• HOME
  • »
  • NEWS
  • »
  • india
  • »
  • BJD TO FIELD 27 PERCENTAGE OBC CANDIDATES IN ODISHA PANCHAYAT POLLS JS

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ BJD 27 ശതമാനം ഒബിസി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി പട്നായിക്

വിദ്യാഭ്യാസത്തിലും ജോലികളിലും ആദ്യം ഒബിസി സംവരണം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് പ്രഖ്യാപനത്തെ വിമര്‍ശിച്ച്, ബിജെപിയും കോണ്‍ഗ്രസും ഭരണകക്ഷിയോട് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസത്തിലും ജോലികളിലും ആദ്യം ഒബിസി സംവരണം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് പ്രഖ്യാപനത്തെ വിമര്‍ശിച്ച്, ബിജെപിയും കോണ്‍ഗ്രസും ഭരണകക്ഷിയോട് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസത്തിലും ജോലികളിലും ആദ്യം ഒബിസി സംവരണം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് പ്രഖ്യാപനത്തെ വിമര്‍ശിച്ച്, ബിജെപിയും കോണ്‍ഗ്രസും ഭരണകക്ഷിയോട് ആവശ്യപ്പെട്ടു.

  • Share this:
    ഭുവനേശ്വര്‍: ഒഡീഷയില്‍ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 27 ശതമാനം സീറ്റുകളില്‍ ഒബിസി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ബിജു ജനതാദള്‍ പ്രസിഡന്റും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് വെള്ളിയാഴ്ച അറിയിച്ചു. കൃഷി, കര്‍ഷക ശാക്തീകരണ മന്ത്രി അരുണ്‍ കുമാര്‍ സഹൂ, സഹകരണ മന്ത്രി ആര്‍.എന്‍ സ്വെയ്ന്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

    സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഒബിസിയ്ക്ക് ആനുപാതികമായ പാര്‍ട്ടി ടിക്കറ്റുകള്‍ നല്‍കണമെന്ന് സഹൂ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി എംപിമാരുടെ പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പാര്‍ലമെന്റ് ചേംബറില്‍ നേരില്‍ കണ്ട് സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങള്‍ക്കായി നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള മെമ്മോറാണ്ടം സമര്‍പ്പിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭരണകക്ഷിയുടെ പുതിയ നീക്കം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത്.

    ''ഒഡീഷയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇത് ചരിത്രപരമായ ദിവസമാണ്. പഞ്ചായത്ത്, സംസ്ഥാന സ്ഥല തിരഞ്ഞെടുപ്പുകളിലും ഒബിസി സ്ഥാനാര്‍ത്ഥികള്‍ക്കായി 27 ശതമാനം പാര്‍ട്ടി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ബിജെഡി തീരുമാനിച്ചു'' ബിജെഡി ജനറല്‍ സെക്രട്ടറിയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ അരുണ്‍ സഹൂ പറഞ്ഞു.

    വിദ്യാഭ്യാസത്തിലും ജോലികളിലും ആദ്യം ഒബിസി സംവരണം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് പ്രഖ്യാപനത്തെ വിമര്‍ശിച്ച്, ബിജെപിയും കോണ്‍ഗ്രസും ഭരണകക്ഷിയോട് ആവശ്യപ്പെട്ടു. സംസ്ഥാന ബിജെപി വക്താവ് ഗോലക് മൊഹപത്ര ബിജെഡി സര്‍ക്കാരിനെ വിമര്‍ശിക്കുകയും സര്‍ക്കാര്‍ മേഖലയില്‍ ഒബിസി വിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ഉന്നയിക്കുകയും ചെയ്തു. ഒബിസി വിഭാഗത്തിന്റെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ ആശങ്കാകുലരാണെങ്കില്‍ സര്‍ക്കാര്‍ ഒബിസി നിയമവും കമ്മീഷനും സംസ്ഥാനത്ത് നടപ്പാക്കണം. ഇത് വെറും വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും മൊഹപത്ര ആരോപിച്ചു. ഏകദേശം 21 വര്‍ഷമായി ബിജെഡി അധികാരത്തില്‍ തുടര്‍ന്നെങ്കിലും ഒബിസി വിഭാഗക്കാരെ അവഗണിക്കുകയായിരുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.

    ബിജെഡിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് സത്യ പ്രകാശ് നായകും രംഗത്തെത്തി. ''ഒബിസി വിഭാഗക്കാരെ സംസ്ഥാനം അവഗണിക്കുകയാണ്. ഭരണഘടനയില്‍ ഒബിസിയ്ക്ക് 27% സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്, എന്തുകൊണ്ടാണ് സംസ്ഥാനത്തെ ഒബിസി വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും 27% സംവരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തത്'' എന്നും അദ്ദേഹം ചോദിച്ചു.

    സംസ്ഥാനത്തെ എസ്ഇബിസി/ഒബിസി ജനസംഖ്യ തിരിച്ചറിയുന്നതിനും എണ്ണുന്നതിനും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്ന് കഴിഞ്ഞ ദിവസം ബിജെഡി അമിത് ഷായെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് 33% സംവരണം നല്‍കാന്‍ മുന്‍കൈ എടുത്ത ആദ്യ പ്രാദേശിക പാര്‍ട്ടിയാണ് ബിജെഡി
    Published by:Jayashankar AV
    First published:
    )}