• HOME
  • »
  • NEWS
  • »
  • india
  • »
  • 'ബംഗാളിനെ ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുന്നു': മമതയ്ക്കെതിരെ ബിജെപി

'ബംഗാളിനെ ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുന്നു': മമതയ്ക്കെതിരെ ബിജെപി

ബംഗ്ലാദേശികളെ നുഴഞ്ഞുകയറാൻ അനുവദിക്കുന്നതു വഴി വെസ്റ്റ് ബംഗ്ലാദേശ് രൂപീകരിക്കാനാണ് മമത ബാനർജി ശ്രമിക്കുന്നതെന്നും ബി ജെ പി ആരോപിച്ചു.

മമതാ ബാനർജി

മമതാ ബാനർജി

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: പശ്ചിമബംഗാളിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ മുഖ്യമന്ത്രി മമത ബാനർജി ശ്രമിക്കുകയാണെന്ന കുറ്റപ്പെടുത്തലുമായി ബി ജെ പി. ബംഗ്ലാദേശികളെ നുഴഞ്ഞുകയറാൻ അനുവദിക്കുന്നതു വഴി വെസ്റ്റ് ബംഗ്ലാദേശ് രൂപീകരിക്കാനാണ് മമത ബാനർജി ശ്രമിക്കുന്നതെന്നും ബി ജെ പി ആരോപിച്ചു.

    ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി പറഞ്ഞുള്ള പ്രസംഗത്തിൽ ദിലിപ് ഘോഷ് ആണ് ഇക്കാര്യം ഉന്നയിച്ചത്. പശ്ചിമബംഗാളിലെ നിയമ സംവിധാനങ്ങൾ അങ്ങേയറ്റം കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാണെന്നും ജനാധിപത്യം സ്തംഭനാവസ്ഥയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയാകാൻ വളരെയധികം താൽപര്യമുണ്ട്. അവർ ബംഗാളും ബംഗ്ലാദേശും ചേർത്ത് വെസ്റ്റ് ബംഗ്ലാദേശ് രൂപീകരിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിൽ നിന്നും ബംഗാൾ വിഭജിക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഘോഷ് പറഞ്ഞു.

    ഹൈക്കോടതിയുടെ അനുമതി ലഭിച്ചു; ആനന്ദ് പട്‌വർധന്‍റെ ഡോക്യുമെന്‍ററി 'റീസൺ' IDSFFKയിൽ പ്രദർശിപ്പിക്കും

    ജയ് ശ്രീറാം ആണ് നമ്മുടെ മുദ്രാവാക്യമെന്നും ജയ് ബംഗ്ല മുദ്രാവാക്യം ബംഗ്ലാദേശിൽ നിന്ന് വന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വെസ്റ്റ് ബംഗാളിൽ ആകെയുള്ള 42 ലോക്സഭാ മണ്ഡലങ്ങളിൽ 18 എണ്ണത്തിലും ബി ജെ പി വിജയിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പിന്‍റെ സമയത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത് ബംഗാളിൽ മാത്രമാണെന്നും ഘോഷ് കുറ്റപ്പെടുത്തി.

    First published: