിരുന്നു ബി ജെ ഡി എംപിയുടെയും സൻഗ്രാമിന്‍റെയും പ്രതികരണം.

  • News18
  • Last Updated :
  • Share this:
   ഭുവനേശ്വർ: ഒഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാദളിന്‍റെ (ബി ജെ ഡി) എംപിയായ ചന്ദ്ര ശേഖർ സാഹു വിവാദത്തിൽ. പൊതുപരിപാടിക്കിടെ മുൻ കോൺഗ്രസ് പ്രവർത്തകൻ കൂടിയായ സൻഗ്രാം കേഷരി സാഹുവിന്‍റെ മുഖത്ത് ചന്ദ്ര ശേഖർ അടിക്കുകയായിരുന്നു. ബി ജെ ഡിയിൽ ചേരാനെത്തിയ നൂറുകണക്കിന് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചന്ദ്ര ശേഖർ ഇയാളുടെ മുഖത്ത് അടിച്ചത്.

   2018 ഏപ്രിൽ 18 വരെ കോൺഗ്രസിൽ ഉണ്ടായിരുന്ന സാഹു ബെർഹാംപുർ എംപിയാണ്. ഒന്നാം യു പി എ സർക്കാരിൽ കേന്ദ്രന്ത്രി കൂടിയായിരുന്നു അദ്ദേഹം. ഗജപതി ജില്ലയിലെ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് കൂടിയായ സൻഗ്രാമിനെ മർദ്ദിക്കുന്നത് ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. ബി ജെ ഡി പ്രവേശനത്തിനായി പരലഖേമുണ്ടിയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.

   നിർബന്ധിത മതംമാറ്റ ശ്രമത്തിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് KCBC ജാഗ്രതാസമിതി

   ഏതായാലും സംഭവം ഒഡിഷയുടെ രാഷ്ട്രീയ ലോകത്ത് പുതിയ അലയൊലികൾ തീർത്തി കഴിഞ്ഞു. മുഖത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്. അതേസമയം, ഇത് സൗഹാർദ്ദപരമായ ഒരു ചേഷ്ട മാത്രമാണെന്ന് ആയിരുന്നു ബി ജെ ഡി എംപിയുടെയും സൻഗ്രാമിന്‍റെയും പ്രതികരണം.

   സൻഗ്രാം തനിക്ക് ഇളയസഹോദരനെ പോലെയാണെന്നും അതുകൊണ്ടു മാത്രമാണ് അടിക്കാൻ കൈ ഉയർത്തിയതെന്നുമാണ് സാഹുവിന്‍റെ പക്ഷം. സൻഗ്രാമിന്‍റെ ഭാഗത്തു നിന്ന് അച്ചടക്കമില്ലാത്ത ഒരു നടപടി കണ്ട് ദേഷ്യം വന്നെന്നും അയാളെ അച്ചടക്കം പഠിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും സാഹു പറഞ്ഞു.

   First published:
   )}